“” ഡാ കോഴീ നീയിവിടെ വായും നോക്കിയിരുന്നോ . അൽഫാമും ബിയറുമാ സ്പോൺസർ “‘ ബിനീഷ് മാത്യൂസിന്റെ അടുത്ത് വിളിച്ചു പറഞ്ഞു
“‘ ആരാടാ സ്പോൺസർ ?””
മിസിന്റെ തലവെട്ടം ഇടനാഴിയുടെ അങ്ങേയറ്റത്ത് കാണും വരെ അപ്പുറത്തെ ക്ലാസ്സിന്റെ മുന്നിൽ ഉണ്ടായിരുന്ന സുമേഷ് അതുകേട്ടുകൊണ്ട് രംഗത്ത് എത്തി .
“‘ ഒരു സ്പോൺസറുമില്ല ..കയ്യി കാശുണ്ടേൽ വന്നാ മതി.””‘ ജോജി സുമേഷിനോട് പറഞ്ഞു
“‘ ഡാ ആകെ അൻപത് രൂപയെ ഉള്ളൂ … എനിക്കൊരു ഗ്ലാസ് ബിയറും അൽഫാമിന്റെ ഒരു ചെറിയേ കഷണവും മതി “‘
“‘ എടാ പലിശക്കാരൻ എച്ചി പരമേശ്വരന്റെ മോനെ ….. ഹോ !! എങ്ങനെയൊത്തു വന്നെടാ അപ്പന്റെ തനിക്കൊണം ഹോ ..നിന്റെം കൂടെ ഞാനിട്ടു ….വാ “” തടിയൻ ഉദാരമനസ്കനായി.
“‘എടാ തടിയാ നീ പൈസ ഇട്ടോണം അഞ്ചുപൈസ ഞണ്ട് കയ്യീന്ന് പ്രതീക്ഷിക്കണ്ട “‘
എല്ലാവരും കൂടെ പാർക്കിങ്ങിലെത്തി. രുഗ്മിണിയോടുള്ള പക ബൈക്കിന്റെ വീലുകളിൽ പടർന്നു .. പൊടി പറത്തിക്കൊണ്ട് ബൈക്കുകൾ കോളേജിന്റെ വെളിയിലേക്ക് പറന്നു
“‘ ഒരു ഫുൾ വൈറ്റ് മിസ്‍ചീഫ് , ക്ളബ്ബ് സോഡാ പിന്നെ മിക്സ്ചറും ബാക്കി പിന്നെ പറയാം “‘
ഒരു ടേബിളിൽ ഇരുന്നിട്ട്
“‘അളിയാ ലിക്വർ വേണോ ? ബിയര് പോരെ ?”’ ജോജി ചോദിച്ചു .
“‘ഒള്ള കാശിന് ബിയറടിച്ചാൽ തലക്ക് പിടിക്കില്ല . ഫുൾ ഞാൻ പറഞ്ഞു . ബിയറ് വേണ്ടോര് സ്വന്തം കാശുമുടക്കി കുടിച്ചോണം “‘ മനോജ് പറഞ്ഞു.
“‘എനിക്ക് ഹോട്ട് മതി … ബിയർ ഈ കാലാവസ്ഥക്ക് കൊള്ളൂല്ല “‘ തടിയൻ ചിരിച്ചു കൊണ്ട് തല ചൊറിഞ്ഞു
“‘ എനിക്കും ഹോട്ട് മതി “‘ സുമേഷ് പിന്താങ്ങി
“‘അല്ലേലും നീ ഓസിനുള്ളതല്ലേ പിടിക്കൂ ..അളിയാ മനോജേ , നിപ്പനടിക്കുന്ന സുഖം ഇതിനു കിട്ടില്ല നീ വാ കൗണ്ടറിൽ പോകാം അതാവുമ്പോ ടിപ്പും കൊടുക്കണ്ട “”
“‘ ഇവിടെങ്ങാനും ഇരിക്കടാ “‘ ജോജിയും പറഞ്ഞു
“‘ നീ വന്നേ ..എണീറ്റെ “‘ തടിയൻ മനോജിന്റെ കയ്യിൽ പിടിച്ചു .
“‘ ബാബുവേട്ടോ .. ഒരു വൈറ്റ് മിസ്‍ചീഫ് .രണ്ടു തണുത്ത സോഡാ രണ്ടു തണുക്കാത്ത സോഡാ … പിന്നെ നല്ല കറുകറാന്നുള്ള മിക്സ്ചറോ പക്കാവടയോ പോരട്ടെ “‘ തടിയൻ കൗണ്ടറിൽ താളം പിടിച്ചു.
“‘ എന്താ മക്കളെ ഇന്ന് ഹോട്ടിൽ പിടിച്ചേ ..ബിയറ് മാറ്റി ഹോട്ടടിക്കാൻ തുടങ്ങിയോ ?”’ ബാബു സോഡാ പൊട്ടിച്ചു കുപ്പിയും ഗ്ലാസുകളും നിരത്തി .
“” അടയ്‌ക്കേണ്ടി വന്നു ബാബുവേട്ടാ “” അരുൺ ഗ്ലാസ്സുകളിൽ ഒരേയളവിൽ ഒഴിക്കാൻ തുടങ്ങി
Nalla aniyathy story ezhuthoo machanea..
Rajave Oru padu thirakkukklku edaYil anu vaYichathu .. mansarinju comment cheYan polum time illa …
Chumma vazichu pokan patoolallow
Njammale sneham inganeYum ariYikkande ..
Superb …