“‘ എടി രുക്കൂ ഈ ബാറൊക്കെ ഉള്ളത് കൊണ്ടാ കേട്ടോ നീ പഠിക്കുന്നെ , ജീവിക്കുന്നെ അത് നീ ഓർക്കണം . ബാറൊക്കെ പൂട്ടാൻ പോകുവാന്നാ കേട്ടത് . അപ്പൊ നീയെന്ന ചെയ്യും ?”” ജെയ്‌മോൻ തിരിഞ്ഞു .
“‘ പൂട്ടട്ടെ .. പൂട്ടിയാ രുഗ്മിണി തൂമ്പയുമെടുത്ത് കിളക്കാൻ ഇറങ്ങും . ജനിച്ചതാണേൽ രുഗ്മിണിക്ക് ജീവിക്കാനുമറിയാം .. തെക്കേക്കര അധികം കിടന്നു കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക് . ചുമ്മാ റീബ ചേച്ചീടെ വായിലിരിക്കുന്നത് കേൾക്കാതെ . ബാബുവേട്ടാ ഞാൻ പോകുവാ ..നാളെ ഓർഡർ കൂടുതലൊന്നുമില്ലല്ലോ അല്ലെ “”‘ രുഗ്മിണി കവർ മടക്കി ബാഗിൽ ഇട്ട് തുടങ്ങി .
“‘ ഇത് മതി മോളെ “‘
“‘ഹ്മ്മ് …അതേയ് ഈ നൂറു രൂപ കീറീതാ . കുടിയന്മാരെ പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാൻ നോക്കണ്ട “
“‘ ഞങ്ങള് കുടിയന്മാരെ പറയുന്നോടി ?”’ ആടിയാടി ഒരു കാർന്നോർ കൗണ്ടറിലേക്കെത്തി .
“‘ കരളും മാങ്ങായുമൊന്നുമില്ല. എന്നാലും കുടിയന്മാരെ പറഞ്ഞാൽ പിടിക്കൂല്ല . വല്ലോ പത്തോ ഇരുപതോ മില്ലി വലിച്ചുകേറ്റിട്ടു പോകാൻ നോക്ക് തോമാച്ചേട്ടാ “‘
“‘ഒവ്വ !! തമ്പുരാട്ടി പറയുമ്പോലെ””” അയാൾ അവളുട മുന്നിൽ വാ പൊത്തി ഓച്ഛാനിച്ചു നിന്നു .
“‘ ആണ്ടെ ഓമനച്ചേച്ചി “‘ രുഗ്മിണി പെട്ടന്ന് വാതിൽക്കലേക്ക് നോക്കി പറഞ്ഞു . അയാൾ പെട്ടന്ന് രുഗ്മിണിയുടെ പിന്നിലൊളിച്ചു
“‘ എവിടെ ?”
“‘ അപ്പൊ പേടിയൊണ്ട് അല്ലെ … ഹ്മ്മ് ..ഞാമ്പറഞ്ഞേക്കാം പോകുന്ന വഴിക്ക് “‘
“‘ ചതിക്കല്ലേ കുഞ്ഞേ “‘ ആയാൾ കൈ കൂപ്പി .
“‘ ഹ്മ്മ് … അന്ത ഭയം ഇരുക്കണം തമ്പി .. ബാബുവേട്ടാ , ഇങ്ങേരെ പറഞ്ഞിട്ട് കാര്യമില്ല . കുടിച്ചു പഠിച്ചാൽ ഇങ്ങനാ ..മുപ്പത് കൊടുത്തേ പെട്ടന്ന് .ഞങ്ങക്ക് പോകാനുള്ളതാ “‘
“‘ കുഞ്ഞു പൊക്കോ ഞാൻ വന്നേക്കാം “” തോമാച്ചേട്ടൻ ഒഴിവാകാൻ നോക്കി .
“‘ മര്യാദക്ക് വന്നോണം അല്ലെ ഞാൻ നേരെ വീട്ടിലേക്ക് ചെല്ലും “‘
“‘ ഞാൻ കുടിക്കുന്നില്ല ..ഇന്ന് മുതലടി നിർത്തി . ബാ പോകാം “‘ അയാൾ ബാബുവിനെ നോക്കി കണ്ണിറുക്കിയിട്ട് വാതിൽക്കലേക്ക് നടന്നു .രുഗ്മിണി പുറകെയും .
“‘ ബാബുവേട്ടാ .. ചേട്ടന്മാർക്ക് ആ കുപ്പി കഴിഞ്ഞു കൊടുത്തേക്കരുത് . ആ പെങ്കൊച്ചിനെ ഒരു പാഠം പഠിപ്പിക്കേണ്ടതാ .അതിനുള്ള ചങ്കൊറപ്പ് വേണേൽ വെള്ളമടിച്ചു ചങ്കും കരളും വാട്ടണ്ടന്നു പറഞ്ഞേരെ “‘
” ഓ “‘ ബാബു അവളെ കൈ പൊക്കി കാണിച്ചു .
Nalla aniyathy story ezhuthoo machanea..
Rajave Oru padu thirakkukklku edaYil anu vaYichathu .. mansarinju comment cheYan polum time illa …
Chumma vazichu pokan patoolallow
Njammale sneham inganeYum ariYikkande ..
Superb …