അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ] 173

“‘ പിന്നെന്തിനാ ഞാൻ വരുന്നേ … മോള് ആ ജോലീടെ വിവരങ്ങളും നീ പഠിച്ചതിന്റെ വിവരങ്ങളുമൊക്കെ പറഞ്ഞാൽ മതി “‘ രാഗിണിക്കത്തു കേട്ടപ്പോൾ ആശ്വാസമായി .

“‘ശാരദാമ്മേ … ചെയർമാന്റെ കാറാണല്ലോ ആ പോകുന്നെ ?”’ മുൻസിപ്പൽ ഓഫിസിന് മുന്നിലെത്തിയപ്പോൾ ഇറങ്ങിപ്പോകുന്ന കാർ നോക്കി ഓട്ടോക്കാരൻ പറഞ്ഞു .

“‘ നിങ്ങളിവിടെയിരിക്ക് .. സാറെപ്പോ വരൂന്ന് ഞാൻ ചോദിച്ചിട്ട് വരാം “‘ ഓട്ടോക്കാരൻ ഓഫീസിനുള്ളിലെക്ക് കയറിപ്പോയി .

“‘ എന്നാണേലും ഇറങ്ങിത്തിരിച്ചു . അയാള് വരുന്നത് വരെ ഇവിടെയിരിക്കാം . ഓട്ടോ പറഞ്ഞു വിട്ടേക്കാം “‘

“” വേണ്ട ശാരദാമ്മേ .. നമുക്ക് പിന്നീട് വരാം “”

“‘ഹാ ..നാളെ കഴിഞ്ഞുള്ള പരൂക്ഷക്ക് പിന്നെ വരാനോ … ഇന്ന് തന്നെ കാണണം “‘ ശാരദാമ്മ കട്ടായം പറഞ്ഞു .

“‘വീട്ടിലാരോ ഗെസ്റ്റുണ്ടെന്ന് പറഞ്ഞാ പോയെന്ന് “‘ ഓട്ടോക്കാരൻ മടങ്ങി വന്നു .

“” നിനക്ക് സാറിന്റെ വീടറിയാമോടാ രമേശേ ?”

“‘വീടറിയാം … നമുക്ക് അങ്ങോട്ട് പോയാലോ “” രമേശ് ഓട്ടോ സ്റ്റാർട്ട് ചെയ്തു .

“‘വേണ്ട ശാരദാമ്മേ ..നമുക്ക് പോകാം ..വീട്ടിലേക്കൊന്നും പോകണ്ട “‘ രാഗിണിക്ക് ഉള്ള ധൈര്യം പോയിത്തുടങ്ങി.

“‘ അതിനെന്നാ മോളെ ..വീട്ടിലും കാണും കൊറേ പേര് സാറിനെ കാണാൻ .. അല്യോടാ രമേശേ “‘

“‘ അവിടേം ക്യൂവാ … പൈസയും പദവീം നോക്കിയുള്ള ആളല്ലേ . ഒത്തിരിപ്പേര് വരും ശുപാർശക്കും ജോലിക്കുമെല്ലാം “‘ രമേശ് ഓട്ടോ സ്പീഡിൽ വിട്ടു .

കൊട്ടാരം പോലുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ രാഗിണിയുടെ നെഞ്ചിടിക്കാൻ തുടങ്ങി . പോർച്ചിൽ മൂന്നാലു കാറുകൾ . നീണ്ട വരാന്തയിൽ ഒരാൾ ഇരിപ്പുണ്ട് . വേറെയാരെയും കണ്ടില്ല .

“”‘ ആരാ ?”’ ഓട്ടോ നിർത്തി ഇറങ്ങിയയുടൻ വരാന്തയിലെ ചെയറിൽ ഇരുന്നയാൾ ചോദിച്ചു .

“‘ ഞങ്ങള് സാറിനെ കാണാൻ വന്നതാ . ഒരു ജോലിക്കാര്യത്തിന്റെ ശുപാർശക്ക് ..സാറിന്റെ മോൻ ഇവളുടെ അനിയത്തീടെ ക്‌ളാസ്സിലാ പഠിക്കുന്നെ . സാറിനറിയാം ഞങ്ങളെ . സാറ് ഇവരുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് . “”

“‘ ഇരിക്ക് ..സാർ ഒരു മീറ്റിങ്ങിലാ “” അയാൾ അല്പം മാറി ഫോണെടുത്തു സംസാരിച്ചിട്ട് മടങ്ങി വന്നു .

“‘ പേരെന്തെന്നാ പറഞ്ഞെ ? “‘

“‘രാഗിണി ..രാഗിണി വാസുദേവ് ..”‘

“‘അനിയത്തീടെയോ ,….അനിയത്തി അല്ലെ മനോജിന്റെ കൂടെ പഠിക്കുന്നെന്നു പറഞ്ഞത് “”

“”‘അതെ ..അവൾ രുഗ്മിണി .. “‘

അയാൾ വീണ്ടും ഫോണും കൊണ്ടങ്ങോട്ട് മാറി നിന്നു

“‘ മോളകത്തേക്ക് ചെല്ല് .. കേറി ചെല്ലുന്നത് ഹാളിലേക്കാ … വലത്തേ മുറിയിൽ സാറുണ്ട് . “‘

The Author

Mandhan Raja

32 Comments

Add a Comment
  1. പൊന്നു.?

    രാജാവേ….. കിടുക്കി…..
    ബാക്കി പെട്ടന്ന് വേണോട്ടോ….

    ????

  2. പ്രിയപ്പെട്ട രാജ,

    കഥയ്ക്കിടവേള വന്നത്‌ ചില്ലറ കുഴപ്പങ്ങളുണ്ടാക്കി. നല്ല ഒന്നാന്തരം ഉദ്വേഗഭരിതമായ (ശരിയായ പ്രയോഗമാണോ എന്നറിയില്ല ?) രംഗങ്ങളോടെ കഥയും പാത്രങ്ങളും കൊഴുപ്പിക്കുന്നുണ്ട്‌. പിന്നെ രാജയുടെ മാത്രമായ കറിക്കൂട്ടുകളും കലർന്നപ്പോൾ ശരിക്കും ആസ്വദിച്ചു.

    ഋഷി

    1. മന്ദൻ രാജാ

      അടിപൊളി ,

      വെറുതെ ഈവഴിക്ക് ഒന്ന് വന്നു നോക്കിയതാ

      അപ്പോഴാണ് മുനിവര്യനെ കണ്ടത് …
      സന്തോഷമായി കണ്ടതിൽ …

  3. അഭിരാമി

    Kidukki. Adutha bhagathinayi kathirikkunu

  4. ?MR.കിംഗ്‌ ലയർ?

    രാജാവേ,

    കഥ നേരത്തെ വായിച്ചതാ ഞാൻ പക്ഷെ അഭിപ്രായം അറിയിക്കാൻ സാധിച്ചില്ല…. വേറെ ഒന്നും കൊണ്ടല്ല നമ്മുടെ വിക്രമാദിത്യന്റെ തോളിൽ ഒരാൾ കയറി ഇരുന്നില്ലേ അതെ പോലെ ഒരണം എന്റെ തോളിലും കയറി…. രണ്ട് അക്ഷരം ഉള്ളൂ “മടി .

    വേറെ വെല്ലോരുടേം കഥ ആയിരുന്നു എങ്കിൽ.. പൊളിച്ചു,കലക്കി, എന്നൊക്കെ ഇട്ട് സ്ഥലം കളിയാക്കാമായിരുന്നു പക്ഷെ നമ്മുടെ രാജാവിന്റെ തൂലിക സൃഷ്ഠിയാവുമ്പോൾ മൂന്നാല് വാക്കുകൾ കൊണ്ട് കടത്തു കഴിച്ചു പോയാൽ എനിക്ക് തൃപ്തി ആവില്ല….

    അപ്പൊ രാജാ സാർ… നിങ്ങള് മരണ മാസ്സ് ആണാട്ടോ, ഓരോ ഭാഗങ്ങൾ കഴിയുംതോറും ഞാൻ അങ്ങയുടെ കഥയെ പ്രണയിക്കുകയാണ്…..വേറെ എന്താപ്പോ പറയാ….. ഒരു ഡിക്ഷണറി വാങ്ങണം അത് അരിച്ചു പെറുക്കി അടുത്ത പ്രാവശ്യം ഞാൻ വരാം എന്നിട്ട് കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് രാജാവിന് ഈ അടിയൻ സദ്യ ഒരുക്കും… അപ്പൊ രാത്രി യാത്ര ഇല്ല…

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  5. പന്നപ്പരട്ട രാജാവേ…. തന്നെ ഞാൻ വീട്ടിൽ കേറി വെട്ടും… താൻ പറഞ്ഞുവെച്ചത് ഏറെക്കുറെ മനസ്സിലായി. അതെങ്ങാനും സത്യമായാൽ…. ങ്ഹാ…

    1. Jo bro ithil vann paranjathil shamikkanam, navavadu(2) next part yeppozha idunne, waiting aane broo

  6. അർജ്ജുൻ

    രാജാ,
    പൊളിച്ചു
    ഒരു ആക്ഷൻ സിനിമ കണ്ട മൂഡ്
    അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ്യില്ലേ….
    വീടുകളിലെ സ്ത്രീകൾ സീരിയൽ കണ്ടിട്ട് അടുത്ത പാർട്ടിനായി കാതിക്കുന്നില്ലേ അതുപോലെ

  7. സിമോണ

    ഹെയ്… ഇതേതാ ഈ റീബ???
    ഞാൻ ഏതോ പാർട്ട് മിസ്സിയോ ന്നൊരു സംശയം..
    പിന്നീന്ന് ഒന്നൂടെ തുടങ്ങിട്ട് പിന്നെ വരാം രാജാജി..

  8. Dark Knight മൈക്കിളാശാൻ

    ടോ രാജാവേ, താൻ സിനിമക്കൊക്കെ തിരക്കഥ എഴുതുന്ന ആരെങ്കിലും ആണോ? വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന പോലെയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Dark Knight മൈക്കിളാശാൻ

      ആള് മാറിപ്പോയി. ഞാൻ ബെൻസിയല്ല.

  9. Kurachu vakkukal kooduthal pravarthi ennathu pole ….

    Next part pettanu kooduthal pagil ponooteee ..

    Waiting for next part ..

  10. ആത്മാവ്

    രാജാവേ സുഖം എന്ന് വിശ്വസിക്കുന്നു… കുറച്ചു അധികം തിരക്ക് ആയി പോയി അതാ ഇപ്പോൾ സൈറ്റിൽ വരാത്തത്. കഴിഞ്ഞ വെള്ളപൊക്കം മൂലം വീട് കുറച്ചു പോയിരുന്നു.. അത് വീണ്ടും നന്നാക്കുന്ന തിരക്കിലായിരുന്നു.. അത് ഏതാണ്ട് തീരാറാകുന്നു.. തിരക്കുകൾ കഴിയുമ്പോൾ തീർച്ചയായും തിരികെ വരും. നന്ദി രാജാവേ.. by സ്വന്തം ചങ്കുകളുടെ ചങ്ക് ആത്മാവ് ??

  11. കിച്ചു..✍️

    പ്രിയ രാജാ,
    സൂപ്പർ നൊമ്പരപ്പെടുന്ന എന്നാൽ ശക്തയായ സ്ത്രീ കഥാപാത്രത്തിന്റെ കഥയിൽ നിന്നൊക്കെ ഒരുപാട് മാറി ഇപ്പോൾ ഇതൊരു ത്രില്ലർ ആയല്ലോ കുറേക്കാലം ഞാനില്ലാതിരുന്നത് കൊണ്ട് കരുതി ഞാൻ വായിക്കാതെ മിസ് ആയ കഥകളിൽ ഇതും പെട്ടു പോയെന്നു. രാജാവ് ലേറ്റ് ആക്കിയത് കാര്യമായി ??
    ഇനിയും ലേറ്റ് ആക്കരുതേ തുടർ ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു
    കിച്ചു…

  12. രാജ,
    കഥ ഇഷ്ടപെട്ടു നന്നായിട്ടുട്ട്.
    നല്ല നല്ല കഥകളും, ടീച്ചർ കഥകളുംഎല്ലാം രാജയുടെ തൂലികയിൽ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു.

    (ടീച്ചർ )ബീന മിസ്സ്‌. പി.

  13. ഡിയർ രാജാ…

    താമസിച്ചതിൽ സോറി. കാരണങ്ങൾ അറിയാമെന്നു കരുതുന്നു. ഒന്നുകിൽ ഫസ്റ്റ് കമന്റ്, ഫസ്റ്റ് ലൈക്, ഫസ്റ്റ് ജയന്തി [ഇടയ്ക്ക് “ദുരാന്തോ” യും] അതല്ലെങ്കിൽ ലാസ്‌റ് കമന്റ്, ലാസ്‌റ് ലൈക് ഒക്കെയായി മാറുന്നു. മദ്ധ്യമാർഗ്ഗം എനിക്ക് അറിയില്ല. ഏതെങ്കിലും ഒരു എക്സ്ട്രീം….

    രുക്കുവിന്റെ കഥ വന്നു വന്നു ഒരു കുറ്റാന്വേഷണ കഥയുടെ ചുവട്ടിലേക്ക് മാറുന്നുണ്ടോ എന്ന് സംശയം. ഏതായാലും നാളുകൾക്ക് ശേഷം രുഗ്മിണിയെ, ജമാലിന്റെ, രാഗിണിയെയൊക്കെ കണ്ടതിൽ സന്തോഷം. സമയത്തിന്റെ ലഭ്യതയും ആരോഗ്യവും ഒക്കെ പരിഗണിച്ച് മനസ്സിലാക്കാവുന്ന ഗ്യാപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ.

    നമസ്ക്കാരം, കഥകളുടെ മഹാരാജാവിന്….

    സസ്നേഹം,
    സ്മിത.

    1. Dear Raja Sahib,

      Supper!!!!

      Kathyil Sex Mathra mall ennu theliykknavaril oralnu thankal like, Smitha, Sanju Guru/Ne-Na/Jo Rishi/Kichu (evie poyi, kandu kittunnavar parayne) Urvashi Manoj, Anitha, Sanju Sena etc. etc.

      Adutha Bhagithinnai Kathirikkunnu Prathikshayode.

      nandi

  14. എടൊ രാജാവേ,നിങ്ങൾക്കൊരു കിരീടം പണിഞ്ഞു വച്ചതാ.എറിഞ്ഞുടക്കും ഞാൻ. രാഗിണിക്കോ രുക്കുനൊ വല്ലോം പറ്റിയ ഞാൻ ജമാൽ ആകും ഒപ്പം മറ്റു വായനക്കാരും.

    ഉള്ളതൊരു സദ്യതന്നെ ആയിരുന്നു.റീബ ഒരു പിടി തരാത്ത സാധനം.ഞാൻ ഉദ്ദേശിച്ചത് പോലല്ല ആ കഥാപാത്രം എന്ന് തോന്നുന്നു.

    മിഴിവോടെ നിന്നത് പാറമടയിലെ സംഭാഷണങ്ങൾ.വാക്കുപാലിക്കാൻ താന്നുകൊടുക്കുന്ന ജൈമോൻ അയാളുടെ ഭാവമാറ്റം ഒരിടിമുഴക്കം ആവും എന്ന് തോന്നുന്നു.അതിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ആൽബി

    1. Aa paranjathu correct.

      Dr. Saru orupadu paranjarunnu, ellavarum varumeno olathmeno, pakshe onnum kandilla onnum kittiyalla.

      1. Dear Rajaji Raja,

        Njan idunna post onnum velicham kanirilla, Njan Eshithyau Dr. Sahib Vayikkan Vendiya, piiiku nerite ezhuthuvan pattillalo, enganeyingilum pulli arriyate.

  15. ഹായ് സന്തോഷം കൊണ്ടെനിക്ക് നിക്കാൻ വയ്യേ ???…. രുക്കു വന്നു നീണ്ട ഇടവേളക്ക് ശേഷം?? …..

    രാജാവേ ????????

    ജെയ്‌മോൻ… ജമാൽ … രുക്കു… രാഗിണി….. എന്തൊക്കെ ചീഞ്ഞു നാറുന്നു ?? …..

    ആരുടെയോ മക്കൾ ആണ് രുക്കുവും രാഗിണി യും ? ….. ഉം … കണ്ടുപിടിക്കാം ?….

    ജമാൽ … ജെയ്‌മോൻ … ഒരുമിച്ചുള്ള…. ഡയലോഗ് ആൻഡ് സീൻ …. നല്ല ക്ലാരിറ്റി…. ????

    രാഗിണി കുട്ടിയെ ട്രാപ്പിൽ ആക്കിയപ്പോ സമാധാനം ആയില്ലേ??…. അവൾക്കു എന്തേലും സംഭവിച്ചാൽ … ഞാൻ വരുട്ടോ ആ മലമൂട്ടിലേക്ക്?? …..

    റീബ യുടെ സീൻ പെർഫെക്ട് ?…
    കമ്പി ഉണ്ടെന്നു കരുതി സ്കിപ് ചെയ്യാൻ പോയതാ ?….. പക്ഷെ അവിടെ നൈസ് ആയി ഏഴുതി?…

    പാവം ശാരദാമ?…..

    രാഗിണി ക്കു ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു? …. എഴുതുന്നത് ഞാൻ അല്ലല്ലോ ?രാജാവ് അല്ലെ ? അപ്പൊ എനിക്ക് വിശ്വാസം ഉണ്ട് ട്രാജഡി ആക്കില്ല എന്ന് ?…….

    സൂര്യപ്രസാദ് ന്റെ തല എടുക്കാൻ അവൾ വരും….. ?രുക്കു?……

    രുക്കുവിനെ ഈ ഭാഗത്തു കാണാത്തത് കൊണ്ട് ചെറിയൊരു വിഷമം? ……

    അടുത്ത ഭാഗം വേഗം ഇടണോട്ടോ?….
    കാത്തിരിക്കുന്നു?….

    സസ്നേഹം
    അഖിൽ???

    1. കാത്തിരിക്കുന്നു ????

  16. റീബ … സൂര്യപ്രസാദ് … എല്ലാത്തിനെയും ഞാൻ തല്ലികൊല്ലും ???

  17. രാഗിണി യെ ചതിച്ചു ട്രാപ്പിൽ ആക്കുകയാണോ…. ???

    ദേ ???????

    ????????

    വായന പകുതിയിൽ

  18. അടിപൊളി രാജാ, അപ്പോ ജെയ്‌മോനും ജമാലിനും രാഗിണിയും രുഗ്മിണിയുമായി എന്തൊക്കെയോ ഫ്ലാഷ്ബാക്ക് ഉണ്ടല്ലേ, അവസാനത്തെ സീൻ രാഗിണിയെ കുറിച്ച് ആവല്ലേ എന്നാണ് പ്രാർത്ഥന, ഇത്രയൊന്നും വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കൂ

  19. വേതാളം

    രാജാ.. എന്തൊരു ദുഷ്ടനാടോ താൻ… ആ പാവം രാഗിനിയെ.. ഞാൻ പറഞ്ഞതല്ലേ അവളെ ഇനി വിഷമിപ്പിക്കരുത് എന്ന്.. ശെരിക്കും സങ്കടം തോന്നി. ഇനി കല്ലൻ ജമാൽ അവൻ വേണം മറ്റവനെ ഒതുക്കാൻ ജൈമോനും കല്ലനും കൂടെ ചേർന്ന് അങ്ങേരുടെ എല്ലാം നശിപ്പിക്കണം… പിന്നെ ഒടുക്കത്തെ ending ആയിപ്പോയി അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ..

  20. Surya Prasad inni venda

  21. ?MR.കിംഗ്‌ ലയർ?

    എന്നാ രണ്ടാമത് ഞാനും

  22. ആദ്യ കമന്റ്‌ എന്റെ വക ഇരിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *