ലൈറ്റ് ഇടാനൊന്നും ഞാൻ മെനക്കെട്ടില്ല കാരണം എനിക്കുവേണ്ടത് ഏകാന്ധതയായിരുന്നു.എന്റെ നിഴൽ പോലും കൂട്ടിനില്ലാത്തൊരു ഏകാന്തത. റോഡിലൂടെ ഒരു വണ്ടി പോയ വെളിച്ചത്തിൽ ടേബിളിന്റെ മുകളിലിരിക്കുന്ന ആ ചെറിയൊരു പെട്ടിയുടെ മുകളിലേക്കു വെളിച്ചം വന്നു. ” ആതു ” അവ്യക്തമായാണെങ്കിലും ഞാൻ ആ പേര് കണ്ടു.ഞാൻ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീഴുകയാണ്. അതോ ഞാൻ എന്റെ മനസ്സിനുള്ളിലെ പല ചോദ്യങ്ങളുടെയും ഉത്തരം തേടി യാത്ര തുടങ്ങുകയാണോ……. ?അറിയില്ല.. എന്ത് തന്നെ വന്നാലും ഒന്നും എഴുന്നേറ്റു നിൽക്കാനോ ഇവിടുന്നു ഇറങ്ങി പോവാനൊ എനിക്ക് സാധിക്കുന്നില്ല, ഞാനത് ആഗ്രഹിക്കുന്നില്ല……
ഇങ്ങനെയായിരുന്നുവോ ഞാൻ….. ? ഇത്രയ്ക്കു മുരടനായിരുന്നുവോ ഞാൻ….. ? ഇത്രക്ക് അന്തര്മുഖനായിരുന്നുവോ…. ? അല്ല ഒരിക്കലുമല്ല ഇതൊന്നുമല്ലാതിരുന്നൊരു ഞാനുണ്ടായിരുന്നു വായാടിയായിരുന്ന ഞാൻ, അമ്മയുടെ ചങ്കിന്റെ ചങ്കായിരുന്ന ഞാൻ, അച്ഛനോട് സ്ഥിരം വഴക്ക് കൂടിയിരുന്ന എന്നാൽ അതിലേറെ അങ്ങേരെ സ്നേഹിച്ചിരുന്ന വാഴക്കാളിയായിരുന്ന ഞാൻ……. പക്ഷെ ജീവിതത്തിന്റെ ഏതോ ഒരു നിമിഷത്തിൽ എനിക്ക് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു…… ഇന്ന് മിഥുൻ കുടിയൻ, താന്തോന്നി, ആഭാസൻ…. ജീവിതത്തിൽ നേടണമെന്ന് വെച്ചതെല്ലാം ഞാൻ നേടിയിരുന്നു….. ഒന്നൊഴികെ, അവൾ….. എന്റെ ആതു…അവളെ നഷ്ടമായതോടെ തുടങ്ങിയതാണല്ലോ ഞാനീ പുതിയ ജീവിതം…. ഉള്ളിലെ സങ്കടങ്ങൾക്കു മറയായി ഞാനണിഞ്ഞ ഈ പൊയ്യ്മുഖം…..ഞാൻ മെല്ലെ ഉറക്കത്തിലേക്കു മയങ്ങി വീഴുകയാണ്…….
“ടിർണിം ടിർണിം ടിർണിം ടിർണിം ടിർണിം ടിർണിം ” അജന്തയുടെ പഴയ ടൈപ്പ് ടൈംപീസ് കിടന്ന് മുറവിളി കൂട്ടി…..”മൈര് നേരം പുലർന്നോ ഇത്ര പെട്ടന്ന്……..” ബെഡിൽ കിടന്നുകൊണ്ട് തന്നെ ടൈംപീസ് നെ നാല് വാഴ്ത്തുക്കൾ നൽകി ഞാൻ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചു….
ലോലാ ശ്രെമിക്കാം….. ആൻഡ് താങ്ക്സ് മച്ചാ
ഇത് പൊളിക്കും.. sure.
പിന്നല്ല….. ???
നിഴലാ….ഭാവിയുണ്ട്.
നല്ല നോവലിസ്റ്റാവാം, വായനക്കാരെ പിടിച്ചിരുത്തുനാന എഴുത്ത്.
Anna please add the story soon
ആടോ എഴുതാൻ ഇരിക്കുവാണ്….. ഇപ്പോളാണ് കഥയെഴുതുന്നവന്റെ അവസ്ഥ മനസ്സിലാകുന്നത്… എന്റെ പൊന്നോ..
ഇനി മേലാൽ ഒരു കഥാകൃത്തിനോടും കഥ ഇടാത്തതിന്റെ പേരിൽ ഒന്നും പറയില്ല….. ഇപ്പോളല്ലേ ഇതിന്റെ ഒക്കെ റിസ്ക് മനസ്സിലാകുന്നത്…..
@ നിഴലൻ,
എന്തൊരു എളിമ ????
അതൊക്കെ അത്രേ ഉള്ളു….. ഇന്ന് പെയ്ത മഴക്ക് മുളച്ച എന്നെ അവനോടൊക്കെ കമ്പയർ ചെയ്യുമ്പോ പിന്നെ ഞാൻ ന്താ പറയണ്ടേ മാച്ചോ…… ????