മെല്ലെ എണീറ്റു നടന്നു നടന്നു ബാത്റൂമിൽ കേറി…… ഇന്നലത്തെ ഹാങ്ങോവർറോന്നും എന്നെ ഏശ്ശിയതേയില്ല നേരെ എണീറ്റുപോയി പല്ല് തേച്ചു പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് മെല്ലെ വന്നു ആ പെട്ടിയെടുത്ത മുകളിലെ റാക്കിലേക്കു വെച്ചു… നേരെ പുറത്തേക്കു വന്നു ഡൈനിങ്ങ് ടേബിളിൽ പോയി കാസറോളിൽ ഇരിക്കുന്ന ചൂട് ദോശയും അപ്പുറത്തെ ചമ്മന്തിയുമെടുത് കഴിക്കാൻ തുടങ്ങി….. അമ്മ ഒരു ഗ്ലാസ് ചായയുമായി വന്നു….ഇന്നലത്തെ നീരസം തെല്ലുമില്ലാതെ സ്നേഹത്തോടെ ആണ് വരവ്… അന്ന് കുറേക്കാലത്തിനു ശേഷം എന്റെ അച്ഛൻ വന്നു എന്റെ അടുത്തിരുന്നു… ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, പുള്ളിക്കാരൻ എന്തോ പറയാൻ വേണ്ടി വന്നിരിക്കുന്നതാണ് പക്ഷെ ഞങ്ങൾ തമ്മിൽ മിണ്ടാതായിട്ട് 6വർഷങ്ങൾ കഴിഞ്ഞിരുന്നു…. ആ ഒരു വിഷമം കൊണ്ട് അച്ഛൻ എന്റെ മുന്നിലിരുന്നൊന്നു പരുങ്ങി ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു പുറത്തേക്കു ഇറങ്ങി… അച്ഛൻ ആറുവര്ഷങ്ങള്ക്കു ശേഷം എന്റെ പേര് വിളിച്ചു……
“അപ്പു………. ” ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുവായിരുന്നു………
ബാക്കി എഴുതണമെന്നുണ്ട് ആർക്കും എന്റെ ഈ ശൈലി ഇഷ്ട്ടമാവണമെന്നില്ല എങ്കിലും ബാക്കി ഭാഗങ്ങൾ ഞാൻ എഴുതുന്നതാണ്……
തുടരും……..
നിഴലൻ
NB: നിഴലന്‍ സഹോദര ഞാന്‍ തന്ന വാക്ക് പാലിച്ചു ,പക്ഷെ നിങ്ങള്‍ കഥ എഴുതുമ്പോള്‍ കൂടുതല്‍ പേജ് ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണം – അടുത്ത ഭാഗത്തില്‍ പ്രതീക്ഷിക്കുന്നു [ MOD-xVx ]
ലോലാ ശ്രെമിക്കാം….. ആൻഡ് താങ്ക്സ് മച്ചാ
ഇത് പൊളിക്കും.. sure.
പിന്നല്ല….. ???
നിഴലാ….ഭാവിയുണ്ട്.
നല്ല നോവലിസ്റ്റാവാം, വായനക്കാരെ പിടിച്ചിരുത്തുനാന എഴുത്ത്.
Anna please add the story soon
ആടോ എഴുതാൻ ഇരിക്കുവാണ്….. ഇപ്പോളാണ് കഥയെഴുതുന്നവന്റെ അവസ്ഥ മനസ്സിലാകുന്നത്… എന്റെ പൊന്നോ..
ഇനി മേലാൽ ഒരു കഥാകൃത്തിനോടും കഥ ഇടാത്തതിന്റെ പേരിൽ ഒന്നും പറയില്ല….. ഇപ്പോളല്ലേ ഇതിന്റെ ഒക്കെ റിസ്ക് മനസ്സിലാകുന്നത്…..
@ നിഴലൻ,
എന്തൊരു എളിമ ????
അതൊക്കെ അത്രേ ഉള്ളു….. ഇന്ന് പെയ്ത മഴക്ക് മുളച്ച എന്നെ അവനോടൊക്കെ കമ്പയർ ചെയ്യുമ്പോ പിന്നെ ഞാൻ ന്താ പറയണ്ടേ മാച്ചോ…… ????