പാത്രങ്ങൾ എല്ലാം കഴുകിവച്ച്.. മേഘ കട്ടിലിൽ കയറി മോളെയും കെട്ടിപിടിച്ചു കിടന്നു.. അപ്പോഴാണ് അമ്മുമോൾ മേഘയെ വിളിച്ചത്..
“മമ്മ..”
എന്താണെന്ന ഭാവത്തിൽ മേഘ മോളെ നോക്കി…
“മമ്മ, എന്റെ കൂട്ടുകാരി ഇല്ലെ അനു.. അവളുടെ അമ്മക്ക് ഒരു കുഞ്ഞാവ ഉണ്ടായി..”
മോൾ അതിയായ സന്തോഷത്തിൽ മേഘയോട് പറഞ്ഞു…
മേഘ ചിരിച്ചു കൊണ്ട് മോളെ ഒന്നൂടെ ചേർത്തു പിടിച്ചു…
” അവൾക്കിനി കളിക്കാൻ കൂട്ടായല്ലോ..
മമ്മ എനിക്ക് എപ്പോഴാ ഒരു അനിയൻ ഉണ്ടാകുക.. ”
മോളുടെ ആ ചോദ്യത്തിൽ മേഘ ഒന്ന് നടുങ്ങി..
പറ മമ്മ.. മേഘ മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ മോൾ ഒന്നൂടെ ചോദിച്ചു…
” മിണ്ടാതെ കിടക്ക് അമ്മു.. ” മേഘ ദേഷ്യത്തോടെ മോളോട് പറഞ്ഞു…
അതോടെ മോള് തിരിഞ്ഞു ഒന്നും മിണ്ടാതെ കിടന്നു..
അപ്പോഴും മേഘയുടെ ഹൃദയമിടിപ്പ് കൂടിതന്നെയിരുന്നു… ഇനിയും ഈ ചോദ്യം മോള് ആവർത്തിക്കും എന്ന് മേഘക്ക് അറിയാമായിരുന്നു.. ഒരു നെടുവീർപ്പോടെ മേഘ മോളെയും കെട്ടിപിടിച്ചു ഉറക്കത്തിലാണ്ടു….
“മേഘാ..”
ആരോ വിളിക്കുന്നതുപോലെ തോന്നി മേഘ ക്ക്
ഇച്ഛയാ.. ഇച്ചായന്റെ ശബ്ദം അല്ലെ അത്..
ഞാൻ ചുറ്റും നോക്കി.. പെട്ടെന്ന് ഒരു രൂപം എന്റെ മുന്നിൽ തെളിഞ്ഞു വന്നു.
ചെറിയ ഭയം എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു..
കുറച്ചു കഴിഞ്ഞു ആ രൂപം എന്റെ മുമ്പിൽ തെളിഞ്ഞുവന്നു..
ആരാണെന്നു മനസിലായതും ഞാൻ ഒരു നിമിഷം ഷോക്കടിച്ചപോലെ നിന്നും പോയി..
ജോമിച്ചാ.. ഞാൻ ഓടിചെന്ന് കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു…
ജോമിച്ചന്റെ കൈകൾ എന്റെ മുടിയിൽ അശ്വസിപ്പിക്കൽ എന്നോണം തലോടി കൊണ്ടിരുന്നു..
“ഇച്ചായ.. എന്തിനാ എന്നെ വിട്ടേച്ചു പോയെ..”ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു..
“എന്തിനാ മേഘ കരയുന്നെ…നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ ഞാൻ എങ്ങനെ സന്തോഷത്തോടെ ഇരിക്കും…”
മേഘ അതിനു മറുപടി ഒന്നും പറഞ്ഞില്ല..
♥️❤️?
നന്നായിട്ടുണ്ട് ബ്രോ (ഒന്നുമില്ലെങ്കിലും എന്റെ ജീവിതവും ഇങ്ങനെ ആയിരിക്കും /അല്ലെങ്കിൽ ഇങ്ങനെ ആകും അത് 100% ഉറപ്പാ അത് ഇപ്പൊ അവർ നമ്മളെ സ്നേഹിച്ചില്ല എങ്കിൽ പോലും, പക്ഷേ ഞാൻ ആ ഞാൻ ആ കല്യാണത്തിന് പോകും ഇനി അതിൽ എന്ത് പ്രശ്നം ഉണ്ടായാലും അയാൾ സന്തോഷത്തോടെ ജീവിക്കുന്നത് ദൂരെ നിന്നാണെകിലും എനിക്ക് അത് കാണണം, കാരണം അയാളെ ഞാൻ അത്രമാത്രം സ്നേഹിച്ചു അയാൾ എന്നെ സ്നേഹിച്ചില്ലെങ്കിലും, ഞാൻ അയാളെ അത്രമാത്രം സ്നേഹിച്ചു എന്റെ ജീവനെകാൾ ഏറെ അയാൾ എന്റെ പ്രാണന്റെ പാതിയാവാൻ ഞാൻ കൊതിച്ചു ❤ ഇനി എനിക്ക് ഈ ഒരു ആയുസ്സിൽ ഒരു പ്രണയവും ഒരു ജീവിതവും ഇല്ല അത് അയാളോട് ഒപ്പം അല്ലാതെ ഇതെന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ ആണ് കാരണം അത്രെയും അല്ലെങ്കിൽ അതിനേക്കാൾറെ ഞാൻ വിഷമിച്ചിട്ടുണ്ട് കരഞ്ഞിട്ടുണ്ട് ആദ്മഹത്യ വരാൻ ചെയ്തിട്ടുണ്ട് ) ?????
Nalla reethiyil avatharippichu..itharam kadhakal kazhiyaruthe enna oru feel aan ? climax enn kanndappo oru sangadam…Thudaranam onnel ithu allel mattonn iniyum nalla nalla kadhakal predheekshikkunnu…?
വളരെ നന്നായി. പിന്നെ സ്വപ്നം കണ്ട് അവന്റെ അടുത്തേക്ക് വന്നത് മാത്രം കഥ പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ തോന്നി ബാക്കി എല്ലാം കലക്കി
അവസാനം നന്നായിട്ടുണ്ട്. അവരുടെ ചെറു പ്രായത്തിലെ വിലപ്പെട്ട ഏഴു വർഷം നഷ്ടമാക്കിക്കളഞ്ഞു.
നല്ല കഥ
എന്നാ വേഗത്തിൽ തീർന്ന ഒരു ഫീലാണ്
കുറേക്കൂടെ പറയാമായിരുന്നു
7 വർഷം അവർ വെറുതെ കളഞ്ഞു
നല്ലൊരു അവസാനം ❤️. ഇനിയും എഴുതുക
❤️
Kollam adipoli climax ♥️♥️♥️♥️♥️?