അവൾക്കായ് [AJEESH] 23

ബസ്സിൽ ജനാലക്ക് അടുത്ത് അല്ലാതെ വേറെ സീറ്റിൽ ഇരിക്കുക എന്നത് രാധികക്ക്
വലിയ ബുദ്ധിമുട്ട് ആണ്…
പെട്ടന്ന് തിരക്ക് കൂടിയാൽ കുറെ പേർക്ക് ചാരി നിൽക്കാൻ ഉള്ള തൂണിന് പകരംവക്കാവുന്ന ഒരു പിനാമി ആയി മാറും തന്റെ കൈകൾ എന്നവൾക്ക് നന്നായി അറിയാം….
അതിൽ അവൾക്ക് താൽപ്പര്യം ഇല്ല…
ചിലർക്ക് ആസ്ഥാനത്തുള്ള നോട്ടത്തിൽ ആണ് കമ്പം… അതുകൊണ്ട് ജനാലക്ക് അടുത്ത് ഇരിക്കാൻ ഉള്ള അവസരം രാധിക പാഴാക്കാറില്ല…
ഇതിനോടെല്ലാമൊപ്പം പുറത്തെ കാഴ്ചകൾ കാണാൻ ഉള്ള പൂതിയും അവൾക്ക് ഉണ്ടുതാനും…
പക്ഷെ ബെല്ലക്ക് ഇത്തരം ഭയം ഒന്നും ഇല്ല…
അവൾ ഇരിക്കുമ്പോൾ തിരക്കാണെങ്കിൽ പോലും ആരും അധികം അവളെ ശല്യം ചെയ്യുന്നത് കണ്ടിട്ടില്ല…
അത് അവൾക്ക് സൗന്ദര്യം ഇല്ലാത്തതുകൊണ്ടല്ല…
മറിച്ച് എങ്ങനെയോ അവളെ എല്ലാവരും വേഗം ഇഷ്ട്ടപ്പെട്ടു പോവും…
ചിലപ്പോൾ പ്രതികരിക്കുന്നവൾ ആണെന്ന ഭയവും ആവാം.
വല്ലാത്ത ഒരു ഉന്മേഷത്തിന്റെ പ്രസരിപ്പ് ആണ് അവൾക്ക് ചുറ്റും.
അവൾ തനിക്ക് കൂടി വേണ്ടപ്പെട്ട ആരോ ആണ് എന്ന് എല്ലാവരും ഒരുപോലെ കരുതിപ്പോന്നു…
അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു അവളുടെ ആകാരം…പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കുന്ന രാധികയെ നോക്കി ബെല്ല പറഞ്ഞു…
” രാധികെ ആ കണ്ടക്ടർ ചേട്ടൻ ഇപ്പൊ സ്ഥിരമായി ഒരു ചിരി തരുന്നുണ്ടല്ലോ… ??? ”
” എന്താ…
ഞാൻ അറിയാതെ വല്ലതും നടക്കുന്നുണ്ടോ??? ”
അവളുടെ ചോദ്യം കേട്ടതും രാധികക്ക് വിഷമം ആണ് വന്നത്…
” ഇതുവരെ ഒരാളോടും എനിക്ക് ഒരടുപ്പവും തോന്നിയിട്ടില്ല…
അത് എന്നെക്കാൾ നന്നായി അറിയാവുന്ന നീ തന്നെ എന്നോട് ഇത് പറയണം… “അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടത്തോടൊപ്പം വല്ലാത്ത കോപവും വന്നിരുന്നു
ബെല്ലയെ അറിയിക്കാത്ത ഒരു കാര്യം പോലും തനിക്കില്ല എന്ന അവളുടെ വാദത്തിന് ബെല്ല തന്നെ മുറിവേല്പിക്കുന്നതിന് തുല്യമായിരുന്നു അത്…
അങ്ങനെ ഒന്ന് കേൾക്കാൾ അവൾ ആഗ്രഹിച്ചിരുന്നില്ല…” ചെ നീ ഇങ്ങനെ മിണ്ടുമ്പോ മിണ്ടുമ്പോ ചൊടിക്കാൻ തുടങ്ങിയാൽ വലിയ കഷ്ടം ആണ് ട്ടാ രാധു… ”

” എന്തായാലും നിന്നെയാണ് അയാൾക്ക് നോട്ടം…
അത് ഒന്ന് പറഞ്ഞെന്നേ ഉള്ളൂ…”

ബെല്ലയുടെ അർത്ഥം വച്ചുള്ള നോട്ടവും മറുപടിയും കേട്ടപ്പോൾ രാധിക ആകെ വിരണ്ടു പോയി…

” അതെന്താ അങ്ങനെ തോന്നാൻ… നമ്മൾ രണ്ടുപേരും ഒരുമിച്ച് ഉള്ളപ്പോൾ അല്ലെ അയാൾ ഈ ചിരിക്കുന്നത്?… ”

അതുകൊണ്ടെന്താ…
നിന്നെപ്പോലെ ആണോ ഞാൻ …
നിന്റെ ഈ നീണ്ട് വിടർന്ന് നിന്നെത്തന്നെ പൊതിഞ്ഞു വക്കാൻ പോന്ന മുടിയും , ഭൂമിയിൽ മാത്രം നോക്കിയുള്ള നടപ്പും ,

The Author

Ajeesh

32 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    bro thangalude oru rachana kkayi kathurikkunnu

  2. ഇതിനൊരു second പാർട്ട്‌ വേണം

    1. അങ്ങനെ അതിന് പറ്റിയ ഒരു സാഹചര്യം ഞാൻ ചിന്തിച്ചിട്ടില്ല ഡെയ്സി. വെറുതെ എന്തെങ്കിലും എഴുതാൻ എനിക്കറിയില്ല.
      എങ്കിലും എന്തെങ്കിലും തരത്തിൽ ഒരാശയം എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ തീർച്ചയായും എഴുതാം.
      സന്തോഷം.
      സ്നേഹം ???

  3. കുറ്റബോധം എഴുതിയ അജീഷ് ആണോ. എന്തയാലും അതൊരു ഫീൽ good സ്റ്റോറി ആയിരുന്നു…

    1. ഈ കഥ ഇഷ്ട്ടായില്ലേ ???

  4. Nice ??ഈ അടുത്തങ് വിചാരിച്ചേ ഒള്ളു പുതിയ ഒന്നായിട്ട് എന്നാ വരവെന്ന്.. പക്കാ feelgood

  5. kollam ,nannayitundu

  6. കൊള്ളാം അജീഷ് ഏട്ടാ ❤

  7. Lesbian njan vaayikkarilla but autor name ajeesh ennu kandathkondu vaayichu ❤️❤️

  8. Super ❤️❤️❤️

  9. ഒന്നും പറയാനില്ല മച്ചാനെ അടിപൊളി. വായിച്ചു കഴിഞ്ഞപ്പോ ഒരു feel ❤️❤️

    1. സന്തോഷം ???

  10. കുറ്റബോധം എഴുതിയ അജീഷ് ആണോ?? വീണ്ടും കണ്ടതിൽ സന്തോഷം..!!
    കഥയെപ്പറ്റി കൂടുതൽ ഒന്നും പറയാനില്ല ഗംഭീരം..താങ്കളുടെ കഥകളിൽ.. അവ വായിക്കുന്നതിന് മുന്നേ തന്നെ..
    കുറ്റബോധം എന്ന ഒറ്റ കഥകൊണ്ട് തന്നെ താങ്കൾ ഉണ്ടാക്കിയെടുത്ത ഒരു മിനിമം നിലവാരം ഗ്യാരന്റി വായനക്കാരനിൽ ഉണ്ട്..!!
    ഇത്തവണയും അത് നിലനിർത്തി..മനോഹരമായ രചന..മനോഹരമായ പ്രണയം..❤️

    1. ഒന്നും നേടാൻ കഴിയാത്ത കാരണം ആവാം ആഗ്രഹിക്കുന്നതൊക്കെ എഴുതി ഞാൻ തൃപ്തനാവുന്നത്…
      എങ്കിലും എന്റെ ചിന്തകൾ നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ?
      സ്നേഹം ???

  11. ഹീറോ ഷമ്മി

    ഞാൻ പൊതുവെ ലെസ്ബിയൻ ടാഗ് വായിക്കാറില്ല… പക്ഷെ ajeesh എന്നാ നാമം കണ്ടപ്പോൾ വായിക്കാതിരിക്കാനും തോന്നിയില്ല… അതുകൊണ്ടാ വായിച്ചത്… But വായിച്ചു തീർത്തപ്പോ മനസ്സ് നിറഞ്ഞു….. Anyway അടുത്ത കഥയുമായി വരിക…. We are waiting for that..❤️❤️❤️

    1. ഞാൻ അത്ര വലിയ tag ഒന്നും അല്ല ബ്രോ…
      ഇതൊക്കെ വെറുതെ എഴുതി കൂട്ടുന്നതാണ്… നല്ല എഴുത്തുകാർ കുറെ ഉണ്ട്…
      എങ്കിലും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  12. ഹീറോ ഷമ്മി

    നല്ല എഴുത്തു…. ഇഷ്ട്ടായി..❤️❤️

  13. അജീഷ് എന്നത് വെറുമൊരു തൂലികാ നാമമല്ല, മറിച്ച് അതൊരു ബ്രാൻഡ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ കഥ. കുറ്റബോധത്തിന് ശേഷം മനസ്സ് നിറച്ചൊരു പ്രണയം വായിക്കുന്നത് ഇപ്പോഴാണ്. ലെസ്ബിയൻ എന്നൊരു ടാഗിനെക്കാൾ പ്രണയം എന്ന ടാഗ് ആയിരുന്നു ഇതിന് കൂടുതൽ ചേരുക… അത്രക്ക് മനസ്സു നിറഞ്ഞു

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

    1. ഒരുപാട് ഒരുപാട് സന്തോഷം ???

  14. Here it goes..

    അജീഷ് എന്ന എഴുത്തുകാരൻ എന്താണെന്ന് കാണിച്ചു തന്നു.. ചുമ്മാ ലെസ്ബിയൻ എന്ന് പറയുന്നതിലും പ്രണയവും ലൈഫും അത ഏറ്റവും റിയലിസ്റ്റിക് ആയി എഴുഹിയിരിക്കുന്നു..
    പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രണയത്തിന്റെ ഏറ്റവും തീവ്രത ലെസ്ബിയൻ ആണെന്ന്.. ശരിക്കും..

    നല്ലൊരു ഫീലിംഗ് തന്നത്തിനു താങ്ക്സ് ♥️♥️♥️♥️

    1. ഒരുപാട് സന്തോഷം ???

  15. 1st

Leave a Reply

Your email address will not be published. Required fields are marked *