അവൾക്കായ് [കുരുടി] 490

തോളിലെ പാടിൽ വിരലോടിച്ചു , മൂക്കു വലിച്ചു കൊണ്ട് അവൾ പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത്.
“സാരൂല്ലാ ഞൻ എന്റെ പൊന്നൂനേം വേദനിപ്പിച്ചില്ലേ.”
പൊങ്ങി വന്നു എന്റെ തോളിൽ ഉമ്മ വെച്ച് വീണ്ടും എന്റെ നെഞ്ചിലായി പെണ്ണ്.
തഴുകിയും തലോടിയും ചുംബിച്ചും എപ്പോഴോ നഗ്നരായി തന്നെ ഒരു പുതപ്പിന്റെ കീഴിൽ ഞങ്ങൾ ഉറങ്ങി.
പിറ്റേന്ന് എന്റെ കൈത്തണ്ടയിൽ തല വെച്ചുറങ്ങുന്ന അവളെ കണ്ടുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത് ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായ ഉറക്കം.
നെറ്റിയിൽ ചുംബിച്ചപ്പോൾ പെണ്ണ് കണ്ണ് തുറന്നു കള്ള ചിരിയോടെ എന്നെ നോക്കി.
“ഉണർന്ന് കിടക്കുവായിരുന്നല്ലേടി കുറുമ്പി.”
ചോദ്യം കേട്ടതും എന്നെ അമർത്തി കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“ഇച്ചിരി നേരം കൂടി ഏട്ടാ നിക്ക് കൊതി മാറില്ല.”
അവളെ അണച്ച് പിടിച്ചു പുലർകാലത്തിൽ വീണ്ടും ചെറിയ മയക്കത്തിലേക്ക് ഞങ്ങൾ വീണു.
*************************************************
അവളിലൂടെ ഞാൻ പോലും അറിയാതെ എന്നിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു. തീർത്ഥയുടെ മരണത്തോടെ കാർക്കശകാരനായ അച്ഛന്റെയും ഒതുങ്ങികൂടിയ എന്റെയും ഇടയിൽ ഏറ്റവും കൂടുതൽ വീർപ്പുമുട്ടിയത് പ്രാർത്ഥനയായിരുന്നു. അച്ഛനെ മാറ്റിയെടുക്കുന്നതിനൊപ്പം പൂജ പ്രാര്ഥനയെക്കൂടിയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
ജീവിതം വീണ്ടും പുതിയ രസ ഭാവങ്ങളിലേക്ക് ചേക്കേറി കൊണ്ടിരുന്നു.
*************************************************
“പൊന്നൂ, ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.”
അവളുടെ അല്പം വീർത്ത വയറിൽ പതിയെ മുഖം ചേർത്താണ് ഞാൻ ചോദിച്ചത്.
“ന്റെ വയറ്റിലുള്ളതെ ഒരു മോളാ ന്റെ കുഞ്ഞി തീർത്ഥ അവൾക്കിടാൻ തീർത്ഥ എന്ന പേരല്ലാതെ ഞാൻ വേറൊന്നും സമ്മതിക്കില്ല കേട്ടോടാ കെട്യോനെ.”
പതിവ് കുറുമ്പ് ചിരിയോടെയാണ് അവൾ അത് പറഞ്ഞത്.
“ഞാൻ പറയാൻ കരുതിവെച്ചത്, നിനക്ക് എങ്ങനെ മനസിലായി.”
എന്റെ മൂക്കിൽ പിടിച്ചു ആട്ടി കൊണ്ട് എന്റെ പൂജ പറഞ്ഞു.
“ഇതേ ഞാനും തീർഥയും തമ്മിലുള്ള എഗ്രിമെന്റാ എന്റെ മോളായിട്ടു പിറക്കണോന്നു ഞാൻ പ്രാര്ഥിക്കാത്ത ദിവസങ്ങളില്ല, അപ്പോൾ ന്റെ ഏട്ടന്റെ മനസ്സിലുള്ളത് ന്റെ വയറ്റിലുള്ള തീർത്ഥ കുട്ടി അമ്മയ്ക്ക് പറഞ്ഞു തരില്ലേ.”
കൊച്ചുകുട്ടിയുടെ ഭാവത്തിൽ അവളതു പറഞ്ഞപ്പോൾ. നെഞ്ചിലേക്ക് അടക്കിപ്പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.
ഞങ്ങളെ നോക്കി ചിരിച്ചു അപ്പോൾ ചുവരിൽ അവളുണ്ടായിരുന്നു നീലക്കണ്ണുള്ള ആഹ് രാജകുമാരി.
“ശുഭം.”
സ്നേഹപൂർവ്വം കുരുടി.❤❤❤ 

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

98 Comments

Add a Comment
  1. മിഥുൻ

    അതി ഗംഭീരം.
    അനായാസമായ എഴുത്തിന്റെ ഉടമ!!!
    പൂജയെ ഒത്തിരി ഇഷ്ടമായി.
    അവളുടെ മനസ് കിട്ടുന്നുണ്ട്.
    ത്രിലോക് ഒർലാപം പിറകിൽ ആണ്.

    (ത്രിലോക് എന്തുകൊണ്ട് കല്യാണത്തിന് സമ്മതിച്ചു എന്നത് ക്ലിയർ ആയില്ല.)

  2. Good story.. Njan ith munp vaayichittulla pole oru thonnal…thonnalaavum… Enthaayaalum ishtaayi..

  3. will read .?

  4. Entry പൊള്ളിച്ചു ബ്രോ കൂടുതൽ ഒന്നും പറയാൻ ഇല്ല
    HELLBOY

    1. Hellboy❤❤❤???

  5. നേരത്തെ മെൻഷൻ ചെയ്ത കഥ ആണെങ്കിലും ഇപ്പഴാണ് വായിച്ചത് നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന് തോന്നി.പ്രണയവും അൽപ്പം നോവും തന്ന മനോഹരമായ ഒരു കൊച്ചു കഥ വളരെ ഇഷ്ടമായി.

    സാജിർ

    1. Sajir
      താങ്ക്യൂ സൊ മച്ച് ????

  6. MR. കിംഗ് ലയർ

    ഞാൻ ലേശം വൈകിയോ..???

    അതിമനോഹരമായ കഥ വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
    ഒപ്പം ഇതിപ്പോലൊരു കഥ വായിക്കാൻ അവസരം നൽകിയതിന് ഒരായിരം നന്ദിയും.
    ആശംസകൾ കുരുടി. ????

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. കുരുടി

      സ്വല്പം??
      നുണയാ താങ്ക്സ്
      ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ വാക്കുകൾ
      സന്തോഷം കൂട്ടും ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️

    1. കുരുടി

      തൃശ്ശൂർക്കാരൻ❤❤❤

  8. ???????nalla kadha??????

    1. കുരുടി

      nav 390
      THanks machaa???

    1. കുരുടി

      S.R
      Thankyou man???

  9. ബ്രൊ,നന്നായിരുന്നു.ഒപ്പം തീർത്ഥ ഒരു നൊമ്പരമായി മനസ്സിൽ തട്ടി.സ്നേഹം കാണിച്ചു ചതിക്കുന്നതാണ് എന്റെ കാഴ്ചയിൽ ഏറ്റവും വലിയ ദ്രോഹം

    1. കുരുടി

      തീർത്ഥ എന്ന പേര് സൈറ്റിൽ ഒരു ട്രാജഡി ആയി തുടങ്ങുവോ എന്നൊരു തോന്നൽ
      വാക്കുകൾക്ക് നന്ദി ആൽബിച്ചാ ???
      അൽബിച്ചന്റെ ഏതേലും കഥയിലൂടെ തീർഥയ്ക്ക് (എന്ന പേരിനു) ട്രാജടിയിൽ നിന്നും മോക്ഷം നൽകണമെന്ന് ഒരാഗ്രഹമുണ്ട്, പരിഗണിക്കുമെന്ന് കരുതുന്നു.?
      ചതി ഉള്ളിൽ കരുതി പുറമെ കാണിക്കുന്ന സ്നേഹത്തിനു മരണത്തെക്കാളും വേദന കൂടുതലാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

  10. പ്രിയപ്പെട്ട കുരുടി,

    ഞാൻ ആദ്യമായാണ് താങ്കളുടെ ഒരു കഥ വായിക്കുന്നത്…ചെറുതെങ്കിലും മനോഹരമായിരിക്കുന്നു..എല്ലാവരുടെയും ഉള്ളിൽ ഉള്ള ഒരു വികാരം തന്നെയാണ് പ്രണയം..അതിനെക്കുറിച്ചെഴുതാൻ പ്രണയിക്കണം എന്നൊന്നുമില്ല, അത് താങ്കൾക്കും ഇപ്പോൾ മനസിലായിട്ടുണ്ടാവുമല്ലോ…നമ്മുടെ മനസിലുള്ളത് എഴുത്തിലൂടെ പകർത്തുമ്പോൾ എല്ലാം ശെരിയാകും…ഇനിയും കഥകൾ ഒരുപാട് എഴുതുക , എല്ലാ വിധ ആശംസകളും നേരുന്നു..

    സ്നേഹത്തോടെ
    Fire blade

    1. കുരുടി

      പ്രിയപ്പെട്ട fire blade
      കുറിച്ച ഹൃദയം നിറക്കുന്ന വാക്കുകൾക്ക് നന്ദി.❤
      താങ്കൾ പറഞ്ഞതുപോലെ
      പ്രണയത്തെക്കുറിച്ചെഴുതാൻ, പ്രണയിക്കേണ്ട എന്നുള്ളതിന് ഒരുദാഹരണമാണ് ഞാൻ?
      U just need the heart for it ❤❤❤

    2. കുരുടി

      കിനാവ് പോലെ കണ്ടു ആദ്യം തൊട്ടു വായിക്കണം വായിച്ചിട്ട് എന്തായാലും അഭിപ്രായം പറയാവേ❤

      1. ഇഷ്ടമായാൽ പറയണം….അതാണ് ആകെയുള്ള ഇന്ധനം..

        1. കുരുടി

          Sure brother❤

  11. അഭിപ്രായം വായനക്ക് ശേഷം

    1. കുരുടി

      ❤❤❤❤❤❤

  12. സത്യത്തിൽ ഈ കഥ വായിച്ചപ്പോൾ എനിക്ക് ഞെട്ടലാണുണ്ടായത്. ഇത് വരെ മാറിയിട്ടില്ല. കഥാപാത്രങ്ങളും തുടക്കത്തിലെ ബ്രോഡ് വേ സംഭവവും തീർത്ഥയുടെ ഫ്ലാഷ് ബാക്കും ഒഴികെ ബാക്കിയെല്ലാം ആവർത്തനം പോലെ. ശരിക്കും നിങ്ങൾ ആരാണ്? ഈ കഥ എഴുതാനുള്ള പ്രചോദനം എന്തായിരുന്നു? ഒരു മറുപടി പ്രതീക്ഷിക്കുന്നു. പ്ലീസ്

    1. കുരുടി

      സുധ
      ഞെട്ടലുണ്ടാവാൻ കാരണം എന്താണെന്നു എനിക്കറിയില്ല.
      താങ്കളുടെ ജീവിതത്തിൽ സംഭവിച്ച എന്തിന്റെയെങ്കിലും ആവർത്തനം ആണോ എന്നുമറിയില്ല.
      തീർത്ഥ നമ്മൾ കേട്ട് മറക്കുന്ന പലരിൽ ഒരാളുടെ കഥ മാത്രമാണ് ബാക്കി എല്ലാം എനിക്കെപ്പോഴൊക്കെയോ തോന്നിയിട്ടുള്ള ചില തോന്നലുകൾ ഒന്ന് കുറിച്ചു എന്നേയുള്ളു.
      എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷെമ ചോദിക്കുന്നു.

      1. ഏയ്‌.. ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. സ്വന്തം ജീവിതം മറ്റൊരാൾ എഴുതിയത് കണ്ടതിലുള്ള ഒരു അമ്പരപ്പ്. ഇനി disclaimer ആയി സിനിമ ടൈറ്റിൽ പോലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയി ബന്ധമില്ല. അങ്ങനെ വന്നാൽ തികച്ചും യാദൃശ്ചികം ബോർഡ് കൂടി വെക്കണേ. ??

        1. കുരുടി

          ഇനി എന്തായാലും അടുത്ത കഥ മുതൽ വെച്ച് തുടങ്ങണം?,
          ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം???

          1. തമാശക്ക് പറഞ്ഞതാടോ. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

  13. താൻ പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. എന്തൊരു feel ആടോ. ഇത് വായിച്ചു കഴിഞ്ഞ് ഞാൻ ആ feel ൽ എത്രനേരം എന്റെ പെണ്ണുമായി സംസാരിച്ചിരുനെന്ന് എനിക്കും പോലും അറിയില്ല. അവൾ എന്നോട് ചോദിച്ചു ഏട്ടന് ഇതെന്ത് പറ്റീന്ന്. ? എന്തായാലും ഈ കഥ ഞാൻ വായിച്ചത് കൊണ്ട് അവൾക്കും സന്തോഷമായി കാരണം കൊറേ നാളുകൾക്ക് ശേഷം ഇപ്പോഴാണ് അവളോട് ഇത്ര romantic ആവുന്നത്.

    Thanks for writing a story like this. Thank you so much..

    Keep writing ?

    -THE DEVIL

    1. കുരുടി

      Angelsdevil❤❤❤
      പ്രണയം എപ്പോഴും എനിക്ക് ചുറ്റുമുണ്ട് ബ്രോ, ഞാൻ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും പ്രണയമാണ്.
      പക്ഷെ കത്തി നിൽക്കുന്ന യൗവ്വനത്തിൽ ഒറ്റയ്ക്ക് സിംഗിൾ ലൈഫ് എന്ന നടുവരമ്പിലൂടെ നടന്നു കൊതി മാറിയിട്ടില്ലാത്തത് കൊണ്ട് ഇങ്ങനെ പോവുന്നു.?
      പിന്നെ എനിക്ക് നൽകിയ മനോഹരമായ വാക്കുകൾക്ക് നന്ദി ബ്രദർ.❤❤
      രണ്ടുപേർക്കും ഒരുമിച്ച് നല്ലൊരു ജീവിതം ആശംസിക്കുന്നു❤❤❤

Leave a Reply

Your email address will not be published. Required fields are marked *