അച്ചായനോട് എനിക്ക് മറുത്ത് ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നെയും
ഞാൻ അച്ചായനോട് കുറച്ചു സമയം സംസാരിച്ചു ഫോൺ വെച്ചു.. പിന്നെ ഹരിയേട്ടനെയും ശാലുവിനെയും വിളിച്ചു സംസാരിച്ചു.. അവിടേയും മക്കൾക്ക് പരീക്ഷ ആയത് കൊണ്ട് മക്കളോട് സംസാരിച്ചില്ല.
“ഡാ എങ്ങനെ ഉണ്ടെടാ യാത്രയൊക്കെ ? ഇവിടെ മക്കൾക്ക് പരീക്ഷ ആയത് കൊണ്ടാ അല്ലെങ്കിൽ ഞങ്ങളും വന്നേനെ.. ഇനി ഒരിക്കൽ ആവട്ടെ നമുക്ക് എല്ലാവർക്കും കൂടെ പോകാം . ” ശാലു പറഞ്ഞു.
പിന്നെ ഹരിയേട്ടന്റെ വീട്ടിൽ പോകുന്നതിനെപ്പറ്റി ശാലു ചോദിച്ചു.. പറ്റിയാൽ പോകാം എന്ന് ഞാൻ പറഞ്ഞു..
ഫോൺ വെച്ച ശേഷം എന്റെ അടുത്ത് കിടന്നു ഉറങ്ങുന്ന ചിന്നുവിനെ ഞാൻ നോക്കി.. എന്ത് സുന്ദരിയാണ് .. തനിക്ക് എന്തോ ഈ പെണ്ണിനോട് ഇഷ്ട്ടം തോന്നുന്നുണ്ടോ? ആര് കണ്ടാലും ഇഷ്ട്ടം തോന്നും . വെറും പാവമാണ് ഈ പെണ്ണ്.. അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ എവിടെയോ കിടക്കേണ്ട പെണ്ണ്.. ദേ ഇവിടെ എന്റെ അടുത്ത് കിടക്കുന്നു. ഒരു ദിവസം കൊണ്ട് ഇവൾ എന്റെ മനസ്സ് വല്ലാതെ കീഴടക്കുന്നു.. എന്നെനിക്ക് തോന്നി. അവളുടെ മുഖത്തു നിന്നും എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല.
ഇവളെ ചൂണ്ടി കാണിച്ചാൽ അച്ചായൻ എനിക്ക് ഇവളെ കെട്ടിച്ചു തരുമോ?. ഇല്ല . അച്ചായൻ എന്നല്ല അവരാരും സമ്മതിക്കില്ല ഇങ്ങനെ ഒരു അവസ്ഥയിൽ ഉള്ള പെണ്ണിനെ കെട്ടാൻ അവർ ആരും സമ്മതിക്കും എന്ന് തോന്നുന്നില്ല.
ഞാൻ അവളുടെ അടുത്ത് എന്റെ ഇടതു കൈകുത്തി ചെരിഞ്ഞു കിടന്നു. പതിയെ അവളുടെ മുടിയിൽ തഴുകി.. പിന്നെ അവളുടെ കവിളിലും. എന്നിട്ട് ഞാൻ വിളിച്ചു ..

പുതിയത് പോസ്റ്റ് ചെയ്തിട്ടുണ്ട് ദേവാസുരം, ജീവന്റെ അമൃതവർഷം ഇഷ്ട്ടം ആയാൽ ഹൃദയം തരണേ.
നൈസ് ബ്രോ.. ❤️❤️ അടുത്തത് ഇതിന്റെ ബാക്കി ആണോ ന്യൂ സ്റ്റോറിയാണോ.? പുതിയ കഥയുടെ എഴുത് എവിടെ വരെയായി.
❤❤❤താങ്ക്സ് ..പുതിയ കഥയുടെ എഴുത്ത് പുരോഗമിക്കുന്നു. രണ്ടും ഒരുപോലെ എഴുതും. ഏതാണോ ഒക്കെ എന്ന് തോന്നുന്നത് അത് പോസ്റ്റ് ചെയ്യും.
വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. വേറെ ലെവൽ സാധനം. 🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്. എല്ലാ കഥയും ഇത്പോലെ നായകന്റെ ഉള്ളിലെ സെക്സ്ഫീലിങ്‌സിനു കൂടി ഇമ്പോർട്ടന്റ്സ് കൊടുക്കണം.
❤❤❤❤താങ്ക്സ് . തീർച്ചയായും. നായകന് പ്രണയം തുടങ്ങാൻ ഇത്തിരി സമയം കൊടുത്താൽ മതി.. പിന്നെ പൊരിച്ചോളും.
Bro ഇഷ്ടായി 👀but ഇത് complete ചെയ്തിട്ട് മറ്റേ സ്റ്റോറി എഴുതി തുടങ്ങിയാൽ പോരെ plzzs ഇതിന്റെ next പാർട്ട് തെരാൻ നോക്ക്
❤❤❤താങ്ക്സ്..ഇത് തന്നെ തുടരാൻ നോക്കാം.. അത് എഴുതി തുടങ്ങി.
അടിപൊളി 💕💕💕💕
❤❤❤താങ്ക്സ്