ഞങ്ങൾ നടന്നു പോയത് നേരെ പഴയ തറവാട് പോലെ ഉള്ള വീട്ടിലേക്കാണ്.
അവിടെ കണ്ട ഒരു പ്രായം ഉള്ള ഒരാളോട് അച്ഛൻ ചോദിച്ചു.
” ‘ഗുരുജി’ ?
” ഇതാര് തമ്പി സാറോ…?
അദ്ദേഹം അകത്തു പൂജാമുറിയിൽ ആണ്. തമ്പി സാറ് ഇരിക്കു അദ്ദേഹം ഇപ്പോൾ വരും. മുൻകൂട്ടി ബുക്ക് ചെയ്തവരെ മാത്രമേ അദ്ദേഹം കാണാറുള്ളു. തമ്പി സാറ് ബുക്ക് ചെയ്തതാണോ? ”
“ഉവ്വ്. ഞാൻ വിളിച്ചിരുന്നു. ഗുരുജിയോട് ഞാൻ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ മതി. ”
“ശരി . ഞാൻ പറയാം.” അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി.
പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്നിട്ട് അകത്തേക്ക് പോകാൻ പറഞ്ഞു. സാധാരണ പോലെഉള്ള ഒരു മുറി . ജനലുകൾക്ക് എല്ലാം വെളുത്ത കർട്ടൻ ഇട്ടിട്ടുണ്ട് . ഒരു മൂലയിൽ ആയി ഒരു ഗണപതിയുടെ വിഗ്രഹം ഉണ്ട് അതിന് മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ചിട്ടുണ്ട്. അവിടെ ഇട്ട മേശയുടെ ഒരു വശത്തു നാലോളം കസേരയും ഉണ്ട്. മറുവശത്തു ഒരാൾ ഇരുന്നിട്ടുണ്ട്.
അതാണ് ഗുരുജി. നല്ല വെളുത്ത നിറം വട്ടമുഖം താടിയോ മീശയോ ഇല്ല. ഒരു ചന്ദന പൊട്ട് തൊട്ടിട്ടുണ്ട്. ചിരിക്കുന്ന പ്രസനമുഖം.
“വാ വാ ഇരിക്ക്. വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഫാമിലി ആയിട്ട് ആയിരിക്കും എന്ന് കരുതിയില്ല. ” ഗുരുജി പറഞ്ഞു.
ഞങ്ങൾ അവിടെയുള്ള കസേരയിൽ ഇരുന്നു. ചിന്നു എന്റെ അടുത്തായി ഇരുന്നു.
“അതുപിന്നെ കുറച്ചു നാൾ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട് അതാ .. വരുമ്പോൾ എല്ലാവരേയും കൂട്ടി വന്നത്. “

Itrem nalla oru theme itrem nalla oru kadha feel ith ellm olla ii story complete akite pore bro mattu kadhakal
കുറച്ചു വൈകും. അതിന് മുൻപ് ജീവനും അമൃതയും വർഷയും വരും അവരുടെ ജീവിതത്തിലെ പ്രധാന ഭാഗവുമായി.
Bro 1st part okkei evde. Eni 4th lart muthale kittunnollu.
അച്ചായൻ പറഞ്ഞ കഥ എന്നാണ് തുടക്കം. അങ്ങനെ നോക്കിയാൽ കാണാം.. അല്ലെങ്കിൽ ഏകൻ എന്ന് നോക്കു അപ്പോൾ കാണാം
ബ്രോ പനി സുഖായോ
tke cre
നന്നായിരുന്നു
✌️✌️✌️✌️✌️
❤️❤️❤️❤️❤️
😘😘😘😘
പനി മാറി.. സുഖമായി ഇരിക്കുന്നു. മറ്റു ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും. ❤❤❤
പനി മാറിയോ പിന്നെ പെട്ടെന്ന് പെട്ടെന്ന് അടുത്ത part തരണേ 🥰🥰
പനി മാറി.. ശ്രമിക്കാം.. എന്നാലും വൈകും.. അതുവരെ ജീവന്റെയും അമൃതയുടെയും വർഷയുടെയും കൂടെ കൂടിക്കോ..
Nice please continue
👍❤❤❤
Really fantabulous
താങ്ക്സ് ❤❤❤
Ini epo adutha part?
വൈകും. ❤❤❤