അമ്മ : അങ്ങേരു സമ്മതിച്ചില്ലെങ്കി പിന്നെ അമ്മേടെ മോൻ , ‘അമ്മ പറയുന്ന പോലെ കേൾക്കണം ,
കേൾക്കോ…….?
ഞാൻ : ഹും … കേൾക്കാം അമ്മെ ..
അമ്മ : എന്ന ശരി , നീ വെച്ചോ.
മനസ്സിൽ എവിടെയെക്കെയോ പഴയ പ്രണയത്തിന്റെ ഓർമകൾ ഉണരുകയായിരുന്നു. ആ കോളേജ് ജീവിതം എപ്പോഴൊക്കെയോ, എങ്ങനെയൊക്കെയോ ഞങ്ങൾ തമ്മിൽ അടുത്തൂ. എന്റെ സങ്കല്പത്തിൽ ഒരിക്കൽ പോലും കടന്നു വന്നിട്ടില്ല അവളെപ്പോലത്തെ ഒരു പെൺകുട്ടി, പിന്നെയെങ്ങനെയാ ഞാൻ അവളെ പ്രണയിച്ചതു…. ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങൾ ഉണ്ടായിരുന്നു ഞങ്ങളുടെ ബന്ധത്തിൽ. പക്ഷെ മനസുതുറന്നു ഞങ്ങൾ പ്രണയിച്ചു, ഉത്തരത്തിനായി ഒരിക്കലൂം മെനക്കെട്ടില്ല. എന്നാലും എപ്പോഴൊക്കെയോ ഉത്തരങ്ങൾ തേടി ഞങ്ങൾ യാത്ര ചെയാൻ ആരംഭിച്ചുവോ അന്ന് ഞങ്ങൾ തമ്മിൽ അകലാൻ തുടങ്ങി, അതങ്ങനെയാണ്
” പ്രണയം ഉത്തരമില്ലാത്ത ചോദ്യം പോലെയാണ്…. ഒരിക്കലും ഉത്തരം തേടി പോകാതിരിക്കുക. എന്നുനിങ്ങൾ ഉത്തരത്തിനായി തിരച്ചിൽ ആരംഭിക്കുന്നുവോ അന്ന് നിങ്ങളുടെ പ്രണയം മരിക്കും. പ്രണയം സംഭവിക്കുന്നതാണ്, സംഭവിപ്പിക്കേണ്ടതല്ല. അത് താനെ നടക്കണം , നടത്തിക്കേണ്ടതല്ല.”
അമ്മയെ വിളിച്ചു വച്ച ഉടനെ ഈ വിവരം ചാരുവിനോട് പറയാൻവേണ്ടി ഞാൻ അവളെ വിളിച്ചു. പക്ഷെ അവളുടെ നമ്പർ ബിസിയായിരുന്നു. കുറേനേരം അതങ്ങനെത്തന്നെ തുടർന്നു. ഒടുവിൽ വൈകിയാണ് ഫോൺ ഡയല് ആയതു. കുറേനേരം ഡയൽ ചെയ്ത ശേഷമാണു അവൾ ഫോൺ എടുത്തത്.
ചാരൂ : ഹലോ ആരാ ?
ഞാൻ : ആ .. ചാരൂ ഇത് ഞാൻ അരുണാ
ചാരു : എടാ സമയം 12.30 ആയി ഇവിടെ, നിനക്ക് വേറെ പണിയൊന്നും ഇല്ല, ഞാൻ നിന്നോട് ഇന്നലെത്തന്നെ
പറഞ്ഞതാ എന്നെ വിളിക്കരുത് എന്ന്. എനിക്ക് വേറെ പണിയുണ്ട്
ഞാൻ : പ്ളീസ് .. ചാരു ഞാൻ അധികം സമയം എടുക്കില്ല. ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വേണ്ടി വിളിച്ചതാ
ചാരു : ആ … എന്ത് കാര്യം. വേഗം പറ