മാഷ് : ഹലോ
ഞാൻ ; മാഷെ ഞാനാ ചാരൂ . എവിടാ മാഷെ ഞാനെത്ര നേരായിന്നറിയോ വിളിക്കണൂ
മാഷ് : മോളാണോ … ഒന്നുല്ലാ മോള് നല്ല സുഖമില്ല ഒരു പനി പോലെ . പിന്നെ വേലക്കാരിയും വന്നില്ല ഇന്ന്
ഞാൻ : അയ്യോ , അപ്പൊ ഒന്നും കഴിച്ചില്ലേ ?
മാഷ് : ഇല്ല
ഞാൻ : എന്താ മാഷേ ഇത് .. കൊച്ചു കുട്ട്യോളെ പോലെ. പോയി ഡോക്ടറെ കാണാൻ നോക്കു . ഇപ്പോളത്തെ
പനി വിശ്വസിക്കാൻ പറ്റില്ല , പിന്നെ എന്തെങ്കിലും ഓർഡർ ചെയ്തതോടെ ?
അല്ലെ ഞാൻ അങ്ങോട്ട് വരട്ടെ ………………….. ! ?
ഞാൻ അറിയാതെ ചോദിച്ചു പോയതാണ് .
മാഷ് : വേണ്ട മോളെ ഞാൻ എന്തെങ്കിലും ചെയ്യാം , നീ വരണ്ട. എന്ന് പറഞ്ഞു ഫോൺ വച്ചു
പക്ഷെ എനിക്ക് എന്തോ വല്ലാതെ വിഷമമായി . ഓഫൊസിലി ഇരിക്കാനും പറ്റുന്നില്ല. മാഷിന്റെ വീട് എന്റെ ഓഫീസിൽ നിന്നും വലിയ അകലത്തിലായിരുന്നില്ല. എന്റെ കയ്യിലാണെങ്കി ഉച്ചകലേക്കുള്ള ഫുഡും ഉണ്ട്
പെട്ടെന്ന് പോയി കൊടുത്തിട്ടു വന്നാലോ എന്ന ചിന്ത എന്റെ മനസിനെ മഥിച്ചു. ഒടുവിൽ ഹാഫ് ഡേ ലീവ് ആക്കി ഞാൻ ഫുഡും എടുത്തു മാഷിന്റെ വീട് ലക്ഷ്യംവച്ചു നടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോ ഞാൻ വിടെയെത്തി. പക്ഷെ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ ഒരു വീട്ടിലേക്കു കയറി ബെൽ അടിച്ചു .
കുറച്ചു കഴിഞ്ഞപ്പോ വാതിൽ തുറന്നു , ഭാഗ്യം അത് മാഷുതന്നെ ആയിരുന്നു, എന്നെ കണ്ടതും മാഷൊന്നു ഞെട്ടി കാരണം ആദ്യമായിട്ടാണ് ഞങ്ങൾ നേരിൽ കാണുന്നത്.
മാഷ് : കുട്ട്യേ …. എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ
ഞാൻ : സോറി മാഷെ ….. ഞാൻ ഈ ഫുഡ് തരാൻ വന്നതാ.. ഇപ്പൊ തന്നെ പോയേക്കാം
മാഷ് : വെളിയിൽ നിൽക്കണ്ട . അകത്തോട്ടു കയറു