അവളും ഞാനും [S. R] 198

അവളും ഞാനും

Avalum Njaanum | Author : SR


ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികമായിരുന്നു.വാർഷികത്തിൽ പങ്കെടുത്ത എല്ലാവരും മടങ്ങിയപ്പോൾ വീട്ടിൽ ഞാനും അവളും മാത്രമായി. രാത്രി കിടക്കാൻ നേരത്ത് അവൾ വല്ലാതെ മൂഡോഫായി കണ്ടു, കാരണം എനിക്കറിയാമായിരുന്നിട്ടും ഞാനവളെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് ചോദിച്ചു “എന്താ വാവേ…. മൂഡോഫാണല്ലോ?”അവള്ടെ മറുപടി കിട്ടാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു “എന്തു പറ്റി വാവേ….

 

എന്നോട് പറയാൻ പറ്റാത്തത് വല്ലതുമാണോ?”അതിനു ഉത്തരം എന്നോണം അവളെന്നെ ചേർത്തു പിടിച്ചു പറഞ്ഞു “എന്താ ശ്യാമേട്ടാ നമുക്കൊരു കുഞ്ഞിനെ താലോലിക്കാൻ ദൈവം അനുഗ്രഹിക്കാത്തെ”?അവളുടെ ഈ ചോദ്യം ഇതിനു മുൻപ് ഒരുപാട് തവണ കേട്ടത് കൊണ്ട് അതിനു മറുപടിയായി നമുക്ക് കുഞ്ഞുണ്ടാവും എന്നും സമയമായില്ല എന്നും, നമുക്ക് ഇരട്ട കുട്ടികൾ ഉണ്ടാവുമെന്നും, നമുക്ക് നിന്നെ പോലെ ഒരു മോളൂട്ടീ ഉണ്ടാവുമെന്നും, അങ്ങനെ അങ്ങനെ ഒരുപാട് ആശ്വാസവാക്കുകൾ പറഞ്ഞിട്ടുണ്ട് അവളോട്‌.

 

പക്ഷേ ഇപ്പോൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിൽ നോക്കി ആശ്വാസ വാക്കുകൾ പറയാൻ എനിക്കു കഴിയുമായിരുന്നില്ല. എന്റെ മൗനം കണ്ടിട്ടാവണം അവൾ വീണ്ടും എന്നോട് ചോദിച്ചു “എന്തു പറ്റി എന്താ മിണ്ടാത്തെ”? മൗനം വെടിഞ്ഞു കൊണ്ട് ഞാൻ അവളോടായി പറഞ്ഞു “കരയണ്ട എന്റെ പൊന്നുമോള് നന്നായി പ്രാർത്ഥിച്ചു കിടന്നോളു വാവേ….. എല്ലാം ശരിയാകും. ഇന്നല്ലെങ്കിൽ നാളെ,” എന്നും പറഞ്ഞു ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു അവളെ കെട്ടിപിടിച്ചു കിടന്നു.

 

ഇന്നവളുമായി ബന്ധപെടണമെന്നു നല്ല ആഗ്രഹം ഉണ്ടായി. പക്ഷേ എന്തു ചെയ്യാനാ അവളെ പറഞ്ഞിട്ടും കാര്യമില്ല. കല്യാണം കഴിഞ്ഞിട്ടു മൂന്നു വർഷമായില്ലേ വീട്ടുകാരും നാട്ടുകാരും ചോദിച്ചു കൊണ്ടേയിരിക്കുന്നു അവളോടും എന്നോടുമായി “എന്താ കുട്ടികൾ വേണ്ടേ രണ്ടാൾക്കും? എന്തിനാ വൈകിക്കുന്നേ….? രണ്ടാളും ഹോസ്പിറ്റൽ ചെക്കപ്പിനു പോകണം, നല്ല ഡോക്ടർസിനെ കാണണം”.

The Author

4 Comments

Add a Comment
  1. അടുത്ത ഭാഗം വേഗം പോരട്ടെ

  2. Enthanu cheriya oru ooham kittiyittundu enthayalum adutha part koodi Varatte ❤️❤️

  3. കൊള്ളാം

  4. കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *