ചിഞ്ചു…ഓഹോ, അപ്പോ നിങ്ങള് കോളജിൽ അത്രക്ക് തല്ലിപ്പൊളി ആണോ
പോടീ അവിടുന്ന്, എനിക്കും കണ്ണനും അവിടെ നല്ല പേരാ, അതൊക്കെ അവിടെ വരുമ്പോ നീ വഴിയേ അറിയും.
Ok, ok നമുക്ക് നോക്കാം.
എന്ത് നോക്കാം എന്ന്
അല്ല അറിയുന്നതിക്കെ നല്ലതാണോ എന്ന്.
അവളുടെ പറച്ചിൽ കേട്ട് ഞാൻ കണ്ണനെ നോക്കി നിനക്ക് പണിയായി അളിയാ എന്ന അർത്ഥത്തിൽ തല ആട്ടി ചിരിച്ചു കാണിച്ചു. കാരണം അവൻ ഒരു കോഴി ആണെന്ന് പൊതുവെ ഒരു സംസാരം കോളജിൽ ഉണ്ട്.
അല്ല മക്കളെ നിങ്ങള് എങ്ങനെയാ പോവുകയും വരികയും ചെയ്യുന്നത്
ബൈക്കിൽ ആണ് മേരി അമ്മെ. രാവിലെ ഒരു 8 മണി ഒക്കെ ആകുമ്പോൾ ഇറങ്ങും വൈകിട്ട് വരുമ്പോൾ താമസിക്കും, എല്ലാ ദിവസവും പ്രാക്ടീസ് ഉണ്ട്.
രണ്ടുപേരും ഒരുമിച്ച് ആണോ പോണത്.
ചിലപ്പോഴൊക്കെ.
മ്മ്, വേറെ ഒന്നും അല്ല നിങ്ങൾക്ക് ബുദ്ധിമുട്ടില്ല എങ്കിൽ ഇവളെയും കൂടെ കൊണ്ടു പോകാമോ എന്ന് ചോദിക്കാൻ ആയിരുന്നു.
എന്താ മേരി അമ്മെ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. എന്നെയും അഭിയെയും അന്യൻമാർ ആയി കാണുകയാണോ.
അതൊന്നും അല്ലടാ കോളേജ് ഇൽ ഒക്കെ അല്ലേ അപ്പോ ബൈക്കിന്റെ പുറകിൽ കയറാൻ വല്ല സുന്ദരിമാരും ഉണ്ടോ എന്നറിയാൻ ചോദിച്ചതാ.
ഞങ്ങളെ നോക്കി ഒരു കള്ളച്ചിരിയോടെ ആയിരുന്നു അത് പറഞ്ഞത്.
ഒാ അങ്ങനെ, എന്തായാലും ഇതുവരെ അങ്ങനെ ആരും ഇല്ല അമ്മേ.
ഞാനും ചിരിച്ചോണ്ട് മറുപടി പറഞ്ഞു.
അപ്പോ ശെരി മേരി അമ്മെ ഞങൾ ഇറങ്ങുവ, പ്രാക്ടീസ് ഉണ്ട്, അതും പറഞ്ഞു കണ്ണൻ എഴുനേറ്റു കൂടെ ഞാനും.
ടീ ചിഞ്ചു രാവിലെ ഒരു 8 മണി ആകുമ്പോഴേക്കും റെഡി ആയി നിന്നോ ഞാൻ വരാം വിളിക്കാൻ.
ഇറങ്ങാൻ നേരം ഞാൻ അവളോട് പറഞ്ഞു.
Done.
Ok, by. അപ്പോ പോയിട്ട് വരാം മേരി അമ്മെ.
ശെരി മക്കളെ
വീട്ടിൽനിന്നും വെളിയിലേക്ക് ഇറങ്ങാൻ നേരം ഞാൻ ചിഞ്ചു വിനേ ഒന്നുകൂടി
തിരിഞ്ഞു നോക്കി, പെണ്ണിന് നല്ല മാറ്റം ഉണ്ട് കുറച്ചുകൂടി സുന്ദരി ആയപോലെ.
OMG ഞാൻ ഇപ്പൊ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. തല നല്ല പോലെ ഒന്ന് കുടഞ്ഞിട്ട് ആ ചിന്തയേ അവിടെ തന്നെ കളഞ്ഞിട്ട് കണ്ണന്റെ കൂടെ ബൈക്കിൽ കയറി സ്ഥലം വിട്ടു.
പക്ഷേ എന്റെ മനസ്സിൽ അവളോടുള്ള ഇഷ്ട്ടത്തിന്റെ വിത്ത് വിതക്കപ്പെട്ടത് അവിടെ വെച്ച് ആയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
അടുത്ത ദിവസം മുതൽ ചിഞ്ചു എന്റെ ഒപ്പം ആയി രാവിലെ കോളജിലേക്ക് ഉള്ള വരവ്. കോളേജ് കഴിഞ്ഞ ശേഷം ടൗണിൽ തന്നെ ഉള്ള ഒരു ഡാൻസ് സ്കൂളിൽ അവൾക്ക് ഡാൻസ് പ്രാക്ടീസ് ന് പോയിത്തുടങ്ങി. ചിഞ്ചുവന്റെ ഓരോ
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?