?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2067

പിന്നെ ആയിരുന്നു സാറ കലാതിലകം ആയ ആദ്യത്തെ കലോത്സവം. അതോടെ കോളേജിൽ അവളും ഒരു സെലിബ്രറ്റി ആയി. സുന്ദരി ആയിരുന്നു സാറയെ ഒരുപാട് കഴുകൻ കണ്ണുകൾ നോട്ടം ഇട്ടിരുന്നു എങ്കിലും ആരോഗ്യ ദൃഡഗാത്രരായ എന്നേയും കണ്ണനേയും പേടിച്ച് ഒരുത്തനും അവൾക്ക് നേരെ വാലും പൊക്കി ചെന്നിട്ടില്ല.
അങ്ങനെ ആർട്സ് ഉം സ്പോർട്സ് ഉം കലോത്സവ വും മത്സരങ്ങളും പരീക്ഷകളും ഒക്കെ ആയി കോളേജിലെ ബാക്കി ദിവസങ്ങളും ഞങൾ ആഘോഷം ആക്കി. 3 ആം വർഷം അവസനിക്കാറായപ്പോൾ എനിക്കും കണ്ണനും ഞങ്ങളുടെ കൂട്ടുകാർക്കും വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു. എല്ലാത്തിനും ഒരു അവസാനം ഉണ്ട് എന്ന് പറയുന്നതുപോലെ കണ്ണടച്ച് തുറക്കുന്ന സയത്തിനുള്ളിൽ ഞങ്ങളുടെ കലാലയ ജീവിതം അവസാനിച്ചു. First year ലും second year ലും ഒക്കേതന്നെ നല്ല മർക്കൊടുകുടി പാസ്സ് ആയിരുന്നു ഞങൾ third year ഇൽ just pass, കാരണം കോളേജ് എന്നത് പഠിക്കാൻ ഉള്ള സ്ഥലം അല്ല നല്ല നല്ല ഓർമകൾ സൃഷ്ടിക്കാൻ ഉള്ള സ്ഥലം ആണെന്ന് ഞങൾ തിരിച്ചറിഞ്ഞിരുന്നു. ഞങ്ങളുടെ ക്ലാസ്സ് കഴിഞ്ഞതോടെ ചിഞ്ചു കോളേജ് ഇൽ കൊണ്ടക്കുന്ന ഡ്യൂട്ടി അവളുടെ അച്ഛൻ ഏറ്റെടുത്തു.
ക്ലാസ്സ് കഴിഞ്ഞു ഞാനും കണ്ണനും ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു. തുടർന്നു പഠിക്കാൻ ഞങ്ങൾക്ക് രണ്ടാൾക്കും താൽപര്യം ഇല്ലായിരുന്നു.അങ്ങനെ ഞങൾ ഞങ്ങളുടെ ബിസിനസ്സ് നേ കുറിച്ച് ആലോചിച്ച് എല്ലാം റെഡി ആക്കി 6 മാസം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ ഓഫീസ് തുറക്കുകയും ചെയ്തു. ആദ്യം ചെറിയ രീതിയിൽ ആയിരുന്നു എങ്കിലും എന്റെയും കണ്ണൻന്‍റെയും പരിശ്രമതതിന്റെ ഭലമായി നല്ല രീതിയിൽ വളർന്നു തുടങ്ങി. അങ്ങനെ ഒരു 6 മാസത്തിനു ശേഷം ഒരു ഞായറാഴ്ച രാവിലെ അമ്മയെയും കൊണ്ട് അമ്പലത്തിൽ പോയിട്ട് തിരികെ അമ്മയെ വീട്ടിൽ ആക്കിയിട്ട്‌ ഒന്ന് ടൗൺ‌ലേക്ക്‌ പോകാൻ ഞാൻ ബൈക്കും എടുത്ത് ഇറങ്ങി. ജൂൺ മാസം ആയതിനാൽ നല്ല മഴക്കാറുണ്ടായിരുന്നു.
അമ്മ കാർ എടുത്തോണ്ട് പോടാ എന്ന് പറഞ്ഞെങ്കിലും ഞാൻ അത് വക വെക്കാതെ ബൈക്കിൽ തന്നെ പോയി ഹെൽമറ്റും വച്ചിട്ടില്ലയിരുന്നു. കുറച്ചു ദൂരം ചെന്നപ്പോൾ തന്നെ മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു. പോകേപ്പോകെ ചെറുതായി ശക്തി കൂടുന്നതും ഞാൻ അറിഞ്ഞു. പോകുന്ന വഴിയിൽ ആണ് സാറയുടെ വീട് , മഴ ശേരിക്ക്‌ പെയുന്നതിന് മുൻപേ അവിടെ ചെന്ന് കയറി നിൽക്കാം എന്ന് വിചാരിച്ച് ബൈക്ക് വേഗത്തിൽ വിട്ടു അവളുടെ വീടിന്റെ ഗേറ്റ് കടക്കുന്നതിന് മുൻപേ തന്നെ മഴ ശക്തിയിൽ പെയ്തിരുന്നു. ഞാൻ ഭൂരിഭാഗവും നനഞു. നല്ല തണുപ്പും അതിന്റെ കൂടെ ഒടുക്കത്തെ കാറ്റും. ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് വേഗം അവളുടെ വീട്ടിലേക്ക് ഓടിക്കയറിയ.ഇപ്പൊ ഏകദേശം ഒരു വർഷത്തോളം ആയിരിക്കുന്നു ഞാൻ ഇങ്ങോട്ട് വന്നിട്ട്.
കോപ്പ് കാർ എടുത്താ മതിയായിരുന്നു.
എന്ന് ഞാൻ സ്വയം പഴിച്ച് കൊണ്ട് അവളുടെ വീട്ടിലെ കോളിംഗ് ബെൽ അടിച്ചു. രണ്ടു മൂന്നു വട്ടം നിർത്താതെ അടിച്ചു. എന്നിട്ട് വെളിയിൽ കത്ത് നിന്നു.

335 Comments

Add a Comment
  1. ആഞ്ജനേയ ദാസ് ✅

    എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.

    A pure masterpiece 🙂♥️💟

  2. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  3. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *