താഴ്ത്തി ഇരുന്നു.
ഇത്ര ഒക്കെ നടന്നിട്ടും ഞാൻ അവളെ നശിപ്പിച്ചിട്ടും അവള് ആരോടും ഒന്നും പറഞ്ഞിട്ടില്ല, എനിക്ക് കുറ്റബോധം തോന്നി, അവളുടെ കാലുപിടിച്ചു മാപ്പ് പറയാൻ തോന്നി, പക്ഷേ ധൈര്യം ഇല്ല, അതിനുള്ള അർഹതയും ഇല്ല. രണ്ടും കൽപ്പിച്ച് ചെയ്ത തെറ്റിന് അവളോട് ഒരു മാപ്പ് എങ്കിലും പറയാം എന്ന് കരുതി അതിനു വേണ്ടി തുനിഞ്ഞപ്പൊഴേക്കും അവള് എഴുന്നേറ്റ് മുറിയിലേക്ക് നടന്നിരുന്നു, അവൾക്ക് ശരിക്ക് നടക്കാൻ സാധിക്കുന്നില്ല കാരണക്കാരൻ ഞാനും, മുറിയുടെ വാതിൽക്കൽ എത്തിയ അവള് നിറ കണ്ണുകളോടെ തിരിഞ്ഞ് എന്നെ ഒരു നോട്ടം നോക്കി, അത് എന്റെ നെഞ്ചില് തന്നെ കൊണ്ടു. അവള് റൂമിൽ കയറി വാതിൽ അടച്ചു. എന്റെ മനസ്സ് പാപ ഭാരത്താലും കുറ്റബോധത്താലും നീറി തുടങ്ങിയിരുന്നു. ഞാൻ അവിടെ നിന്ന് ഇറങ്ങി വണ്ടി എടുത്ത് വീട്ടിലേക്ക് തിരിച്ചു വന്നു, വരുന്ന വഴിയിൽ നല്ല മഴ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, നനഞു കുളിച്ച് വീട്ടിൽ വന്ന എന്നോട് അമ്മ എന്തൊക്കെയോ പറഞ്ഞു ഞാൻ ഒന്നും കേട്ടില്ല നേരെ റൂമിൽ പോയി വേഷം പോലും മാറാതെ കട്ടിലിന്റെ ഒരു വശത്തായി ഇരിപ്പുറപ്പിച്ചു. എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല, അമ്മ വന്നു കഴിക്കാൻ വിളിച്ചു വിശപ്പില്ല എന്നും പറഞ്ഞു കഴിക്കാൻ പോയില്ല. എന്തോ പ്രശ്നം ഉണ്ടെന്ന് അമ്മക്കും മനസ്സിലായിരുന്നു, അത്കൊണ്ട് തന്നെ അമ്മ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല, അന്നത്തെ ദിവസം പിന്നെ ഞാൻ റൂമിന് വെളിയിൽ ഇറങ്ങിയിട്ടില്ല.
പിന്നീടുള്ള ദിവസങ്ങളിൽ എന്റെ സ്വഭാവം പാടെ മാറിയിരുന്നു, ആരോടും സംസാരിക്കാതെ മുറിയിൽ തന്നെ ചടഞ്ഞു കുടിതുടങ്ങി, പലപ്പോഴും അമ്മയും അച്ഛനും കണ്ണനും ഓക്കേ എന്റെ അടുത്ത് വന്നു സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ച എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നി. വല്ലാത്ത ഒരുതരം വീർപ്പുമുട്ടൽ അനുഭവിക്കുക ആയിരുന്നു ഞാൻ.
ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം കണ്ണൻ എന്നെ കാണാൻ വന്നു.
അഭി എന്താടാ നിനക്ക് പറ്റിയത്, നീ എന്താ ഓഫീസിൽ വരാത്തത്, വിളിച്ച ഫോൺ പോലും എടുക്കാത്തത് എന്താ?
ഒന്നുമില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ കുറെ ശ്രമിച്ചു, പക്ഷേ അവസാനം എല്ലാം അവനോടു പറയേണ്ടി വന്നു. എല്ലാം കേട്ടുകഴിഞ്ഞ് അവൻറെ കയിൽ നിന്ന് നല്ലോരെന്നം കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷേ കണ്ണൻ ഒന്നും മിണ്ടാതെ വീട്ടിൽ നിന്നും ഇറങ്ങി പോയി, എന്തിനും നിഴലായി എന്നോടൊപ്പം ഉള്ള എന്റെ ആത്മ മിത്രം ആണ് ഒന്നും പറയാതെ പോയത്. അതോടെ ഞാൻ ശെരിക്കും ഒറ്റപ്പെട്ടത് പോലെ തോന്നി എനിക്ക്,
പിന്നെയും ദിവസങ്ങളിൽ കടന്നുപോയി, അതോടൊപ്പം എന്റെ അവസ്ഥയും മോശമായി വന്നുകൊണ്ടിരുന്നു. കുറ്റബോധത്തിന്റെ തീക്കനൽ എന്റെ ഉള്ളിൽ ആളിക്കത്തിക്കൊണ്ടിരുന്ന്. കണ്ണട ക്കുമ്പോഴൊക്കെ സാറയുടെ കരഞ്ഞു കൊണ്ടുള്ള ആ നോട്ടം മുന്നിൽ തെളിഞ്ഞു വരും അപ്പോഴൊന്നും എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ടയിരുന്നില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ എന്റെ മുറിയിലേക്ക് വന്നു ഞാൻ ജനലിൽ കൂടെ പുറത്തേക്ക് നോക്കി എന്തോ ചിന്തിച്ച് കൊണ്ട് നിൽക്കുകായിരുന്നു.
അഭി….
ഞാൻ തിരിഞ്ഞു നിന്ന് വിളി കേട്ടു
എന്താ അമ്മെ.
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?