മോനെ മേരി വിളിച്ചിരുന്നു…
അമ്മ പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി, എല്ലാം എല്ലാവരും അറിഞ്ഞോ, ഇനി എന്തൊക്കെ സംഭവിക്കും എന്ന് ആലോചിച്ച് എനിക്ക് പേടി തോന്നി തുടങ്ങി.
നീ ഫ്രീ ആകുമ്പോൾ കണ്ണനെ യും കുട്ടി അങ്ങോട്ട് ഒന്ന് ചെല്ലാൻ പറഞ്ഞു, സാറ മോൾക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന്, അവള് ആരോടും സംസാരിക്കുന്ന ഒന്നും ഇല്ലെന്നും ഒന്നും കഴിക്കുന്നില്ല എന്നും എപ്പോഴും ഡാൻസ് ഡാൻസ് എന്ന് പറഞ്ഞു നടന്ന പെണ്ണ് കുറച്ചു ദിവസം ആയിട്ട് ചിലങ്ക തൊട്ടിട്ടില്ല എന്നൊക്കെ പറഞ്ഞു അവള് വലിയ സങ്കടത്തിൽ ആണ്.
അമ്മ പറഞ്ഞ വാക്കുകൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞു, എല്ലാത്തിനും കാരണക്കാരൻ ഞാൻ ആണ്.
നീ എന്തിനാ അഭി കരയുന്നെ.
അത് അമ്മെ ഞാൻ എനിക്ക്,
അമ്മയോട് പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.
എന്താ മോനെ, നീയും സാറയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.
അത് അമ്മെ…
പറ മോനെ, ഞാൻ കുറച്ചു ദിവസം ആയിട്ട് നിന്നെ ശ്രദ്ധിക്കുന്നുണ്ട്, എന്താണെങ്കിലും നീ അമ്മയോട് പറയ്.
പിന്നെ ഒന്നും നോക്കിയില്ല എല്ലാം അമ്മയോട് ഏറ്റു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കണ്ണനിൽ നിന്നും കിട്ടും എന്ന് കരുതിയത് അമ്മയിൽ നിന്നും കിട്ടി, ജീവിതത്തിൽ ആദ്യമായി അമ്മ എന്നെ തല്ലി. എന്റെ ഉള്ളിൽ ഒതുക്കി വച്ചിരുന്ന സങ്കടങ്ങൾ എല്ലാം കണ്ണിൽ കൂടി പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു. കരഞ്ഞു കൊണ്ട് തന്നെ ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു.
തെറ്റ് പറ്റിപ്പോയി അമ്മെ, ജീവിതത്തിൽ ഇന്നേവരെ ഒരു പെണ്ണിനേയും തെറ്റായ ഒരു നോട്ടം പോലും ഞാൻ നോക്കിയിട്ടില്ല, ആരെയും പ്രമിച്ചിട്ടില്ല, പക്ഷേ അന്ന് എനിക്ക് എന്റെ നിയന്ത്രണം മുഴുവനും നഷ്ട്ടമായി, എന്റെ കൈ വിട്ടു പോയി അമ്മേ, അതിന്റെ കുറ്റബോധം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന കൊണ്ട ഞാൻ നിങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു മാറിയത്.
അത്രയും അമ്മയുടെ തോളിൽ തല വെച്ച് എങ്ങൽ അടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
എന്റെ വിഷമം കണ്ട് അമ്മക്കും വിഷമം ആയിട്ടുണ്ട്. കുറച്ചു നേരം അങ്ങനെ നിന്ന് ഞാൻ ഒന്ന് ശാന്തൻ ആയപ്പോൾ അമ്മ കട്ടിലിലേക്ക് ഇരുന്നു, ഞാൻ നിലത്ത് ഇരുന്നിട്ട് അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു. ഞങ്ങൾക്ക് ഇടയിൽ മൗനം മാത്രം ആയിരുന്നു. അവസാനം അമ്മ തന്നെ സംസാരിച്ചു തുടങ്ങി.
അഭി……
എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മ വിളിച്ചു.
എന്താ അമ്മാ…..
അവള് നിന്നെ വിളിച്ചിരുന്നോ?
ഇല്ല അമ്മ, എന്നെ വിളിക്കുകയോ പറയുകയോ ഒന്നും ചെയ്തില്ല, പിന്നെ എന്നോട് സംസാരിച്ച പോലും ഇല്ല, അന്നത്തെ ആ ദിവസം അവള് എന്നെ ഒന്ന് തടയുക പോലും ചെയ്തില്ല, അവളുടെ ഭാകത് നിന്ന് ഒരു എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?