ചെലപ്പോ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു. ഇപ്പൊ ഞാൻ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ച ദുഷ്ട്ടൻ ആയില്ലേ, എന്നെ വിശ്വസിച്ചിരുന്ന ആ വീട്ടുകാരെ മുഴുവൻ ഞാൻ ചതിച്ചില്ലെ.
ഇത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ ശബ്ദം ഇടറയിരുന്നു.
അഭി…
മ്മ്…..
നീ ചെയ്ത തെറ്റിനെ ഒരിക്കലും ഞായീകരിക്കാൻ ഒരു പെണ്ണായ എനിക്ക് കഴിയില്ല, ഒരു സ്ത്രീ ഏറ്റവും വില കൽപ്പിക്കുന്ന ഒന്നാണ് അവളുടെ ചാരിത്ര്യം, അവളുടെ സമ്മതം ഇല്ലാതെ അത് നശിപ്പിക്കുന്നത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെ യാണ്.
അമ്മയുടെ വാക്കുകൾ കേട്ട് ദയനീയമായി ഞൻ മുഖം ഉയർത്തി നോക്കി. അമ്മ വീണ്ടും തുടർന്നു.
പക്ഷേ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ എന്റെ മകൻ ചെയ്ത തെറ്റ് ശെരി ആക്കാൻ എനിക്ക് കഴിയും, അതിന് ഞാൻ പറയുന്നത് നീ അനുസരിക്കണം.
ഞാൻ അമ്മയുടെ കൈ പിടിച്ച് വാക്ക് കൊടുത്തു.
അമ്മ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. വാക്ക്.
നീ സാറയെ വിവാഹം കഴിക്കണം…
അത് എന്നെ ഒന്ന് ഞെട്ടിച്ചു….
അമ്മെ ഞാൻ, അവൾക്ക്…..
പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വിക്കി…
അഭി, ഈ ഒരു ഒറ്റ പരിഹാരം മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ. അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം നീ അല്ലേ അപ്പോ നീ തന്നെ ആണ് അവൾക്ക് ഒരു ജീവിതം കൊടുക്കേണ്ടത്. ചിലപ്പോ നിന്നെ അംഗീകരിക്കാൻ ഒരിക്കലും അവൾക്ക് ആയില്ല എന്ന് വരും പക്ഷേ ഒരു പെണ്ണിന്റെ കണ്ണീരു വീഴ്ത്തിയിട്ട് സുഖം ആയിട്ട് ജീവിക്കാൻ കഴിയുമോ എന്റെ മോന്.
ഇല്ലമ്മേ….. ഒരിക്കലും എനിക്ക് അതിനു കഴിയില്ല. ഇപ്പൊൾ തന്നെ കണ്ണടക്കുമ്പോൾ അവളുടെ കരയുന്ന മുഖം മാത്രമാണ് മനസ്സിൽ വരുന്നത്. ഞാൻ ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി. ഒരു സമാധാനവും ഇല്ല, അമ്മ പറയുന്നത് എന്ത് തന്നെ ആയാലും ഞാൻ അനുസരിച്ചോളാം.
എന്നാ നാളെത്തന്നെ നമ്മൾ അങ്ങോട്ട് പോകും, അച്ഛനെ ഞാൻ വിളിച്ച് വരുത്തിക്കോളാം.
അമ്മ അപ്പോൾത്തന്നെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. രാത്രി ഒരു പാട് വൈകി ആയിരുന്നു അച്ഛൻ വന്നത്. വന്നപ്പോൾ തന്നെ എൻ്റെ അടുത്തേക്ക് വന്നു
ഞാൻ കേട്ടതെല്ലാം സത്യമാണോ അഭി.
തല കുനിച്ച് നിന്ന് കൊണ്ട് തന്നെ ഞാൻ പറഞ്ഞു
അതെ
അച്ഛൻ ഒന്നും മിണ്ടിയില്ല, പക്ഷേ ആ മുഖം സങ്കദത്താൽ നിറയുന്നത് ഞാൻ കണ്ടു.
എന്റെ മകൻ ഇത്ര അധപ്പദിച്ചുപോയി എന്ന് ഞാൻ അറിഞ്ഞില്ല, ആറ്റ് നോറ്റ് ഉണ്ടായതെന്ന് വെച്ച് ഒരുപാട് ലാളിച്ചു വളർത്തിയപ്പോൾ ഓർത്തില്ല തല താഴ്ത്തി നടക്കാൻ മകൻ കാരണക്കാരൻ ആകും എന്ന്, മക്കൾ തെറ്റുകാർ ആയാൽ അവരെ നേർവഴിക്ക് വളർത്താത്ത മാതാപിതാ ക്കളും തെറ്റുകാർ തന്നെയാ.
അച്ഛന്റെ വാക്കുകൾ എന്നെ ഒരുപാട് കുത്തി നോവിച്ചു,
ആ വേദന അച്ഛന്റെ കാൽക്കൽ തന്നെ കരഞ്ഞു തീർത്തു, എന്റെ സങ്കടം മനസ്സിലാക്കി അച്ഛൻ എന്നെ ആശ്വസിപ്പിച്ചു. അടുത്ത ദിവസം തന്നെ അവളുടെ വീട്ടിൽ പോയി സംസാരിക്കാം എന്നും പറഞ്ഞു.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?