കിടക്കുന്നു ഒറ്റനോട്ടത്തിൽ കണ്ടാൽ ഇപ്പോൾ ഒരു ഭ്രാന്തിയെ പോലെ തോന്നിക്കുന്നു അവളെ
അവളുടെ രൂപവും ഭാവവും കണ്ട് കണ്ണൻ എന്നെ കത്തുന്ന ഒരു നോട്ടം നോക്കി നോക്കി. എല്ലാത്തിനും കാരണം ഞാൻ അല്ലേ എനിക്കും വല്ലാതെ മനസ്സ് വേദനിച്ചു.
അവളെ നോക്കി കൊണ്ടിരുന്ന എല്ലാവരോടുമായി അമ്മ പറഞ്ഞു തുടങ്ങി
മേരി തോമസ് ചേട്ടാ ഇവളെ എനിക്ക് തരുമോ ഞങ്ങടെ അഭിയുടെ പെണ്ണായിട്ട്, മരുമകൾ ആയിട്ടല്ല സ്വന്തം മകൾ ആയിട്ട് നോക്കിക്കോളാം
അമ്മ പറയുന്നത് കേട്ട് അവർ ഇരുവരും കണ്ണ് മിഴിച്ചു
എന്താ ഗായത്രി നീ പറയുന്നത് അതെങ്ങനെ ശരിയാവും കുടുംബക്കാരും പള്ളിയും പട്ടക്കാരും എല്ലാം എതിര് നിൽക്കും ഇങ്ങനെ ഒരു ബന്ധത്തിന്
മേരിയമ്മ ഒരു സംശയരൂപേണ പറഞ്ഞു, പക്ഷേ ആ വാക്കുകളിൽ എതിർപ്പൊന്നും ഇല്ലായിരുന്നു.
‘അമ്മ അച്ഛനെ നോക്കി അച്ഛൻ തോമസ് അങ്കിളിനെയും
ദേവ എന്താടാ ഇത്
അച്ഛൻ ഒന്നും മിണ്ടിയില്ല
അബി നീയും സാറായും തമ്മിൽ പ്രണയത്തിലാണോ
അച്ഛൻ മൗനം പാലിക്കുന്നത് കണ്ടു തോമസ് അങ്കിൾ എന്നോട് ചോദിച്ചു
ഞാനും ഒന്നും മിണ്ടിയില്ല തല താഴ്ത്തി ഇരുന്നു
കണ്ണാ എന്താടാ കാര്യം നീ അറിയാത്ത രഹസ്യം ഒന്നും ഇവർക്കിടയിൽ ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം നീ എങ്കിലും പറ ഇവർ തമ്മിൽ പ്രണയത്തിൽ ആണോ.
ഞാനും അച്ഛനും മൗനം പാലിക്കുന്നത് കണ്ട് മേരി അമ്മ കണ്ണനോട് ചോദിച്ചു.
എന്റെ അറിവിൽ ഇവർ സുഹുർത്ത്ക്കൾ മാത്രം ആയിരുന്നു, പക്ഷേ ഇപ്പൊൾ…..
എന്താടാ എന്താ ആരെങ്കിലും ഒന്ന് പറ…. മേരി അമ്മ ആധിയോടെ ചോദിച്ചു
ഞാൻ ഗർഭിണി ആണ്…… ഇത്രയും നേരം മൗനം പലിച്ചുകൊണ്ടിരുന്ന സാറ എടുതടിച്ചത് പോലെ പറഞ്ഞത് എല്ലാരേയും നിശബ്ദം ആക്കി.
അത് പറഞ്ഞപ്പോഴും അവളുടെ തല താഴ്ന്നു തന്നെ ആയിരുന്നു, കണ്ണിൽ നിന്നും കണ്ണു നീര് ഇറ്റു വീഴുന്നുണ്ടായിരുന്നു ,അമ്മ അവളെ ചേർത്ത് പിടിച്ചിരുന്നു.
അവള് പറഞ്ഞ വാക്കുകൾ ഒരു ഇടിതി പോലെ എന്റെ തലയിൽ വീനതുപോലെതൊന്നി എനിക്ക്,
അവള് ഗർഭിണി ആണ് കാരണക്കാരൻ ഞാനും, ഞാൻ മേരി അമ്മയെ നോക്കി പാവം വാ പൊത്തി കരയുന്നു, സാറയുടെ അച്ഛനെ നോക്കിയപ്പോൾ അത് തലക്ക് കൈയും കൊടുത്ത് എല്ലാം തകർന്നവനെ പോലെ ഇരിക്കുന്നു, മുഖം ഉയർത്തി അവളെ നോക്കുന്നുണ്ട്, കണ്ണുകൾ നിറഞ്ഞിരുന്നു, മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, ഒരു പക്ഷെ മകൾ വിശ്വാസ വഞ്ചന കാണിച്ചു എന്ന് കരുതി കാണും,
ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു ഒരു ഏറ്റു പറച്ചിൽ നടത്തി.
അച്ഛന്റെ മകൾ അല്ല ഞാനാണ് തെറ്റുകാരൻ, ഞാൻ ആണ് എല്ലാത്തിനും കാരണക്കാരൻ, പൊറുക്കാൻ പറ്റാത്ത തെറ്റാണെന്ന് അറിയാം പക്ഷെ അത് തിരുത്താൻ ഒരു അവസരം എനിക്ക് തരണം, എന്റെ ജീവൻ കൊടുത്തും
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?