ഞാൻ അതിന് പ്രായച്ചിത്തം ചെയ്തൊളാം
അത്രയും പറഞ്ഞപ്പൊഴേക്കും ഞാൻ വിങ്ങിപ്പൊട്ടി കരഞ്ഞിരുന്നു.
പിന്നെയും കുറെ നേരം മൗനം.
അത് ഭേതിച്ചത് അമ്മയുടെ വാക്കുകൾ ആയിരുന്നു.
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവളെ വിട്ടുതരുന്ന പ്രശ്നം ഇല്ല, എന്റെ മകൻ ചെയ്തുപോയ തെറ്റ് ഇപ്പൊൾ ഒരു ജീവന്റെ തുടിപ്പായിരിക്കുന്നു അതിന് അച്ഛനോ അമ്മയോ കുടുംബമോ ബന്ധങ്ങളോ ഇല്ലാതെ ഈ ഭൂമിയിലേക്ക് വരാനോ ജീവിക്കാനോ ഉള്ള അവസ്ഥ ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല. ദേവേട്ടാ തോമസ് ചേട്ടാ എത്രയും പെട്ടെന്ന് ഇവരുടെ വിവാഹം നടത്തണം, ഇവൾക്കോ ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒരു ചീത്തപ്പേര് വരാതെ നോക്കണ്ട കടമ നമുക്കുണ്ട്,
അമ്മയുടെ വാക്കുകൾക്ക് മുൻപിൽ അച്ഛനും തോമസ് അങ്കിളും സമ്മത ഭാവത്തിൽ സാറയെ നോക്കി, അവരുടെ നോട്ടത്തിന്റെ അർഥം മനസ്സിലായ അമ്മ സാറയുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് പറഞ്ഞു
മോൾ ഇതിന് സമ്മതിക്കണം നിനക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും നിന്റെ വയറ്റിൽ വളരുന്ന ആ കുരുന്നു ജീവനെ ഓർത്ത് നീ സമ്മതിക്കണം, എന്റെ മകളായിട്ട് തന്നെയാ നിന്നെ ഞാൻ കാണുന്നത്, ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയും. സമ്മതിച്ചുടെ മോളെ നിനക്ക്,
അമ്മ ഒന്ന് നിർത്തി ചോദ്യ ഭാവത്തിൽ സാറയെ നോക്കി, അവള് കരഞ്ഞു കൊണ്ട് മുഖം ഉയർത്തി ചുണ്ടുകൾ രണ്ടും കടിച്ച് പിടിച്ച് സമ്മതം എന്ന് തലയാട്ടി, അമ്മ സന്തോഷത്തോടെ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു, പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രജിസ്റ്റർ ഓഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം കഴിഞ്ഞു, അവളുടെയും എന്റെയും വീട്ടുകാരെ സാക്ഷി നിർത്തി ഞാൻ സാറയുടെ കഴുത്തിൽ താലി കെട്ടി , വിവാഹം കഴിഞ്ഞ് പുറത്ത് ഇറങ്ങിയ എന്റെ അടുത്തേക്ക് സാറയുടെ അച്ഛൻ വന്നു.
അഭി മോനെ എന്റെ മോൾ, അവളെ കൈവിടല്ലെടാ, എന്റെ ജീവൻ ആണ് എന്റെ രണ്ടുമക്കൾ അതിൽ ഒരെണ്ണം ആണ് ഇപ്പൊ നിനക്ക് പറിച്ച് തന്നത്, അവക്ക് എന്തേലും പറ്റിയ സഹിക്കില്ലട എനിക്കും മേരിക്കും, ഞങ്ങളുടെ ചങ്ക് തകർന്നു പോകും
അത്രയും പറഞ്ഞു ആ മനുഷ്യൻ കണ്ണുകൾ തുടച്ചു,
സ്വന്തം മകളെ നശിപ്പിച്ചവനു തന്നെ അവളുടെ കൈപിടിച്ച് കൊടുത്തിട്ട് അവൾക്ക് ഒരു നല്ല ജീവിതം കൊടുക്കണം എന്ന് അവനോടു തന്നെ അപേക്ഷിക്കുന്ന ഒരു അച്ഛന്റെ അവസ്ഥ. വിധിയുടെ വിരോധാഭാസം അല്ലാതെ എന്ത് പറയാൻ,
ഞാൻ അദ്ദേഹത്തിന്റെ രണ്ടു കൈകളും കൂടി ചേർത്ത് പിടിച്ചു എന്നിട്ട്
അച്ഛാ എന്റെ ജീവൻ പോണ വരെ ഞാൻ ഉണ്ടാകും അവൾക്ക്, അവള് എന്നെ
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?