അംഗീകരിച്ചാലും ഇല്ലെങ്കിലും ശെരി ഒരിക്കലും ഒരു നോട്ടം കൊണ്ട് പോലും അവളെ ഞാൻ നോവിക്കില്ല ഒരിക്കലും അവളെ കഷ്ട്ട പെടുത്തില്ല, വാക്ക്.
അത്രയും കേട്ടപ്പോ അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു, അത് പതിയെ എന്നിലേക്കും പടർന്നു.
പിന്നീടുള്ള ദിനങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആൺ കടന്നു പോയത്, സാറ എന്റെ ഭാര്യ ആയി വീട്ടിൽ വന്ന ശേഷം അവളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അമ്മ ആയിരുന്നു. ഗർഭിണി ആയതിനാൽ അവൾക്ക് വീട്ടിൽ നല്ല കയരിങ് ആയിരുന്നു അമ്മ കൊടുത്തത്, ഒറ്റക്ക് ഇരിക്കാൻ സമ്മതിക്കില്ല, എല്ലാ കാര്യങ്ങളും ചിട്ടയോടെ കൃത്യ സമയത്ത് അവളെ കൊണ്ട് ചെയിക്കും അങ്ങനെ അങ്ങനെ അവർ രണ്ടും ശെരിക്കും കൂട്ടായിരുന്നു, അമ്മ പറഞ്ഞത് പോലെ സ്വന്തം മകൾ തന്നെ ആയിരുന്നു അമ്മക്ക് സാറ, അച്ഛനും മറിച്ചയിരുന്നില്ല, പതിയെ പതിയെ അവളുടെ പഴയ കളിയും ചിരിയും ഒക്കെ തിരിച്ചു കൊണ്ടുവരാൻ അമ്മക്ക് സാധിച്ചിരുന്നു. ഇൗ സമയങ്ങളിൽ എല്ലാം തന്നെ ഞാൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും സാറയും ആയി എനിക്ക് അടുക്കാൻ സാധിച്ചിരുന്നില്ല, അവളെ അഭിമുഖീകരിക്കാൻ കഴിയാതെ എപ്പോഴും ഞാൻ ഒഴിഞ്ഞുമാറി നടന്നു എങ്കിലും അവളുടെ എല്ലാ കരിയങ്ങളും ഞാനും ശ്രദ്ധിച്ചിരുന്നു, അന്നത്തെ ആ സംഭവത്തിന് ശേഷം ഒരുമിച്ച് ഒരുവീട്ടിൽ ഒരേ മുറിയിൽ ആണ് താമസം എങ്കിലും എനിക്ക് അവളോട് ഒന്ന് മിണ്ടാൻ കൂടി കഴിഞ്ഞിട്ടില്ല, എന്റെ നാവിനെയും മനസ്സിനെയും എന്തോ ബന്ധിച്ച് നിർത്തിയിരിക്കുന്ന പോലെ. രാത്രിയിൽ അവള് ഉറങ്ങി എന്ന് ഉറപ്പായ ശേഷം മാത്രമേ ഞാൻ റൂമിലേക്ക് പോകു, പിന്നെ അവള് അറിയാതെ അവളെ നോക്കി കിടക്കും, തലോടും, കാലുകൾ രണ്ടും പിടിച്ച് കൊടുക്കും അപ്പോഴൊക്കെ ഉറക്കത്തിൽ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും അത് മാത്രം മതിയായിരുന്നു എനിക്ക്,
എല്ലാ മാസവും സാറയുടെ കൂടെ ചെക്കപ്ന് ഞാനും പോകാറുണ്ടായിരുന്നു. അപ്പൊൾ മാത്രം ആയിരുന്നു ഞങ്ങൾക്കിടയിൽ എന്തെങ്കിലും ഒരു സംഭാഷണം ഉണ്ടാകുന്നത്, അതും സെക്കൻഡ്കൾ മാത്രം ദയിർഘ്യം ഉള്ളത്.
8മാസങ്ങൾ വളരെ വേഗം കടന്നു പോയി, ഇൗ സമയം കൊണ്ട് ഞാൻ ശെരിക്കും ഒരു അജ്ഞാത കാമുകൻ ആയിരുന്നു. സാറ അവളെ ഞാൻ പ്രണയിക്കുക ആയിരുന്നു, അവള് അറിയാതെ എന്റെ ഹൃദയത്തില് അവളെ ഞാൻ സ്നേഹം കൊണ്ട് മൂടി പക്ഷേ അത് നേരിട്ട് അവൾക്ക് പകർന്ന് കൊടുക്കാൻ എനിക്ക് സാധിച്ചില്ല, ആരും കാണാതെ അവളെ ഞാൻ കണ്ടുകൊണ്ടിരുന്നു, ഒന്നും മിണ്ടാതെ അവളോട് ഞാൻ മിണ്ടിക്കൊണ്ടിരുന്നു, രാത്രിയുടെ യാമത്തിൽ നിദ്രാ ദേവി അവളെ പുൽകി കഴിഞ്ഞു അവളുടെ അടുത്തിരുന്ന് എന്റെ സ്നേഹം ഞാൻ അവൾക്ക് പകർന്ന് കൊടുക്കുമായിരുന്നു, ഒരുപാട് രാത്രികളിൽ ഉറങ്ങാതെ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് ഒരു ചെറിയ കുസൃതി നിറഞ്ഞ പുഞ്ചിരി ഉള്ള അവളുടെ മുഖം നോക്കി കിടക്കുമയിരുന്നു, ഉറങ്ങുമ്പോൾ പെണ്ണിന് ചന്തം കൂടുന്ന പോലെ, വെള്ള പുതപ്പ് വിരിച്ച മെത്തയിൽ രണ്ടു മൂന്നു തലയിണ കൾക്ക് ഇടയിൽ നല്ല കട്ടിയുള്ള വെളുത്ത കമ്പിളി പുതച്ചു കിടക്കുന്ന അവള് സ്വർഗ്ഗത്തിലെ അപ്സര കന്യക മരേക്കൾ സുന്ദരി ആയി തോന്നി എനിക്ക്, ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കതയും കുസ്രതിനിറഞ്ഞ ഒരു
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?