പുഞ്ചിരിയും അണ് അപ്പോഴൊക്കെ അവളുടെ മുഖത്ത്, അത് കാണുമ്പോഴൊക്കെ കൈകളിൽ കോരിയെടുത്ത് മാറോടടക്കിപ്പിടിച്ച് കിടക്കാൻ കൊതിച്ചിട്ടുണ്ട് ഒരു പാട് തവണ,
ഒന്ന് ചിന്തിച്ചു നോക്കിയാൽ അവൾക്ക് ഒരുപാട് സൌന്ദര്യം ഒന്നും കുടിയിട്ടില്ല, പക്ഷേ എനിക്ക് എന്താണ് ഇങ്ങനെ ഒക്കെ തോന്നാൻ? ഇനി ഞാൻ അവളെ ശെരിക്കും പ്രേമിക്കുന്നത് കൊണ്ടാണോ? അപ്പോ പെണ്ണിന് അല്ല പ്രേമത്തിന് ആണോ സൌന്ദര്യം? അതെ പ്രണയം സുന്ദരമാണ് അപ്പൊൾ നമ്മുടെ പ്രണയിനി നമുക്ക് സുന്ദരി ആയി തൊന്നുന്നതിൽ അൽഭുതം ഒന്നുമില്ലല്ലോ, അങ്ങനെ ഓരൊന്നോകെ ആലോചിച്ച് ചിൻതകൾ കാട് കയറിയിട്ടുണ്ട് പലപ്പോഴും പക്ഷേ അവളുടെ മുഖം കണ്ണിലുടക്കിയ നിമിഷം ചിന്തകളൊക്കെ എവിടെയോ പോയി മറയും, എന്താന്നറിയില്ല നിർവചിക്കാനാവാത്ത ഒരു വല്ലാത്ത അവസ്ഥ, എങ്ങനെ പറഞ്ഞറിയിക്കും എന്ന് എനിക്ക് അറിയില്ല, എന്റെ ലോകം മുഴുവൻ അവളിലേക്ക് ചുരുങ്ങിയ പോലെ, മനസ്സിന് വല്ലാത്ത ഒരു കുളിർ, ഒരു ഉന്മേഷം,
പല രാത്രികളിലും അവളുടെ നിറ വയറിൽ ചുണ്ട് ചേർത്ത് ഒരു സ്നേഹ ചുംബനം കൊടുക്കുമ്പോൾ അവിടെ ചെറിയ ഒരു അനക്കവും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നതും ഞാൻ മനം നിറയെ കാണുമായിരുന്നു.
ദിവസങ്ങൾ വീണ്ടും ശരവേഗത്തിൽ കടന്നുപോയി സാറയ്ക്ക് ഇപ്പോൾ ഒൻപത് മാസം കഴിഞ്ഞിരിക്കുന്നു ഒരാഴ്ച കൂടി കഴിഞ്ഞാൽ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു എന്തോ ചെറിയ കോംപ്ലിക്കേഷൻ ഉണ്ടത്രേ.
ആ ഇടക്കൊക്കെ ഞാൻ വീട്ടിൽ നിന്നും ഒരുപാട് സമയം എങ്ങോട്ടും മാറി നിൽക്കില്ലയിരുന്നു, ഷോപ്പിൽ പോയാലും നേരത്തെ വരും അങ്ങനെ ഇരിക്കെ ഒരു ബുധനാഴ്ച ദിവസം വൈകുന്നേരം 4 മണി ഒക്കെ ആയപ്പോഴേക്കും ഞാൻ ഷോപ്പിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ വിളിച്ചു
അഭി നീ വേഗം വാ മോൾക്ക് എന്തോ ചെറിയ അസ്വസ്ഥത, ഒരു വല്ലായ്മ തോന്നുന്നു എന്ന് പറഞ്ഞു അവള്, വന്നിട്ട് ആശുപത്രി വരെ പോകാം
അമ്മയുടെ വാക്കുകൾ എന്നെയും അസ്വസ്ഥൻ ആക്കി, ഞാൻ വേഗം വെട്ടിൽ എത്തി, ചെന്നപ്പോൾ അമ്മയും അവളും റെഡി ആയി ഹാളിൽ ഇരിപ്പുണ്ടായിരുന്നു.
എന്താ അമ്മെ എന്താ പറ്റിയത്
ഒന്നുമില്ല അഭി , ഇൗ സമയത്ത് ചെറിയ അസ്വസ്ഥത ഒക്കെ ഉണ്ടാകുന്നത് ആണ് അത്രേ ഉള്ളൂ.
മ്മ്, എന്ന ഇറങ്ങാം.
നിക്കട ഞാൻ നിനക്ക് ചായ എടുക്കാം.
വേണ്ട വന്നിട്ട് കുടിക്കാം
മ്മ്, എന്ന പോകാം എനിക്ക് മോളെ എന്നും പറഞ്ഞു അമ്മ സാറയെ എഴുന്നേൽപ്പിച്ചു, പക്ഷേ എഴുന്നേറ്റ അതെ സ്പീഡിൽ അവള് അവിടെ തന്നെ ഇരുന്നു, മുഖഭാവം മാറി അവൾക്ക് വേദനിക്കുന്ന പോലെ തോന്നുന്നു.
എന്ത് മോളെ… അവളുടെ പെട്ടെന്നുള്ള ഭാവം കണ്ട് അമ്മ അധിയോടെ ചോദിച്ചു.
പെട്ടെന്ന് എന്തോ പോലെ, കാലിന് ബലം കിട്ടുന്നില്ല, അടിവയറ്റിൽ വേദനയെടുക്കുന്നു.
അമ്മയും അവള് പറയുന്നത് കേട്ടു ഭയന്നു എന്ന് അമ്മയുടെ മുഖഭാവം
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?