കണ്ടപ്പോൾ എനിക്ക് മനസ്സിലായി, സമയം കളയാതെ ഞാൻ വേഗം അവളെ എന്റെ രണ്ടു കൈയിലും കോരി എടുത്ത് പുറത്തേക്ക് ഇറങ്ങി വണ്ടിയിൽ കയറ്റി, അമ്മയും പിറകെ കയറി, ഞാൻ വേഗം വണ്ടി എടുത്ത് ഹോസ്പിറ്റലിലെക്ക് പാഞ്ഞു. വണ്ടി ഓടി തുടങ്ങിയപ്പോൾ തന്നെ സാറ വേദനകൊണ്ട് പുളയാനും മുളാനും ഒക്കെ തുടങ്ങിയിരുന്നു, അതികം വൈകാതെ തന്നെ അവള് വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി, അത് കേട്ട് എന്റെ എന്റെ ഉള്ളൂ പിടച്ചു, കണ്ണ് നിറഞ്ഞു.
മോനെ അഭി വേഗം പോടാ, മോൾക്ക് പെയിൻ തുടങ്ങി.
അമ്മയുടെ വാക്കുകൾ എന്നെ കൂടുതൽ പേടിപ്പിച്ചു,
ആ അമ്മേ…. സാറയുടെ നിലവിളി എന്റെ നെഞ്ചില് തറച്ചു കയറുന്ന പോലെ തോന്നി.
ഞാൻ വണ്ടി പറ്റാവുന്ന അത്രയും വേഗത്തിൽ ഹോസ്പിറ്റൽ എത്തിച്ചു.
ഒന്നിന് വേണ്ടിയും കത്ത് നിൽക്കാതെ സീറ്റിൽ നിന്നും ഇറങ്ങി അവളെ എടുക്കാൻ വേണ്ടി പിറകിലെ ഡോർ തുറന്നപ്പോൾ കണ്ട കാഴ്ച എന്നെ കൂടുതൽ പേടിപ്പിച്ചു, വേദനയിൽ പുളയുന്ന സാറ അവളുടെ അരക്ക് താഴോട്ട് മുഴുവൻ രക്തം ഒലിച്ചിറങ്ങി യിരിക്കുന്നു, എന്റെ കയും കാലും വിറച്ചു എങ്കിലും ഞാൻ വേഗം അവളെയും എടുത്തോണ്ട് അകത്തേക്ക് ഓടി, എന്റെ വരവ് കണ്ട ഒരു ഡോക്ടർ അങ്ങനെ തന്നെ എന്നെ ലേബർ റൂമിലേക്ക് എന്നെയും പിടിച്ചു കൊണ്ട് പോയി. ലേബർ റൂമിനു അകത്ത് കയറി അവളെ കിടത്തിയ ശേഷം എന്നെ പുറത്തിറക്കി ആ വാതിൽ അടക്കപ്പെട്ടു, അപ്പോഴെല്ലാം അവളുടെ നിലവിളി മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ കണ്ണിൽ നിന്നും നിലക്കാത്ത പ്രവാഹം പോലെ വെള്ളം വരാൻ തുടങ്ങി, ഞാൻ ആ മുറിക്ക് പുറത്ത് ഒരു ശില കണക്കെ നിന്നു, അമ്മയും എന്റെ അടുത്ത് തന്നെ ഉണ്ട് ഭയം ആണ് അമ്മ യുടെ മുഖത്തും. അപ്പോഴേക്കും കണ്ണൻ അവിടേക്ക് എത്തിയിരുന്നു, വരുന്ന വഴി അമ്മ കണ്ണനെ വിളിച്ചിരുന്നു. അവൻ അടുത്ത് വന്ന് എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട് പക്ഷേ സാറയുടെ നിലവിളി അല്ലാതെ മറ്റൊന്നും എന്റെ കാതിൽ മുഴങ്ങിയില്ല,
പെട്ടെന്ന് ആ ഹോസ്പിറ്റൽ മുഴുവൻ കേൾക്കാൻ പാകത്തിന് അവളുടെ അലർച്ച കെട്ടു, എന്റെ ഹൃദയം നിലച്ചുപോയി ശ്വാസം പോലും എടുക്കാൻ പറ്റുന്നില്ല, ഒന്ന് ചലിക്കാൻ പോലും കഴിയാതെ ഞൻ തറഞ്ഞു നിന്നുപോയി, കുറച്ചു നിമിഷങ്ങൾ ക്ക് ശേഷം ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ എന്നെ ആ അവസ്ഥയിൽ നിന്നും മോചിപ്പിച്ചു. ആ കരച്ചിൽ എനിക്ക് താൽക്കാലികമായി ഒരു ആശ്വാസം നൽകി എങ്കിലും എന്റെ ഉള്ളം പിടച്ചു കൊണ്ട് ഇരുന്നു. അൽപ സമയത്തിനകം തന്നെ കതക് തുറന്ന് ഒരു നേഴ്സ് വെളിയിൽ വന്നു കയിൽ വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു പിഞ്ച് കുഞ്ഞും ,അവർ അടുത്ത് വന്നു.
പെൺകുട്ടിയാണ്…. ഞാൻ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി
അമ്മയെ പോലെ തന്നെ… എന്റെ മനസ്സ് മന്ത്രിച്ചു.
കുഞ്ഞിനെ അമ്മ കൈയിൽ വാങ്ങി.
പിറകെ ഒരു ലേഡി ഡോക്ടർ ഇറങ്ങി വന്നു, ഞാൻ വേഗം അവർക്കരികിലേക്ക് ചെന്നു
ഡോക്ടർ സാറ, അവൾക്ക് എങ്ങനെ ഉണ്ട്….. ഡോക്ടറുടെ മുഖത്തെ പരിഭ്രമം
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?