എന്നെ കൂടുതൽ പേടിപ്പിച്ചു, ഹൃദയം പതിന്മടങ്ങ് വേഗത്തിൽ മിടിക്കൻ തുടങ്ങി.
ബോധം വന്നിട്ടില്ല, ഒരുപാട് ബ്ലഡ് പോയിട്ടുണ്ട്, ഉടനെ ICU വിലേക്ക് ഷിഫ്റ്റ് ചെയും.
അവർ പറഞ്ഞു നിർത്തിയ ഉടനെ ഒരു സ്ട്രക്ചർ ഇൽ ഓക്സിജൻ മാസ്ക് ഒക്കെ വച്ച് സാറയെ പുറത്തേക്ക് കൊണ്ട് വന്നു, അവളുടെ മുഖം കണ്ട എന്റെ ചങ്ക് തകർന്നു പോയി, ഒരുപാട് ക്ഷീണിച്ചിരിക്കുന്നു, അവർ പോയ പിറകെ യാന്ത്രികമായി എന്റെ കാലുകളും ചലിച്ചു ICU വിന് പുറത്ത് നിന്ന് അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ച് ഞാൻ അവൾക്ക് ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു.
അപ്പോഴേക്കും സാറയുടെ വീട്ടുകാരും എത്തിയിരുന്നു, എല്ലാരും കുഞ്ഞിനെ കാണുകയും എടുക്കുകയും ഒക്കെ ചെയ്തു, ഞാൻ മാത്രം ഇതുവരെ എന്റെ മോളെ എടുത്തില്ല, എന്റെ ടെൻഷൻ കണ്ട് എല്ലാവരും എന്നെ ആശ്വസപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു, പക്ഷേ അവളെ ഒന്ന് കാണാൻ വേണ്ടി എന്റെ ഉള്ളം വല്ലാതെ തുടിച്ചു, 2 മണിക്കൂർ കടന്നു പോയത് 2 യുഗം പോലെ തോന്നി എനിക്ക്,
ആ സമയം ഞാൻ മനസ്സിലാക്കി അവള് എനിക്ക് ആരെല്ലാമോ ആയിരിക്കുന്നു എന്ന്, അകറ്റാൻ കഴിയാത്ത അത്രയും ആഴത്തിൽ അവള് എന്റെ മനസ്സിൽ പതിഞ്ഞിരുന്നു, സ്നേഹത്തിനും പ്രേമത്തിനും ഒക്കെ ഉപരി ആയി അവള് എന്റെ പ്രാണന്റെ പാതിയായി മാറിയിരിക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി,
ആ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ICU വിൽ നിന്നും ഒരു ഡോക്ടർ പുറത്തേക്ക് വന്നു, അയാളുടെ മുഖത്തും തെളിച്ചം ഇല്ല.
ബോധം തെളിഞിട്ടില്ല, കാണണം എന്നുള്ളവർ കയറി കണ്ടോളൂ.
പുറത്ത് നിന്ന എല്ലരോടുമായി അവസാന വാക്ക് പറയുമ്പോലെ പറഞ്ഞിട്ട് അയാൽ നടന്നു നീങ്ങി.
വിറക്കുന്ന കാലടികളോടെ ഞാൻ അകത്തേക്ക് കയറി, കണ്ടു എന്റെ പ്രാണനെ കുറെ വയറുകളും ടുബ് കളും ഒക്കെ ദേഹത്ത് ഖദിപ്പിച്ചിരിക്കുന്ന്, അകത്ത് ഒരു ബീപ് ബീപ് കൃത്യമായ ഇടവളകളിൽ മുഴങ്ങി കേൾക്കുന്നു, ഞാൻ അവളുടെ അരികിലേക്ക് ചെന്നു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്, അവളുടെ ഇടം കൈ എടുത്ത് എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു വലം കൈ കൊണ്ട് അവളുടെ നെറുകയിൽ തലോടി നെറ്റിയിൽ ഒരു മുത്തം കൊടുത്തു, അപ്പൊൾ എന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ അവളുടെ മുഖത്ത് പതിക്കുകയും അവള് ഒരു ഞെരക്കത്തോടെ കണ്ണുകൾ പകുതി തുറക്കുകയും ചെയ്തു. അവളുടെ മുഖത്ത് നോക്കി നിറകണ്ണുകളോടെ ഞാൻ പറഞ്ഞു,
എന്റെ ജീവനാ മോളെ നീ, എന്നെയും നമ്മുടെ മോളെയും തനിച്ചാക്കി പോകല്ലേ, എനിക്ക് വേണം നിന്നെ ഇൗ ജീവിതകാലം മുഴുവൻ എന്റെ നെഞ്ചോടു ചേർത്ത് നിർത്താൻ.
അത്രയും പറഞ്ഞപ്പോഴേക്കും അവള് എന്റെ കയിലെ പിടുത്തം ഒന്ന് മുറുക്കി എന്റെ ഉള്ളിൽ പ്രതീക്ഷ യുടെ തിരി നാളം തെളിഞ്ഞു എന്നൽ അതിന് നിമിഷങ്ങളുടെ ആയുസ് പോലും ഇല്ലായിരുന്നു. പെട്ടെന്ന് അവളുടെ പിടുത്തം അയഞ്ഞു, പകുതി തുറന്ന കണ്ണുകൾ അടഞ്ഞു, അകത്ത് മുഴങ്ങി കൊണ്ടിരുന്ന ബീപ് ശബ്ദം വേഗത്തിലായി, അവളുടെ കയിൽ ചൂട് മാറി തണുപ്പ് അരിച്ച് കയറുന്നത് പോലെ തോന്നി, എനിക്ക് വീണ്ടും ശ്വാസം വിലങ്ങിയ അവസ്ഥ ആയി,
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece ♥️
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?