അവള് എന്നെ വിട്ടു പോകുവാണെന്ന് ഞാൻ മനസ്സിലാക്കി, ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ അവിടെ തറഞ്ഞു നിന്നു.
ഒരു സിസ്റ്റർ വേഗം വന്നു എന്നെ പിടിച്ചു മാറ്റി ഡോക്ടർ നേ വിളിച്ചു, എന്നെ പുറത്തിറക്കി, പുറത്തിറങ്ങിയ ഞാൻ പകുതി ചത്തിരുന്നു, വെളിയിൽ ചുറ്റും നിന്നവരോക്കെ എന്തൊക്കെയോ ചോദിച്ചു ഞാൻ ഒന്നും കേട്ടില്ല, അവളുടെ മുഖം മാത്രം ആയിരുന്നു മുന്നിൽ തെളിഞ്ഞു നിന്നത്, ഞാൻ അവിടുന്ന് നേരെ എങ്ങോട്ടെന്നില്ലാതെ നടന്നകന്നു, എന്ത് ചെയ്യണം എന്നൊ അവിടെ പോകണം എന്നോ ഒരു നിശ്ചയവും ഇല്ല, അങ്ങനെ പകുതി ചത്ത മനസ്സുമായി മുന്നോട്ടു നടന്ന എന്റെ കണ്ണുകൾ ഒരു കാഴ്ച കണ്ടു ആശുപത്രിയുടെ ഒഴിഞ്ഞ ഒരു കോണിൽ ഒരു ഓം രൂപവും ഒരു കുരിശും ഒരു ചന്ദ്രക്കലയും നക്ഷത്രവും ഇരിക്കുന്നു അതിന് മുന്ന് കുറെ മെഴുക് തിരികളും ചന്ദന തിരകളും ഒക്കെ കത്തിച്ചു വച്ചിരിക്കുന്നു, ഞാൻ അവിടേക്ക് നീങ്ങി, എല്ലാം തകര്ന്നവനെ പോലെ ഞാൻ അതിന് മുന്നിൽ നിലത്ത് മുട്ടിലിരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു.
എന്തിനാ എന്തിനാ എന്റെ പ്രാണനെ എന്റെ കൈയിൽ നിന്നും തട്ടി എടുത്തത്, അവള് ആരോടും ഒരു ദ്രോഹവും ചെയ്തട്ടില്ല ല്ലോ, പിന്നെ എന്തിനാ…………….. അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാൻ അല്ലേ എന്റെ ജീവൻ എടുത്തോ, ആ പാവത്തിനെ അവളെ ഈ ലോകത്ത് സന്തോസത്തോടെ ജീവിക്കാൻ അനുവദിച്ചു കൂടെ.
അത്രയും ആ ധൈവ സ്വോരൂപങ്ങളെ നോക്കി പറഞ്ഞ് തല താഴ്ത്തി ഇരുന്നു വിങ്ങി പൊട്ടി കരഞ്ഞു പോയി,
തലയിൽ ഒരു കരസ്പർഷം അറിഞ്ഞപ്പൊഴാണ് ഞാൻ മുഖം ഉയർത്തി നോക്കിയത്, മുന്നിൽ ഒരു വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം,
എന്തിന് വേണ്ടിയാണ് നീ കരയുന്നത്?
അവർ എന്നോട് ചോദിച്ചു
എന്റെ സാറ അവള് എന്നെ വിട്ടു പോയി , ഈ ലോകം വിട്ടു പോയി.
നീ കണ്ടോ അവള് ലോകം വിട്ടു പോയി എന്ന്.
അവർ മുഖത്ത് ഒരു പുഞ്ചിരിയോടെ എന്നോട് തിരിച്ച് ചോദിച്ചു.
ഇല്ല. ഞാൻ മറുപടി പറഞ്ഞു.
കുഞ്ഞേ ഒരാളെ നമ്മൾ പരിധികൾ ഇല്ലാതെ സ്നേഹിക്കുമ്പോൾ അവരെ കുറിച്ച് പലപ്പോഴും നമ്മുടെ മനസ്സ് കടന്നു ചിന്തിക്കും, ഇത്രമേൽ നീ സ്നേഹിക്കുന്ന നിന്റെ ഇണ ജീവിതം തീരുന്നതിനു മുൻപേ എങ്ങനെയാണ് നിന്നെ വിട്ട് പോകുന്നത്.
അവരുടെ ഓരോ വാക്കുകളും എനിക്ക് ആശ്വാസം നൽകുന്നതായിരുന്നു. ഞാൻ അവരെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ട അവർ വീണ്ടും തുടർന്നു.
ആത്മാർത്ഥമായി കളങ്കം ഇല്ലാതെ സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കാൻ ദൈവത്തിനു പോലും സാധിക്കില്ല, നീ ഒഴുക്കിയ കണ്ണുനീർ അവൾക്ക് വേണ്ടി ആണെങ്കിൽ നിന്റെ സ്നേഹം സത്യം ആണെങ്കിൽ അവള് നിന്നിൽ അലിഞ്ഞു ചേരുക തന്നെ ചെയ്യും.
അവർ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിനെ ഒരുപാട് ശാന്തം ആക്കിയിരുന്നു, അറിയാതെ ഞാൻ അവരെ കൈ കുപ്പി വണങ്ങി പോയി, അവർ എന്റെ കൈകളിലേക്ക് ഒരു ജപമാല വച്ചിട്ട് കൈകൾ രണ്ടും കുട്ടിപിടിച് പറഞ്ഞു,
നിന്റെ സ്നേഹത്തെ എത്രത്തോളം നീ സത്യമാക്കുന്നുവോ അതിന്റെ ഇരട്ടിയായി അത് നിന്നിലേക്ക് തന്നെ എത്തും.
ഞാൻ അവരുടെ കൈ ശിരസോട് ചേർത്ത് വച്ച് തല കുനിച്ചു വണങി
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?