?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2067

നിന്നുപോയി…
തോളിൽ ആരോ കൈവച്ചപ്പൊഴാണ് ഞാൻ വീണ്ടും മുഖം ഉയർത്തി നോക്കുന്നത്, മുൻപിൽ ഇതിൽ കത്തിനിൽക്കുന്ന മെഴുകുതിരിയും ആ ദൈവ സ്വരൂപങ്ങളും മാത്രം, അവരെവിടെ? ഞാൻ തല ചരിച്ചു നോക്കി കണ്ണനാണ് , അവൻറെ മുഖത്ത് നല്ല തെളിച്ചം ഉണ്ട്,
ഡാ ചിഞ്ചുവിനെ ബോധം വന്നു, ഇപ്പൊ കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ പറഞ്ഞു 24 മണിക്കൂർ ഒബ്സർവേഷൻ കഴിഞ്ഞിട്ട് റൂമിലോട്ടു മാറ്റും എന്നും പറഞ്ഞു.
ചുട്ടുപഴുത്ത ആലയിലേക്ക് വെള്ളം കോരിയൊഴിച്ചതുപോലെ ആയിരുന്നു അവൻറെ വാക്കുകൾ ഹൃദയത്തിൽ പതിച്ചത്, ഞാൻ ചാടി പിടഞ്ഞെണീറ്റ് അവനെ കെട്ടിപ്പിടിച്ചു സന്തോഷം കൊണ്ട് കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകുന്നു, അപ്പോഴും എൻറെ വലത്തേ കയ്യിൽ ഒരു ജപമാല മുറുകി പിടിച്ചിട്ടുണ്ടായിരുന്നു, ഞാൻ കണ്ണുകളടച്ച് ദൈവത്തിനു നന്ദി പറഞ്ഞു,
നീ വന്നേ എല്ലാവരും നിന്നെ തിരക്കുന്നുണ്ട് ഉണ്ട് നിൻറെ മോള് അവിടെ കിടന്ന് മോങ്ങാൻ തുടങ്ങിയിട്ടുണ്ട് നീ ഇതുവരെ കുഞ്ഞിനെ ഒന്ന് എടുക്ക് പോലും ചെയ്തില്ലല്ലോ എന്തൊരു തന്തയാടാ നീ
അവൻറെ വാക്കുകൾ കേട്ട് ആ സാഹചര്യത്തിലും എനിക്ക് ചിരിക്കാൻ സാധിച്ചു, പിന്നെ ഞാനും കണ്ണനും കൂടി ഒരുമിച്ച് അവിടെനിന്നും ഐസിയുവിൽ അരികിലേക്ക് ചെന്നു, എല്ലാരും അവിടെ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു, കുഞ്ഞു മേരി അമ്മയുടെ കൈകളിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്കും ചെറിയ സങ്കടം തോന്നി എങ്കിലും കുഞ്ഞിനെ എടുക്കുന്നതിന് മുമ്പ് ഒരു തവണ കൂടി ഡോക്ടറുടെ അനുവാദം വാങ്ങി ഞാൻ സാറിനെ കാണാൻ ICU ഇൽ കയറി, കണ്ണ് തുറന്നു കിടക്കുന്ന അവളെ കണ്ടപ്പോൾ തന്നെ എന്നെ മനസ്സിൽ ഉണ്ടായിരുന്നു സങ്കടവും ടെൻഷനും എല്ലാം പോയി, ഞാൻ ചെല്ലുന്നത് കണ്ട് അവളും എന്നെ ഒന്നു നോക്കി മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല , എങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവൾക്കരികിൽ ചെന്ന് കയ്യിലിരുന്ന മാല മാല കഴുത്തിൽ അണിയിച്ചു കൊടുത്തിട്ട് വേഗം പുറത്തിറങ്ങി. എൻറെ പ്രവർത്തി അവളെ അത്ഭുതപ്പെടുത്തിയെന്ന് എനിക്ക് തോന്നി,
പുറത്തിറങ്ങി ഞാൻ നേരെ അമ്മയുടെ കയ്യിൽ നിന്നും ഉം കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ വാങ്ങി, അവളെ ഞാൻ മാറോടടക്കി പിടിച്ചപ്പോൾ തന്നെ എന്നെ ആ പിഞ്ചു കുഞ്ഞിൻറെ കരച്ചിൽ അടങ്ങിയിരുന്നു, എല്ലാവർക്കും അത് ചെറിയ ഒരു അത്ഭുതം സൃഷ്ടിക്കുക തന്നെ ചെയ്തു, കാരണം ഇത്രനേരവും എല്ലാവരും മാറി മാറി ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഞാൻ ഒന്ന് എടുത്ത് അപ്പോഴേക്കും എൻറെ മോൾ അടങ്ങിയത്, കുഞ്ഞ് എൻറെ കയ്യിലിരുന്ന ഉറങ്ങുന്നത് കണ്ടാ സിസ്റ്റർ വന്നു ഒന്നു കുഞ്ഞിനെ ഫീഡ് ചെയ്യിക്കണം എന്നും പറഞ്ഞ് വാങ്ങിക്കൊണ്ടുപോയി, ഞാൻ കുഞ്ഞിനെ കൊടുത്തപ്പോൾ
“അമ്മ അടുത്ത് വന്നു പറഞ്ഞു അച്ഛൻറെ മോൾ ആണെന്ന് തോന്നുന്നു” മേരി അമ്മയും അത് ശരിവെച്ചു
മോനെ അബി നീയും സാവത്രി യും കൂടി വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ മാറി ഒന്ന് ഫ്രഷ് ആയി വാ ദേഹം മുഴുവനും ചോരയല്ലേ. മേരിയമ്മ പറഞ്ഞപ്പോഴാണ്

335 Comments

Add a Comment
  1. ആഞ്ജനേയ ദാസ് ✅

    എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.

    A pure masterpiece 🙂♥️💟

  2. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  3. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *