ഞാനും ആ കാര്യം ശ്രദ്ധിച്ചത് ഞാൻ ഇട്ടിരിക്കുന്ന ഡ്രസ്സ് മുഴുവനും അവളെ എടുത്തോണ്ട് വന്നപ്പോൾ ചോര പുരണ്ടിരുന്നു.
പറഞ്ഞത് ശെരി ആണെന്ന് തോന്നിയത് കൊണ്ട് ഞാനും അമ്മയും കൂടി കണ്ണന്റെ കാറും എടുത്തോണ്ട് വീട്ടിലേക്ക് പോയി, എന്റെ വണ്ടി ക്ലീൻ ചെയ്യാൻ വേണ്ടി കണ്ണൻ കൊണ്ട് പോയിരുന്നു. വീട്ടിൽ എത്തി പെട്ടെന്ന് തന്നെ ഞാനും അമ്മയും കുളിച്ച് ഫ്രഷ് ആയിരുന്നു. ഒന്നും കഴിക്കാൻ നിന്നില്ല അമ്മ ഇട്ടു തന്ന ഒരു ചായയും കുടിച്ച് കുറച്ചു ഡ്രസ്സ് ഉം സാധനങ്ങളും എടുത്ത് ഹോസ്പിറ്റലിലെ ക്ക് പോയി, അവിടെ എത്തിയപ്പോൾ രാത്രി വൈകിയിരുന്നു , ഹോസ്പിറ്റലിൽ തന്നെ ഒരു മുറിയിലേക്ക് അന്നത്തെ രാത്രിയിൽ ഞങൾ എല്ലാരും ചേക്കേറി, അടുത്ത. ദിവസം രാവിലെ തന്നെ അച്ഛൻ ഹോസ്പിറ്റലിൽ എത്തിയിരുന്നു, ആദ്യമായി പേരക്കുട്ടിയെ കൈയിൽ കിട്ടിയപ്പോൾ സന്തോഷം കൊച്ഛന്റെ കണ്ണ് നനയുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ എല്ലാരും കളിയും ചിരിയും ആയി ഹോസ്പിറ്റലിൽ തന്നെ കൂടി, എല്ലാർക്കും വേണ്ട ഭക്ഷണം ഒക്കെ കണ്ണൻ വീട്ടിൽ നിന്നും കൊണ്ട് വന്നിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും സാറയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു, രണ്ടു ദിവസം കൊണ്ട് തന്നെ അവള് ആകെ കോലം കെട്ടിരുന്നു. മുഖം കണ്ടാൽ അറിയാം നല്ല ക്ഷീണം ഉണ്ടെന്ന്.
കുറെ കഴിഞ്ഞു ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്നോടും അമ്മയോടും മാത്രമായി പറഞ്ഞു
ആ കുട്ടി രക്ഷപ്പെട്ടത് ശരിക്കും അത്ഭുതമാണ്, മരണത്തിൻറെ വർക്ക് വരെ എത്തിയതായിരുന്നു എന്തോ ഒന്ന് അതിനെ തിരിച്ചുകൊണ്ടുവന്നു എന്ന് വേണം പറയാൻ നിങ്ങളുടെയൊക്കെ പ്രാർത്ഥനയും ഫലമായിരിക്കും, അവളുടെ ബോഡി ശരിക്കും വീക്കാണ് നല്ല ക്ഷീണമുണ്ട് ഒരുകാരണവശാലും ഉറങ്ങാതിരിക്കാൻ സമ്മതിക്കരുത് കറക്റ്റ് സമയത്ത് മരുന്നും ഭക്ഷണമൊക്കെ കഴിപ്പിക്കണം മാനസികമായും ശാരീരികമായും കുറച്ചുനാളത്തേക്ക് യാതൊരുവിധ ബുദ്ധിമുട്ടും അവർക്ക് ഉണ്ടാകാൻ പാടില്ല ഒരു മൂന്ന് മാസത്തേക്ക് കമ്പ്ലീറ്റ് ബെഡ് റസ്റ്റ് വേണം ഒരുപാട് നേരം എഴുന്നേറ്റിരിക്കാൻ പുറത്തിറങ്ങി നടക്കാൻ ഒന്നും സമ്മതിക്കരുത് അതൊക്കെ ആ കുട്ടിയുടെ ജീവന് തന്നെ ഭീഷണി ആയേക്കാം,
ശരി ഡോക്ടർ എല്ലാം ഞങ്ങൾ ശ്രദ്ധിച്ചോളാം,
അങ്ങനെ പറഞ്ഞ ശേഷം ഡോക്ടറെ ഞങ്ങൾ യാത്രയാക്കി, പിന്നെ ഒരു രണ്ടാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞാണ് സാറേ വീട്ടിലേക്ക് കൊണ്ടു വരുന്നത്, അവൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാനും അമ്മയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ആശുപത്രി വാസവും ഹെവി ഡോസ് ഉള്ള മരുന്നുകളും ഒക്കെ തന്നെ അവളെ ഒരുപാട് ക്ഷീണിപ്പിച്ചിരുന്നു. മോളുടെ കര്യങ്ങൾ മിക്കതും ഞാൻ തന്നെ ആയിരുന്നു നോക്കിയത്, അവൾക്ക് പാല് കൊടുക്കാൻ സാറയുടെ കൈയിലും കുളിപ്പിക്കാൻ അമ്മയുടെ കൈയിലും കൊടുക്കും, ബാക്കി എല്ലായിപ്പോഴും തന്നെ മോൾ എന്റെ അടുത്ത് ആയിരുന്നു.
മണിക്കുട്ടിയുടെ പേരിടീൽ ചടങ്ങിന്റെ അന്ന് അച്ഛന്റെ മടിയിൽ ഇരുത്തി കുഞ്ഞിനെ പേര് വിളിക്കാൻ നേരം അവളോട് ആയിരുന്നു ആദ്യം ചോദിച്ചത് പക്ഷേ അവള് കടക്കണ്ണിട്ട് എന്നെ നോക്കുക മാത്രം ആയിരുന്നു ചെയ്തത്, ഒന്നും പറഞ്ഞില്ല. അവളുടെ മൗനം ആ കർത്തവ്യം എന്നെ ഏല്പിച്ചതിന്റെ സൂചന ആയിരുന്നു. അവളുടെ നോട്ടം കണ്ട അമ്മ അടുത്ത ഊഴം എനിക്ക് നൽകി, എന്ത്
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?