പറയും എന്നോർത്ത് പെട്ടെന്ന് ഞാനും ഒന്ന് ശങ്കിച്ചു, കാരണം കുഞ്ഞിന് പേര് സാറ തന്നെ പറയും എന്ന് ആലോചിച്ച ഞാൻ അവൾക്കായി പേര് ഒന്നും നോക്കി വചിട്ടില്ലയിരുന്നു. എന്നൽ എന്റെ പരിഭ്രമം കണ്ട് സാറയുടെ മുഖത്ത് ഒരു കുസൃതി ചിരി വിടരുന്നത് ഞാൻ കണ്ടു, അത് നോക്കിക്കൊണ്ട് തന്നെ ഞാൻ ഒരു പേര് പറഞ്ഞു സ്രാവണി.
സ്രാവണി എൻ്റെ മോൾ……
കള്ളിപെണ്ണ് പകൽ മുഴുവനും ഉറങ്ങിയിട്ട് രാത്രിയിൽ കണ്ണും തുറന്നു കിടക്കും അവളോടൊപ്പം ഇരുന്നു അവളെ കളിപ്പിച്ചില്ല എങ്കിൽ അപ്പോ തൊടങ്ങും കരച്ചിൽ, അല്ലെങ്കി പുള്ളിക്കാരി ക്ക് ഒരു വഴക്കും ഇല്ല, എന്റെ രാത്രിയിലെ ഉറക്കത്തിന്റെ കാര്യത്തിൽ തീരുമാനം ആയി, വെളുപ്പിനെ 3 മണി 4 മണി വരെ പെണ്ണ് ഉണർന്നു കിടക്കും പിന്നെ അവള് ഉറങ്ങുള്ളു, അപ്പോഴേ എനിക്കും ഉറങ്ങാൻ പറ്റൂ. ഞാൻ മോളെ നോക്കുന്നതിലും കേയറിങ് ഓടെ ആണ് അമ്മ സാറയെ നോക്കിയത്, മരുന്നും മന്ത്രവും ലെഹ്യവും കഷായവും ഒക്കെ കഴിപ്പിച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവളുടെ അവശതകൾ ഒക്കെ മാറിയിരുന്നു എങ്കിലും 3 മാസത്തേക്ക് ഒരു 5 മിനിറ്റ് തികച്ച് എഴുന്നേറ്റ് ഇരിക്കാൻ പോലും അമ്മ അവളെ അനുവദിച്ചിരുന്നില്ല, അവള് കുളിക്കാൻ പോകുന്നതിനു മുൻപ് അമ്മ അവളെ കാച്ചിയ എണ്ണയിൽ കുളിപ്പിക്കുമ്പോ ഞാൻ ഒളിഞ്ഞു നിന്ന് അത് നോക്കിക്കാണുന്നത് പതിവായിരുന്നു. എന്റെ കൈയിൽ മണിക്കുട്ടിയും ഉണ്ടാകും അപ്പോഴൊക്കെ, ഒരു ദിവസം ഞാനാ കാഴ്ചയിൽ മുഴുകി ഇരുന്നപ്പോൾ മാണിക്കുട്ടിയെ ശ്രദ്ധിക്കാൻ പറ്റിയില്ല അവൾക്ക് അത് ഒട്ടും പിടിച്ചില്ല, പെണ്ണ് കിടന്നു ഭഹളം വെക്കുകയും ചെയ്തു അമ്മയും സാറയും എന്റെ ഒളിഞ്ഞുനോട്ടം കാണുകയും ചെയ്തു, ആകെ ചമ്മി, കുരുപ്പ് പണി തന്നു,
3 മാസത്തെ സുഖ ചികിത്സ ഒക്കെ കഴിഞ്ഞപ്പോഴേക്കും സാറയുടെ പഴയ ആരോഗ്യവും ചുറുചുറുക്കും ഒക്കെ തിരികെ വന്നിരുന്നു, അപ്പോഴും ഞങ്ങളെ തമ്മിൽ എന്തോ ഒന്ന് അകറ്റി നിർത്തിയിരുന്നു, ഒരു പക്ഷെ എന്റെ മനസ്സിൽ ഇപ്പോഴും കുറ്റബോധം ഉള്ളതുകൊണ്ട് ആയിരിക്കാം, അറിയില്ല. എങ്കിലും അവളെ വയിനോക്കുന്നതിന് ഒരു കുറവും ഇല്ലായിരുന്നു, ഇപ്പൊ ഒരു കുട്ടും ഉണ്ട് മണിക്കുട്ടി, രാത്രിയിൽ കുഞ്ഞിന് പാൽ ഒക്കെ കൊടുത്ത് ഉറക്കാൻ വേണ്ടി കിടത്തുമ്പോൾ ഞാൻ ചെല്ലും, അല്ലേ പെണ്ണ് സാറയെ ഉറക്കില്ല, അവൾക്ക് ഉറക്കം കളയാൻ പറ്റില്ല എന്ന് എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് പിന്നെ അങ്ങോട്ട് എന്റെയും മണിക്കുട്ടിയുടെയും ലോകം ആണ്, ഞാൻ അവളെ ഓരോ കര്യങ്ങൾ പറഞ്ഞു കളിപ്പിക്കുമ്പോ അവള് പല്ലില്ലാത്ത മോണ കാണിച്ച് ഓരോ ശബ്ദം ഉണ്ടാക്കുകയും കൈയും കാലും ഒക്കെ ഇട്ട് അടിക്കുകയും ഒക്കെ ചെയും, സാറ ഉറങ്ങി എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ ഞാൻ പിന്നെ മണിക്കുട്ടിയോട് സംസാരിക്കുന്നത് മുഴുവൻ അവളെ കുറിച്ച് ആയിരിക്കും സംസാരിക്കുക, എന്തൊക്കെ പറഞ്ഞാലും പെണ്ണ് ഉറങ്ങില്ല, എന്റെ ഉറക്കവും പോയി, അവസാനം അതിന് ഒരു പോംവഴി ഞാൻ തന്നെ കണ്ടെത്തി,
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?