സാറ ഉറങ്ങിയ ശേഷം അവളുടെ ചുട് കിട്ടുന്ന രീതിയിൽ കുഞ്ഞിനെ അവളോട് ചേർത്ത് കിടത്തും എന്നിട്ട് കുഞ്ഞിനോട് ചേർന്ന് ഞാനും കിടക്കും.
എന്നെയും മോളെയും നോക്കിക്കൊണ്ട് കട്ടിലിന്റെ ഒരു വശത്തായി ചരിഞ്ഞു ആണ് അവള് കിടക്കുന്നത്, അപ്പോ ഞാൻ മണിക്കുട്ടിയെ അവളുടെ മാറോടു ചേർത്ത് കിടത്തും എന്നിട്ട് മണിക്കുട്ടിയുടെ വശത്തായി അവളുടെ ദ്ദേഹത്തോട് മുഖം അടുപ്പിച്ച് വെച്ച് ഞാനും കിടക്കും, അച്ഛന്റെയും അമ്മയുടെയും ചുട് ഒരുമിച്ച് കിട്ടുന്നതോടെ പെണ്ണ് പെട്ടെന്ന് ഉറങ്ങും, അതോടെ ഞാനും ഹാപ്പി,
മണിക്കുട്ടയെ അങ്ങനെ കിടത്തുമ്പോൾ ഉറക്കത്തിൽ ആണെങ്കിൽ പോലും സാറ കുഞ്ഞിനെ ചേർത്ത് പിടിക്കുമായിരുന്നു, ഒരു ദിവസം പതിവുപോലെ കുഞ്ഞിനെ അവളോട് ചേർത്ത് കിടത്തി ഞാനും കിടന്നു, അന്ന് സാറ കുഞ്ഞിനൊപ്പം ചേർത്ത് പിടിച്ചത് എന്നെയും ആയിരുന്നു, ആ നിമിഷം അറിയാതെ കണ്ണ് നഞ്ഞുപോയി, ഒരുപാട് കൊതിച്ചിരുന്നു അങ്ങനെ ഒന്നു കിടക്കാൻ, അത് കൊണ്ട് തന്നെ പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ പഴയ പോലെ ഹാപ്പി ആയിരുന്നു, മണിക്കുട്ടി ആയിരുന്നു എനിക്ക് ഏറ്റവും വലിയ കൂട്ട്, എന്റെ മോളോഡോപ്പം ഉള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടത് തന്നെ ആയിരുന്നു. അവ എല്ലാം തന്നെ ഇന്നലെ പോലെ ഞാൻ ഇന്നും ഓർക്കുന്നു.
ആർക്കു വേണ്ടിയും കത്ത് നിൽക്കാതെ കാല ചക്രം വീണ്ടും തിരിഞ്ഞുകൊണ്ടിരുന്നു.
മണിക്കുട്ടിയുടെ ഒന്നാം പിറന്നാൾ
സാറ എന്റെ വീട്ടിൽ വന്നിട്ട് 2 വർഷം ആയിട്ടും എനിക്കും സാറക്കും വീണ്ടും അടുക്കാൻ സാധിച്ചിരുന്നില്ല, അവളിൽ നിന്നും എന്തോ ഒരു ശക്തി എന്നെ അകറ്റി നിർത്തിയിരുന്നു. ഞങൾ തമ്മിൽ ഒരു ഭാര്യാ ഭർതൃ ബന്ധം ഇല്ല എന്ന് വീട്ടുകാർക്കും അറിവുള്ള കാര്യം ആയിരുന്നു എങ്കിലും ആരും ഒന്നും പറഞ്ഞിരുന്നില്ല, എല്ലാം ഒരു ദിവസം ശെരി ആകും എന്ന് എന്നെപ്പോലെ അവരും വിശ്വസിച്ചു. മണിക്കുട്ടിയുടെ പിറന്നാൾ ഒരു കുറവും വരുത്താതെ ഗംഭീരമായി ഞങ്ങളുടെ വീട്ടിൽ വെച്ച് ആഘോഷിച്ചു, എന്റെ വീട്ടുകാരും സാറയുടെ വീട്ടുകാരും കണ്ണനും കുടുംബവും പിന്നെ കുറച്ച് സുഹൃത്തുക്കൾ ഒക്കെ കൂടി ആ കാര്യം അങ്ങ് കളർ ആക്കി. എല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷം പകർന്നു നൽകിയ ഒരു ദിനം കൂടി ആയിരുന്നു അത് എനിക്കും.
പക്ഷേ വിധിയെ തടുക്കാൻ ആകില്ലല്ലോ. ഞാൻ മറന്നു തുടങ്ങിയ കഴിഞ്ഞുപോയ ഓർമകൾ എല്ലാം തന്നെ അന്നത്തെ ദിവസം എന്നിലേക്ക് വീണ്ടും തിരികെ എത്തി. മണിക്കുട്ടിയുടെ പിറന്നാൽ ആഘോഷം ഒക്കെ കഴിഞ്ഞ് സമയം വൈകുന്നേരം ആയിരുന്നു, ഞാൻ മോളെയും നെഞ്ചില് കിടത്തി ഹാളിലെ സെറ്റിയിൽ കിടന്നു ഒന്ന് മയങ്ങുവയിരുന്നു. ആരുടെയോ തേങ്ങൽ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത്, കണ്ണുതുറന്ന് ചുറ്റും നോക്കി ആരെയും കാണുന്നില്ല, ശബ്ദം കേൾക്കുന്നത് എന്റെ റൂമിൽ നിന്നും ആണെന്ന് മനസ്സിലായി, അത്കൊണ്ട് തന്നെ അത് ആരായിരിക്കും എന്നും എനിക്ക് ഊഹിക്കുവൻ സാധിച്ചു. ഇവൾ ഇപ്പൊ എന്തിനാ കരയുന്നത് എന്ന് സ്വയം ചോദിച്ചുകൊണ്ട് ഞാൻ മണിക്കുട്ടിയേം എടുത്ത് തോളിൽ ഇട്ടുകൊണ്ട് റൂം ലക്ഷ്യമാക്കി നടന്നു. അവിടെ എത്തിയപ്പോൾ കണ്ടത് എനിക്ക് പുറം തിരിഞ്ഞു നിന്ന് എന്തോ ഒന്ന് മാറോടു ചേർത്ത് പിടിച്ച് ശബ്ദം പുറത്ത് വരാതെ തേങ്ങി കരയുന്ന സാറയെ ആണ്. അവളുടെ മുഖം എനിക്ക് ദൃശ്യം ആയില്ലെങ്കിൽ കൂടി ആ കാഴ്ച എന്നെ വേദനിപ്പിച്ചു എങ്കിലും നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ,
മോളെ ഒന്നിങ്ങോട്ട് വന്നേ,
പെട്ടെന്ന് അമ്മ അവളെ അടുക്കളയിലേക്ക് വിളിച്ചു.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?