ദാ വരുന്നു അമ്മെ.
അവള് മുഖം തുടച്ച് കൈയിൽ ഇരുന്നത് അവിടെ തന്നെ വെച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയി, ഞാൻ അവള് കാണാതെ ഒരു വശത്തേക്ക് മാറി നിന്നു. അവള് പോയ ശേഷം റൂമിൽ കയറി ആ വസ്തു എന്താണെന്ന് നോക്കി.
അവളുടെ ചിലങ്ക ആയിരുന്നു അത്. അവളുടെ ശരീരത്തിലെ ഒരു അവയവം പോലെ എപ്പോഴും അവള് അണിഞ്ഞിരുന്ന ചിലങ്ക,
പക്ഷേ ഇപ്പൊൾ 2 വർഷം ആയിരിക്കുന്നു അവള് ചിലങ്ക കെട്ടിയിട്ട്, അവള് പണ്ട് പറഞ്ഞ അവളുടെ സ്വപ്നങ്ങളെ കുറിച്ച് അവളുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കേട്ടു, ഞാൻ മറന്നു തുടങ്ങിയ എന്നിലെ കുറ്റബോധവും, ഒരു പെണ്ണിന്റെ ജീവിതം തകർത്തവൻ എന്നുള്ള വിചാരവും വീണ്ടും എന്റെ മനസ്സിനെ സങ്കടത്തിന്റെ ആലയിൽ വെച്ച് ചുട്ടു പൊളിക്കാൻ തുടങ്ങി.
ഇല്ല… ഞാൻ കാരണം അവള് ആഗ്രഹിച്ച ഒന്നും നഷ്ട്ടമാവൻ പാടില്ല, അത് ഓർത്ത് ഇനിയും അവള് മനസ്സ് വേദനിപ്പിക്കാൻ പാടില്ല, അവൾ നഷ്ട്ടമായി എന്ന് കരുതുന്നത് എല്ലാം തിരികെ നൽകാൻ എനിക്ക് സാധിക്കും, അതിന് കഴിഞ്ഞാൽ മാത്രമേ എന്റെ പ്രയച്ചിതം പൂർണം ആകു. അത് ചെയും എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി.
കുറച്ചു നേരം മണിക്കുട്ടിയെം തോളിൽ ഇട്ട് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപം ഉണ്ടാക്കി.
കുറച്ചു കഴിഞ്ഞു അമ്മയെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ എന്റെ തീരുമാനം അറിയിച്ചു. അമ്മക്ക് യാതൊരുവിധ എതിർപ്പ് കളും ഇല്ലായിരുന്നു, മറിച്ച് അവളുടെ സ്വപ്നം അവള് നേടിയെടുക്കുന്നത് അമ്മക്കും സന്തോഷം ആയിരുന്നു.
പിന്നെ ഉറങ്ങി കിടന്ന മണികുട്ടിയെ ഉണർത്തി അമ്മയുടെ കൈയിൽ ഏൽപ്പിച്ച് ഞാൻ വന്നു ഫോൺ എടുത്ത് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു, അച്ഛനും ഈ കാര്യത്തിൽ എന്നെ പ്രോത്സാഹിപ്പിക്കുക യാണ് ചെയ്തത്. അച്ഛന്റെ ചില സ്വാതിനം ഉപയോഗിച്ച് മധുരയിൽ ഉള്ള ജാനകി സുബ്രമണ്യം എന്ന നർത്തകിയുടെ നിർത്ത നാട്യ എന്ന ഡാൻസ് അക്കാദമിയിൽ സാറക്ക് അഡ്മിഷൻ ശെരിയാക്കി, കൂടാതെ അവരുടെ നമ്പർ സംഘടിപ്പിച്ച് അവരുമായി ഞാൻ ഫോണിൽ സംസാരിക്കുകയും ചെയ്തു, അവർക്ക് മലയാളം അറിയാവുന്നത് കൊണ്ട് എളുപ്പമായി
ഇത്രയും നാൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഞാൻ അവരോടു പറഞ്ഞു, കൂടാതെ സാറക്ക് നൃത്തം എന്ന കലയോടുള്ള അഭിരുചി എന്റെ വാക്കുകളിൽ കൂടെ തന്നെ അവർക്ക് മനസ്സിലാക്കി കൊടുക്കാനും എനിക്ക് സാധിച്ചു,
വേഗം അവളെ അവിടെ എത്തിക്കാൻ മാത്രം ആയിരുന്നു അവർ എന്നോട് പറഞ്ഞത്.
അടുത്ത ദിവസം വൈകിട്ട് തന്നെ ഇവിടെ നിന്ന് തിരിക്കും എന്ന് ഞാൻ അവർക്ക് ഉറപ്പ് കൊടുത്തു ഫോൺ വെച്ചു. അപോൾ തന്നെ മനസ്സിന് പകുതി ആശ്വാസം, ഞാൻ സാറയുടെ അടുത്തേക്ക് ചെന്നു അവള് കയിൽ ഒരു ടൗവലും എണ്ണയും ഒക്കെ എടുത്ത് കുളിക്കാൻ കയറാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു.
ചിഞ്ചു….. വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഞാൻ അവളെ അങ്ങനെ വിളിച്ചത്. വിടർന്ന തിളങ്ങുന്ന കണ്ണുകളോടെ അവള് എന്നെ നോക്കി. അവളുടെ
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?