?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2062

വരുന്നത് പോലെ തോന്നി, അത്ര മോൽ സുന്ദരി അറിയാതെ കൈകൾ കൂപ്പിപ്പോയി, സാറ അവരെ കണ്ടപാടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി, പിന്നെ ജാനകി ‘അമ്മ അവളോട് കുറേ നേരം സംസാരിച്ചു, മിക്കതും അവളുടെ നൃത്തത്തോടുള്ള അഭിരുചി മനസ്സിലാക്കാൻ വേണ്ടിയുള്ള ചോദ്യങ്ങൾ ആയിരുന്നു അവർ ചോദിച്ചത്. അതിനൊക്കെ അവളുടേതായ രീതിയിൽ മറുപടിയും കൊടുത്തു. ഈ സമയം എല്ലാം ഞാൻ അവളെ തന്നെ ശ്രെദ്ധിക്കുക ആയിരുന്നു.
അവരുടെ സംസാരം അവസാനിപ്പിച് ജാനകി ‘അമ്മ എന്നോടയി പറഞ്ഞു.
എനിക്ക് അഭിരമിനോട് തനിച്ചൊന്നു സംസാരിക്കണം .
ഞാൻ സമ്മത ഭാവത്തിൽ തലയാട്ടി, അതോടെ ജാനകി അമ്മയും ഞാനും കൂടെ അവിടെ ഉള്ള ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നു . സാറ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അഭിരാം സാറയെ എനിക്ക് വളരെ ഇഷ്ട്ടമായി, ഒരു നർത്തകി എന്നതിലുപരി നല്ല ഒരു സ്ത്രീത്വത്തിനും ഉടമയാണ് ആ കുട്ടി. തൻ എന്നെ ആദ്യം വിളിച്ചു നിങ്ങളുടെ ഇടക്ക് നടന്നത് ഒക്കെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് തന്നോട് ദേഷ്യം തോന്നി, ഒരു പെണ്ണിനെ ബലമായി കീഴ്പെടുത്തി  ഗർഭിണി ആക്കി കഴുത്തിൽ താലിയും കെട്ടി അവളെ അമ്മയും ആക്കിയ തന്നോട് ഒരു പെണ്ണായ എനിക്ക് ദേഷ്യം മാത്രമേ ഉണ്ടാകു,
അവർ പറയുന്നത് കേട്ട് എന്റെ തല കുനിഞ്ഞു, എനിക്ക് ഒന്നും തന്നെ പറയുവാൻ ഇല്ലായിരുന്നു, അല്ലങ്കിൽ തന്നെ എന്ത് തിരിച്ചു പറയാനാണ് , അവർ പറഞ്ഞതിലൊന്നും ഒരു കഴമ്പും ഇല്ല , എല്ലാം പകൽ പോലെ സത്യം. എന്റെ മൗനവും നിസ്സംഗതയും കണ്ട് അവർ വീണ്ടും പറഞ്ഞു തുടങ്ങി.
എന്നാൽ ഇപ്പോൾ എനിക്ക് എന്റെ മനസ്സിൽ തന്നോട് ഒരു അൽപ്പം പോലും ദേഷ്യമോ അല്ലങ്കിൽ വിധ്വെശമോ ഒന്നും ഇല്ല .
ജാനകി ‘അമ്മ പറയുന്നത് മനസിലാകാതെ ഞാൻ തലയുയർത്തി സംശയഭാവത്തിൽ അവരെ നോക്കി, അവർ വീണ്ടും പറഞ്ഞു തുടങ്ങി.

അതെ അഭിരാം ഏതോ ഒരു നിമിഷത്തിൽ തന്റെ മനസ് കൈവിട്ടു പോയപ്പോൾ തനിക്ക് പാറ്റിപ്പോയ  തെറ്റ് താൻ തിരുത്താൻ തയാറായല്ലോ,  ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാടു ആളുകൾ ഇതിലും വലിയ തെറ്റുകൾ അറിഞ്ഞുകൊണ്ട് ത്നന്നെ  മനപ്പൂർവം ചെയുന്നുണ്ട്, അവർ ഒന്നും അതിൽ പശ്ചാത്തപിക്കുകയും ഇല്ല  തെറ്റ് തിരുത്താൻ തയ്യാറാവുകയും ഇല്ല. അങ്ങനെ ഉള്ളവർക്കിടയിൽ തന്നെപ്പോലെ ഉള്ളവർ വളരെ വിളരളമാണ് . മാത്രവുമല്ല നിനക്ക് വേണമെങ്കിൽ അവളെ നിഷ്പ്രെയാസം കൈയൊഴിയാമായിരുന്നു , അവളുടെ ജീവിതം തന്നെ തകർക്കമായിരുന്നു , അങ്ങനെ ഒന്നും ചെയ്യാതെ താലി കെട്ടി സ്വന്തം ഭാര്യ ആക്കി അവൾക്കും കുടുബത്തിനും ഉണ്ടാകാൻ ഇടയുണ്ടായിരുന്ന എല്ലാ കളങ്കങ്ങളും ഇല്ലാതാക്കിയില്ലേ,  ഇപ്പോഴിതാ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം നേടിയെടുക്കാൻ അവൾക്ക് ഒരു വഴിയും ഉണ്ടാക്കി കൊടുത്തിരിക്കുന്നു. ഇങ്ങനെ ഉള്ള തന്നോട് ഇപ്പോൾ എനിക്ക് സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളു.

ജാനകി ‘അമ്മ അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണ് നനജുപോയി, മണിക്കൂറുകളക്ക് മുൻപ് മാത്രം പരിചയപ്പെട്ട അവർ എന്നെ ഒരുപാടു മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞപ്പോൾ മനസിന് ഒരു സന്തോഷം. ഞാൻ സാറയെ തിരിഞ്ഞു നോക്കി ഞങ്ങളെ തന്നെ നോക്കി നിൽക്കുയാണ് പാവം.

എന്താടാ ഭാര്യയെ കണ്ടു കൊതി തീർന്നില്ലേ?

ജാനകിയമ്മയുടെ ചോദ്യം കേട്ട് ഞാൻ സാറയിൽ നിന്നും  തന്നെ പറഞ്ഞു.

334 Comments

Add a Comment
  1. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  2. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *