?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2069

ഞാൻ എപ്പൊഴും കാണാൻ ആഗ്രഹിക്കുന്ന മുഖം ആണ് അത് .

അപ്പൊ നീ അവളെ ഇവിടെ ആക്കിയിട്ട് പോയാൽ എന്ത് ചെയ്യും?

എനിക്ക് അറിയില്ല .

വിഷമം ഉണ്ടോ നിനക്ക് അവളെ പിരിയുന്നതിൽ?

ഉണ്ട്.

എങ്കിൽ പിന്നെ തിരികെ കൊണ്ട് പൊക്കുടേ അവളെ ?

കൊണ്ടുപോകാം, പക്ഷെ……

എന്താ ഒരു പക്ഷെ?

അവളിടെ സ്വപ്നം, ആഗ്രഹം  എല്ലാം വീണ്ടും ഇല്ലാതെ ആകും. ആ സ്വപ്‌നങ്ങൾ എല്ലാം പിന്നീട് അവൾക്ക് വേദനകൾ മാത്രമായി മാറും , അതിനെ കുറിച്ചൊക്കെ ഓര്ത്തു ആ പാവം വീണ്ടും കരയുന്നത് കാണാൻ എനിക്ക് കഴിയില്ല. പിന്നെ ഞങ്ങളുടെ കുഞ്  അവൾ എന്നെങ്കിലും എല്ലാം മാസിലാക്കിയാൽ അമ്മയുടെ ജീവിതം തകർത്തത് അവളുടെ അച്ഛൻ തന്നെ ആണെന്ന് അവൾക്കും തോന്നിയാൽ എല്ലായിടത്തും  ഞാൻ തെറ്റുകാരൻ ആയി മാറും. അത് പാടില്ല, ഒരു ദുർബല നിമിഷത്തിൽ എനിക്ക് സംഭവിച്ചു പോയ കൈപ്പിഴ  കാരണം  സാറക്ക് അവളുടെ ഭാവി നശിക്കാൻ പാടില്ല അവളുടെ സ്വപ്‌നങ്ങൾ തകരാൻ പാടില്ല, അവളുടെ ആഗ്രഹങ്ങൾ എല്ലാം അവൾക്ക് നേടിയെടുക്കാൻ സാധിക്കണം , അവൾ ആഗ്രഹിച്ച ഉയരങ്ങളിൽ അവൾക്ക് എത്തിപ്പെടാൻ സാധിക്കണം, അതിനു ഞാനോ, എന്റെ കുടുംബമോ , ഞങ്ങളുടെ കുഞ്ഞോ ഒന്നും ഒരു തടസം ആകാൻ പാടില്ല, ആവുകയും ഇല്ല.

ഇത്രയും ഓറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ഞാൻ തല ഉയർത്തി തന്നെ ജാനകിയമ്മയുടെ മുന്നിൽ നിന്ന്, അവർ എന്നെ വല്ലാത്ത ഒരു ഭാവത്തോടെ നോക്കുന്നുണ്ട്.

DO YOU LOVE HER ABHIRAM……?  കുറച്ചു നേരത്തെ മൗനത്തിനു ശേഷം  അവർ എന്നോട് ചോദിച്ച   ചോദ്യം ആണ്

ഞാൻ  തല ചരിച് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സാറയിലേക്ക് നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു  YES.
ഞാൻ ആദ്യമായി സാറയെ ഇഷ്ട്ടം ആണെന്ന് മറ്റൊരാളോട് സമ്മതിച്ചിരിക്കുന്നു.

എനിക്ക് പ്രണയമാണ്  അവളെ പക്ഷെ ആ പ്രണയം  അവളുടെ ലക്ഷ്യം നേടുന്നതിനുള്ള പാതയിലെ ഒരു തടസം ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അവൾ എന്നെ തിരിച്ചു പ്രണയിക്കണം എന്നോ ഇഷ്ടപ്പെടണം എന്നോ  എനിക്ക് നിർബന്ധം ഇല്ല , കാരണം ഞാൻ മാനസറിഞ്‌  നിസ്വാര്ദ്ധം ആയിത്തന്നെ ഇതിപ്പോൾ അവളെ സ്നേഹിക്കുന്നു, അവൾക്ക് വേണ്ടി ജീവൻ തന്നെ നല്കാൻ ഞാൻ ഒരുക്കമാണ്,  I LOVE HER, FROM THE BOTTOM OF MY HEART .

എന്റെ വാക്കുകൾ കേട്ട അവരുടെ മുഖത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാനും അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു. അവർ മുന്നോട്ടു വന്നു എന്റെ തോളിൽ കൈവെച്ചു,

നിന്റെ ഈ മനസാണ് അഭിരാം നിന്റെ ഏറ്റവും വലിയ ക്വാളിറ്റി , നിനക്ക് അവളോടുള്ള സ്നേഹം കാണുമ്പോൾ  ശെരിക്കും ഞാൻ സതോഷവതി ആണ്

335 Comments

Add a Comment
  1. ആഞ്ജനേയ ദാസ് ✅

    എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.

    A pure masterpiece 🙂♥️💟

  2. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  3. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *