?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2062

, നിന്നെ പോലെ ഒരു വ്യക്തിയെ ഞാൻ മുൻപ് കണ്ടിട്ടില്ല. പെണ്ണിന്റെ പുറം ചേല് കണ്ട് അവളെ വിലയിരുത്താനും, എന്നും അവളെ അടിച്ചമർത്താനും ആഗ്രഹിക്കുന്നവർക്കിടയിൽ നിന്റെ മനസ് വേറിട്ട് നിൽക്കുന്നു.

അതിനു ഞാൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. എങ്കിലും എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു. ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നി.

ഞാൻ അവരെ നോക്കി കൈകൾ കുപ്പി,

ഞാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞിട്ട് സാറയെ നോക്കി,
എനെറെ നോട്ടം കണ്ട് ജാനകിയമ്മ പറഞ്ഞു.

അഭിരാം പേടിക്കണ്ട സാറാ ഇവിടെ സുരക്ഷിത ആയിരിക്കും, അവകൂടെ ആഗ്രഹങ്ങൾ എല്ലാം അവൾ പൂർത്തിയാക്കും

 

മ്മ്

ഞാനും ജാനകിയമ്മയും അവിടെ  നിന്നും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സാറയുടെ അരികിലേക്ക് നടന്നു. ആ നടത്തത്തിനിടയിൽ ഞാൻ അവരോടു പറഞ്ഞു,
അവളോട് ഞങ്ങൾ പറഞ്ഞിരുന്നില്ല ഇങ്ങോട്ടാണ് വരുന്നത് എന്ന്

അതെന്താ

മോളുടെ കാര്യം ഓർത്തു ചിലപ്പോൾ അവൾ സമ്മതിക്കാതെ ഇരിക്കുമോ എന്ന് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു അതുകൊണ്ടാ

മ്മ്

അവർ ഒന്ന് മൂളി . അപ്പോഴേക്കും ഞങ്ങൾ നടന്നു സാറയുടെ അരികിൽ എത്തിയിരുന്നു. അപ്പോൾ നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ജാനകിയമ്മ മനപ്പൂർവം ഞങ്ങൾക്ക് വേണ്ടി ഒഴുഞ്ഞു തന്നു. ശെരിക്കും ഈ സ്ത്രീയോട് എനിക്ക് ഒരുപാട്   ആദരവും ബഹുമാനവും തോന്നി, എന്നേക്കാൾ ഒക്കെ എത്രയോ ഉയരെ നിൽക്കുന്നവരാണ് എന്നാൽ അതിന്റെ ഒന്നും ഒരു അഹംഭാവവും ആ പെരുമാറ്റത്തിൽ കാണാൻ ഇല്ല , ഒരുപാടു നാളത്തെ പരിചയം   പോലെയാണ് അവരുടെ സംസാരം.

അവർ  പോയതോടെ ഞാൻ  സാറയെ നോക്കി അവൾ എന്നെ ശ്രെദ്ധിക്കാതെ താഴേക്ക് നോക്കി നിൽക്കുകയാണ് , കരയുകയല്ല പക്ഷെ അവളുടെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്, ആ കാഴ്ച വീണ്ടും എന്റെ ചങ്ക് പിടപ്പിച്ചു.

വേഗം തന്നെ അവിടെ ഒരു കസേരയിൽ വെച്ചിരുന്ന അവളുടെ ബാഗിൽ നിന്നും ‘അമ്മ അവൾക്ക് സമ്മാനിച്ച ചിലങ്ക ഞാൻ എടുത്ത് അവളുടെ കൈകളിലേക്ക് വെച്ച് കൊടുത്തു.
എന്താണ് ഞാൻ ചെയുന്നത് എന്ന് മനസിലാകാതെ ചോദ്യ ഭാവത്തിൽ അവൾ എന്നെ തലയുയർത്തി നോക്കി .

334 Comments

Add a Comment
  1. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  2. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *