അപ്പോൾ നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു.
ഇനി ഈ ചിലങ്ക കാണുമ്പോൾ നിനക്ക് സന്തോശം മാത്രമേ വരൻ പാടുള്ളു, നഷ്ട്ടപെട്ടു എന്ന് നീ കരുതുന്നതെല്ലാം ഇപ്പോഴും നിന്റെ കൈയെത്തും ദൂരത്തുണ്ട് ഒന്ന് ശ്രെമിച്ചാൽ നിനക്ക് അവയൊക്കെ സ്വന്തം ആക്കം , ആരും അതിനൊരു തടസം ആകില്ല.
എന്റെ വാക്കുകൾ അവളുടെ മുഖത്തു പല ഭാവങ്ങളും മിന്നി മറയിച്ചു അത് നോക്കി ഞാൻ വീണ്ടും തുടർന്നു. നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നിനെ സഭലമാക്കാനുള്ള വഴി ഇപ്പോൾ നിന്റെ മുന്നിലുണ്ട്. ഇനി ഒരിക്കലും നിന്റെ സ്വപ്നങ്ങളെ ഓർത്തു നീ ദുഃഖിക്കരുത് , മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ട, നിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി പരിശ്രമിക്കുക.
നമ്മുടെ മോൾക്ക് തണലായി ഞാൻ എന്നും ഉണ്ടാകും, അവളെ പൊന്നുപോലെ നോക്കിക്കോളാം.
ഞാൻ അത്രയും പറഞ്ഞു നിർത്തി അവൾ മറുപടിയായി യാതൊന്നും തന്നെ പറയാതെ എന്നെ തന്നെ നോക്കി നിന്നത് മാത്രമേ ഉള്ളു .
ഞാൻ പോകുന്നു സാറ, ഒരിക്കൽ ഞാൻ ചെയ്തതിനു ഒരു പ്രായശ്ചിത്തം ആണ് ഇപ്പോൾ ചെയ്യുന്നത്, അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു , രണ്ടു ചുവടു നടന്ന ശേഷം ഒന്ന് തിരിഞ്ഞു നോക്കി, അവൾ ഇപ്പോഴും അതെ നിൽപ്പ് തന്നെ നിൽക്കുന്നു, പോകുന്നതിനു മുൻപ് ഒരിക്കൽക്കൂടി ആ മുഖം കാണാൻ തോന്നിയത് കൊണ്ട് ഞാൻ വീണ്ടും അവളെ വിളിച്ചു, ചിഞ്ചു…….
പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കി,
എത്ര കാലം കഴിഞ്ഞാലും നിന്റെ വരവും പ്രതീക്ഷിച് ഞാനും നമ്മുടെ മോളും ആ വീട്ടിൽ ഉണ്ടാകും.
അവളുടെ നോട്ടം കണ്ട് അറിയാതെ വായിൽ നിന്നും ഇത്രയും വീണുപോയി, ആ വാക്കുകൾ അവളുടെ മുഖത്തു ഒരു തെളിച്ചം സൃഷ്ട്ടിച്ചു പക്ഷെ ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. ഞാൻ വേഗം തിരിഞ്ഞു നടന്നു പുറത്തിറങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട് ആക്കി വണ്ടി പിന്നോട്ടെടുത്തു. എന്റെ കണ്ണ് നിറഞ്ഞിരുന്നു. എങ്കിലും ഞാൻ ആ കാഴ്ച വെക്തമായി തന്നെ കണ്ടു.
എന്റെ വണ്ടി നീങ്ങി തുടങ്ങിയപ്പോൾ ആ വരാന്തയിലൂടെ ഓടി വരുന്ന സാറയെ . അത് കണ്ടുകൊണ്ട് തന്നെ ഞാൻ വണ്ടി തിരിച്ചു മുന്നോട്ടെടുത്തു സൈഡ് മിററിലൂടെ അവളെ നോക്കി , അപ്പോൾ അവൾ വെളുത്ത സാരി ഉടുത്തു നിൽക്കുന്ന ജാനകിഅമ്മയെ കെട്ടിപിടിച്ചു നിക്കുകയായിരുന്നു , അവർ അവളുടെ പുറത്തു തലോടുന്നതും കണ്ടു, എന്റെ ആ കാഴ്ച എനിക്ക് വല്ലാത്ത ഒരു സമാധാനം നൽകി ,
ഇന്നലെ രാത്രി മുതൽ വണ്ടി ഓടിക്കാൻ തുടങ്ങിയതായിരുന്നു ഞാൻ, ഒരു പോള കണ്ണടച്ചിട്ടില്ല, അതിന്റെ ക്ഷീണവും ഉണ്ട് പക്ഷെ ഞാൻ അത് കാര്യം ആക്കിയില്ല, അവളെ അവിടെ തനിച്ചാക്കിയപ്പോൾ മുതൽ ഒരു ശൂന്യത , രണ്ട് വര്ഷം ആയി എന്റെ കൺവെട്ടത് ഉണ്ടായിരുന്നവർ പെട്ടെന്ന് അകന്നപ്പോൾ എന്റെ മനസിന് അത് അംഗീകരിക്കാൻ വിഷമം ആയിരുന്നു, ക്ഷീണവും തളർച്ചയും ഒന്നും കാര്യം ആക്കിയില്ല, വീട്ടിലേക്കുള്ള യാത്ര തുടർന്നു. അവളെ
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?