ഞാൻ അവളെ വാരി എടുത്ത് ആ നുണക്കുഴി കവിളിൽ ഒരു മുത്തം കൊടുത്തു.
അച്ഛന്റെ മോള് മുഴുവൻ വിയർത്തല്ലോ
ഇന്ന് സ്കൂളിൽ വെച്ച് ഡാൻസ് ടീച്ചർ ന്റെ കൂടെ ഒത്തിരി നേരം dance കളിച്ചു, അതാ മണികുട്ടി വിയർത്തത്.
ആണോ, അച്ഛന്റെ ചക്കര. ഞാൻ ആ കവിളിൽ ഒരു മുത്തം കൂടെ കൊടുത്തു.
ഇന്ന് അച്ഛൻ നേരത്തെ വന്നല്ലോ, അപ്പോ ഇനി കുറെ നേരം മണികുട്ടിയുടെ കൂടെ കളിക്കണം.
അച്ചോടാ, അതിനു മുൻപ് നമുക്ക് ഒരു സ്ഥലത്ത് വരെ പോണം.
അവളുടെ ആ നിഷ്കളങ്കമായ മുഖത്ത് സംശയം നിഴലിച്ചു.അത് കണ്ട് ഞാൻ വീണ്ടുപറഞ്ഞു.
നമ്മക്കെ അപ്പാപ്പന്റെയും അമ്മാമ്മയുടെയും അടുത്ത് പോകാം. അവർക്ക് ഈ ചുന്ദരി മോളേ കാണാൻ കൊതി ആയെന്ന്.
മണിക്കുട്ടിക്കും അവരെ കാണണം അച്ഛാ’.
എന്നാ നമ്മക്ക് പോകാം
മ്മ് പോകാം
മതിയ ടീ ചുന്ദരി അച്ഛന്റെ മേളിൽ കയറി ഇരുന്ന് കൊഞ്ചിയത്, വാ കുളിക്കാം
വേണ്ട ഇന്ന് എന്നേ ചാച്ചൻ കുളിപ്പിച്ചാ മതി
അയ്യടി, അവളും അവളുടെ ഒരു ചാച്ചനും.
അമ്മയുടെ പറച്ചിൽ കേട്ട് മണിക്കുട്ടി രണ്ടു കൈയും എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എന്നിലേക്ക് പതുങ്ങി ചിരിച്ചു.
ഞാൻ അവളെയും കൊണ്ട് റൂമിൽ പോയി ഷർട്ട് അഴിച്ചിട്ട് ബാത്‌റൂമിൽ കയറി മണിക്കുട്ടിയെ കുളിപ്പിച്ചു പുതിയ ഒരു ഉടുപ്പും പാവാടയും ഇട്ടു കൊടുത്തു. മണിക്കുട്ടിക്ക് ഇപ്പോ 5 വയസ് ആയി, എന്നാലും അവൾ ഒരു കാര്യവും സ്വയം ചെയ്യില്ല, എന്തിനും ഞാൻ വേണം അല്ലങ്കിൽ ‘അമ്മ വേറെ ആരെയും അവൾ അതികം അടുപ്പിക്കാര് പോലും ഇല്ല.
ഞാനും ഒരു മുണ്ട് എടുത്ത് ഉടുത്തു പാന്റ്സ് അഴിച്ചിട്ട് ഷർട്ട് ഉം ഇട്ട് മണിക്കുട്ടിയെയും കൊണ്ട് ഹാളിലേക്ക് വന്നു.
‘അമ്മ ഒരു ഗ്ലാസിൽ നിറച്ചു ജ്യൂസ് കൊണ്ടുവന്ന് മണിക്കുട്ടിക്ക് കൊടുത്തു. ഒരു മടിയും കൂടാതെ പെണ്ണ് മുഴുവനും കുടിച്ചു.
അഭി മോളെയും കൊണ്ട് ഇന്ന് നീ അവിടെ നിൽക്കാൻ അച്ഛൻ പറയാൻ പറഞ്ഞു.
മ്മ്, അച്ഛൻ ഇവിടെ.
ആ സ്കൂട്ടറും എടുത്ത് എങ്ങോട്ടോ പോണ കണ്ടു. കവലയിലേക്ക് ആവും.
മ്മ്, എന്നാ ഞങൾ പോയേക്കുവാ,
ശെരി, ടീ മണിക്കുട്ടി അച്ചമക്ക് ഒരു ഉമ്മതാടി പൊന്നെ.
കേൾക്കേണ്ട താമസം പെണ്ണ് എന്റെ കയിൽ ഇരുന്നൊണ്ട് അമ്മയെ രണ്ടു കൈകൊണ്ട് പിടിച്ച് അടുപ്പിച്ചു രണ്ടു കവിളിലും ഉമ്മ കൊടുത്തു. അമ്മയും അതുപോലെ തന്നെ തിരിച്ചും കൊടുത്തു.
മാണിക്കുട്ടി പോവ അച്ചമ്മെ.
അമ്മ മണിക്കുട്ടിയുടെ താടിയിൽ പിടിച്ചു കൊഞ്ഞിച്ച് കൊണ്ട് “പോയിട്ട് വരാന് പറയടി ചുന്ദരി.” എന്ന് പറയാൻ പറഞ്ഞു.
പോയിട്ട് വരാം അച്ഛമ്മെ.
മ്മ്.
ഞങൾ വെളിയിലേക്ക് ഇറങ്ങി.
കാറിനടുത്തേക്ക് നീങ്ങിയ എന്നെ മണിക്കുട്ടി തടഞ്ഞു.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?