?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2104

കുറിച്ചുള്ള ഓർമകളും ചിന്തകളും എന്റെ മനസിനെ കാർന്നു തിന്നാൻ തുടങ്ങി . എത്ര ശ്രമിച്ചിട്ടും കണ്ണിലെ നനവ് അടക്കാനോ നിർത്തുവാനോ കഴിയുന്നില്ല , അതിൽ നിന്നൊക്കെ  രെക്ഷ നേടാൻ എന്നോണം പതുക്കെ ഓടിച്ചുകൊണ്ടിരുന്ന എന്റെ കാറിന്റെ വേഗത ഞാൻ കുട്ടി , വേഗത്തിൽ വണ്ടി ഓടിക്കുമ്പോൾ റോഡിലുള്ളവരുടെ സുരക്ഷയും സ്വന്തം സുരക്ഷക്കും ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കും  അത്കൊണ്ട് തന്നെ വേറെ ഒന്നിനെ കുറിച്ചും ആ സമയം ഞാൻ ചിന്തിക്കാറില്ല , അതിനു മാറ്റം സംഭവിച്ചത് അന്ന് വേദന കൊണ്ട് പുളയുന്ന എന്റെ പെണ്ണിനേയും കൊണ്ട് ആശുപതിയിലേക്കുള്ള  പോക്കിലായിരുന്നു, ഇന്നും എനിക്ക് അറിയില്ല എങ്ങനെ ഞാൻ അന്ന് അവിടെവരെ  വണ്ടി  ഓടിച്ചു എത്തി എന്ന് , എന്നാൽ എന്ന് ആ അവസ്ഥ അല്ലാത്തത് കൊണ്ട് ഞാൻ വണ്ടി ഹൈവേയിലൂടെ പറപ്പിച്ചു വിട്ടു, അങ്ങോട്ടുള്ള യാത്രയിൽ അൻപത് കിലോമിലിറ്റർ വേഗത്തിനു മുകളിലേക്ക് ചലിക്കാതിരുന്ന സ്പീഡോമീറ്റർ  തിരിച്ചുള്ള യാത്രയിൽ നൂറിന് താഴേക്ക് വന്നത് ചുരുക്കം ചില അവസരങ്ങളിൽ മാത്രം,
വാഹന പ്രേമികളുടെ എക്കാലത്തെയും ഇഷ്ട്ട വാഹനങ്ങളിൽ ഒന്നായ Mitsubishi Lancer ആണ് എന്റെ പടക്കുതിര, അവനു 100 എന്നൊക്കെ പറയുന്നത് ഒരു അക്കമേ അല്ല, അങ്ങോട്ട് പോയതിന്റെ പകുതി സമയം കൊണ്ട് ഞാൻ വീട്ടിൽ എത്തി.

അകത്തു കയറി അമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒന്ന് പോയി കുളിച്ചുവന്നു ‘അമ്മ എടുത്തു തന്ന ചോറും കഴിച്ചു  റൂമിൽ കയറി , കട്ടിലിൽ മണിക്കുട്ടി നല്ല സുഖ നിദ്രയിൽ ആയിരുന്നു അവളോടൊപ്പം ഞാനും  കയറി കിടന്നു അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തു.

പിന്നീട് അങ്ങോട്ടുള്ള ദിനങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വെറുക്കപെട്ടവ ആയിരുന്നു. സാറയുടെ സമിഭ്യം  ഞാൻ ശെരിക്കും ആഗ്രഹിച്ചിരുന്നു. എനിക്ക് ചുറ്റും വല്ലാത്ത ശൂന്യത, അവളെ ഒരു നോക്ക് കാണാതെ  തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി എനിക്ക്, സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ച് കൊണ്ടിരുന്ന  ഒരു വെക്തി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അത് നിർത്തുമ്പോഴുണ്ടാകുന്ന അതെ അവസ്ഥയിൽ ആയിരുന്നു ഞാൻ . അത്രമേൽ ഒരു ലഹരിയായി മാറിയിരുന്നു അവൾ, തിരികെ പോയി കൂട്ടികൊണ്ട് വന്നാലോ  എന്ന് പല പ്രാവശ്യം ചിന്തിച്ചു, പക്ഷെ പോകാൻ കഴിയില്ലല്ലോ, പറഞ്ഞറിയിക്കാൻ പറ്റാത്ത  ഒരു മാനസികാവസ്ഥ , ഒരു തരം ഡിപ്രഷനിലേക്ക് നടന്നടുക്കുക ആയിരുന്നു എന്റെ മനസ്. ശരീരത്തിൽ നിന്നും ആത്മാവ് അകന്നു പോയപോലെ, ഇപ്പോഴും ഒറ്റക്കിരിക്കാൻ ഞാൻ ആഗ്രഹിച്ചു, എല്ലാരിൽനിന്നും അകന്നു അവളുടെ മാത്രം മാത്രം ഓർമകളിൽ മുഴുകുകയായിരുന്നു ഞാൻ……

335 Comments

Add a Comment
  1. ആഞ്ജനേയ ദാസ് ✅

    എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.

    A pure masterpiece 🙂♥️💟

  2. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  3. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *