അതിൽ നിന്നെല്ലാം എനിക്ക് ഒരു മോചനം ഉണ്ടാക്കി, വീണ്ടും തിരികെ കൊണ്ട് വന്നത് ‘അമ്മ ആയിരുന്നു.
‘അമ്മ എന്റെ ജീവിതത്തിൽ അണയാത്ത ഒരു ദീപം പോലെ എന്നും എന്റെ കൂടെ ഉണ്ട് . എത്ര വളർന്നാലും ഓരോ അമ്മയ്ക്കും മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും. കരയുമ്പോൾ താരാട്ടു പാടി ഉറക്കാനും, വിശക്കുമ്പോൾ ഊട്ടാനും, കഥകൾ പറയാനും, തല്ലാനും , തലോടാനും അമ്മയല്ലാതെ വേറെയാരുണ്ട്…….
ഇരുട്ടിൽ വെളിച്ചമായും , വീഴുമ്പോൾ കൈത്താങ്ങായും, മഴയത്തു കുടയായും, അറിവിന്റെ വെളിച്ചമായും, എന്നും അമ്മയെന്ന അമ്മയെൻ കൂടെയുണ്ട് ……..
മടിയിലിരുത്തി അമ്പിളിമാമനെയും കാക്കയെയും നോക്കി പറഞ്ഞ കഥകൾക്കും, ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിച്ചും വാരിത്തന്ന ചോറുരുളകൾക്കും….. മാധുര്യമേറും അമ്മതൻ ചുംബനങ്ങൾക്കും പകരം വെക്കാൻ വേറെ എന്തുണ്ട് എന്റെ ജീവിതത്തിൽ……
അമ്മയുടെ വയറ്റിൽ തുടിച്ചു തുടങ്ങിയ നാൾമുതൽ ആ സ്നേഹവും കരുതലും എന്നോടൊപ്പം ഉണ്ട് , സഹിക്കാൻ കഴിയാത്ത വേദന അമ്മക്ക് സമ്മാനിച്ചുകൊണ്ട് ഈ ലോകത്തിലേക്ക് വന്ന അന്നുമുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും എങ്ങും വീണുപോകാതെ ആ കൈകൾ എന്നെ ചേർത്തുപിടിച്ചിരുന്നു. കുഞ്ഞുന്നാളിൽ കുറുമ്പ് കാണിക്കുമ്പോൾ അമ്മയുടെ കൈയിൽ നിന്നും തല്ലു വാങ്ങിയിട്ട് അമ്മേ എന്ന് തന്നെ ഉറക്കെ വിളിച്ച് കരയുമ്പോഴും ആ കൈകൾ തന്നെ ആയിരുന്നു ആശ്വസിപ്പിക്കാൻ വന്നിരുന്നതും. വളർന്ന്നിട്ടും, ഒരു കുഞ്ഞിന്റെ അച്ഛൻ ആയിട്ടും അമ്മയുടെ സേഹത്തിനും കരുതലിനും ഒരു മാറ്റവും വന്നിട്ടില്ല, പഴകുംതോറും അതിന്റെ മാധുര്യം കൂടുക മാത്രമാണ് ചെയുന്നത്.
എനിക്ക് എന്നും എൻ ‘അമ്മ കൂടെ തന്നെ ഉണ്ട്, പക്ഷെ എന്റെ മകൾക്ക് ആ സൗഫാഗ്യം ലഭിക്കാൻ യോഗം ഇല്ല, ഒരു തരത്തിൽ അതിനും കാരണക്കാരൻ ഞാൻ തന്നെ ആണ്. ആ ചിന്തകളും എന്നെ ഒരുപാട് അലട്ടിയിരുന്നു.
അമ്മയുടെ ആശ്വാസ വാക്കുകൾ എപ്പോഴും എനിക്ക് കുട്ടുണ്ടായിരുന്നു. മണിക്കുട്ടിക്ക് വേണ്ടിയെങ്കിലും ഞാൻ പഴയതുപോലെ ആകണം എന്ന അമ്മയുടെ വാക്കുകൾ ഞാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു. എന്റെ മകൾക്ക് ഒരേസമയം ഞാൻ അച്ഛനും, അമ്മയും, കൂട്ടുകാരനും ഒക്കെ ആയി മാറി , എന്റെ എല്ലാം തന്നെ ഇപ്പോൾ മണിക്കുട്ടിയാണ്.
സാറയെ നൃത്ത നാട്യ യിൽ ആക്കിയ ശേഷം ഞാൻ ഞാൻ അവളെ കാണാൻ ശ്രെമിക്കുകയോ വിളിക്കുകയോ ചെയ്തില്ല, അങ്ങനെ ചെയ്താൽ ചെലപ്പോ എന്റെ കൈവിട്ടു പോകും എന്ന് ഉള്ളതുകൊണ്ട് ആയിരുന്നു. ‘അമ്മ അവളെ മിക്കപ്പോഴും വിളിക്കുമായിരുന്നു വിശേഷങ്ങൾ അറിയുവാൻ വേണ്ടി, ആദ്യമൊക്കെ അവൾക്ക് അവിടം ബുദ്ധിമുട്ടായിരുന്നു എങ്കിലും പിന്നീട് അവൾ ആ അന്തരീക്ക്ഷത്തോട് ഇണങ്ങി. ജാനകി അമ്മക്ക് അവൾ ശെരിക്കും ഒരു മകളെ പോലെ ആയിരുന്നു, ഞാൻ അവളുടെ വിശേഷങ്ങൾ അറിയുവാൻ വേണ്ടി ജാനകിയമ്മയെ ആയിരുന്നു വിളിച്ചുകൊണ്ടിരുന്നത്, അവളെ പറ്റിയുള്ള സംസാരത്തിനിടയിൽ നിന്നും എനിക്ക് അത് മനസ്സിലായിരുന്നു.
ഒന്നര വർഷത്തിനു ശേഷം ആദ്യമായി സാറ നിറഞ്ഞ സദസ്സിനു മുന്നിൽ നൃത്തം അവതരിപ്പിച്ചു. അവളുടെ പ്രേകടനം അവസാനിച്ചപ്പോൾ എഴുനേറ്റ് നിന്ന് കൈയടിച്ചവരുടെ കുട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. പിന്നെ ദൂരെ മാറിനിന്ന്
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?