അപ്പത്തിനൊക്കെ വായുണ്ടായിരുന്നെങ്കിൽ അതൊക്കെ അലറിവിളിച്ചു കരഞ്ഞേനെ, ഒരു മാതിരി ദിവസങ്ങളായി പട്ടിണി കിടക്കുന്ന പിള്ളേര് ഭക്ഷണം കാണുമ്പോൾ ഉള്ള ആർത്തി ആയിരിന്നു അവനു.
ദിവസങ്ങൾ പിന്നെയും കടന്നു പോയി . നാളെ ആണ് ഏപ്രിൽ 25, മണിക്കുട്ടിയുടെ അഞ്ചാം പിറന്നാൾ. മണിക്കുട്ടിയുടെ എല്ലാ പിറന്നാളും ഞങ്ങൾ ആഘോഷം ആക്കിയിട്ടുണ്ട് .ഇതും അങ്ങനെ തന്നെ ആകാൻ ആണ് ഉദ്ദേശം. വീട്ടിലെ അലങ്കാര പണികൾ എല്ലാം തന്നെ സംഖ്യയും അമ്മയും ഒക്കെ കുടി ഗംഭീരം ആയിത്തന്നെ ചെയ്തു വെച്ചിട്ടുണ്ട്. പിന്നെ ബര്ത്ഡേ കേക്ക് കണ്ണന്റെ വകയാണ്. മേരിയമ്മയുടെ വക പിറന്നാൾ സദ്യയും അമ്മയുടെ വക പാൽപ്പായസവും.
രാവിലെ തന്നെ പിറന്നാളുകാരിയെ എഴുനേൽപ്പിച്ച കുളിപ്പിച്ച റെഡി ആക്കി പള്ളിയിലും അമ്പലത്തിലും ഒക്കെ കൊണ്ട് പോയി തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും 10 മണി ആയിരുന്നു. അപ്പോഴേക്കും കണ്ണനും അവന്റെ അച്ഛനും അമ്മയും ഒക്കെ എത്തിയിരുന്നു കൂടാതെ അവൻ കെട്ടാൻ പോകുന്ന പെണ്ണും ഉണ്ടായിരുന്നു കൂടെ . കാർത്തിക എന്നാണ് കക്ഷിയുടെ പേര്, എല്ലാരും കാർത്തു എന്ന് വിളിക്കും.
പടുത്തം ഒക്കെ കഴിഞ്ഞു ഒരു സ്വകാര്യ ബാങ്കിൽ ഇപ്പോൾ അക്കൗണ്ടെന്റ് ആയി ജോലി ചെയ്യുകയാണ് പുള്ളിക്കാരി കൂടാതെ ഒരു ഗായിക കൂടെയാണ് കാർത്തിക , ശെരിക്കും ഒരു കുയിൽ നാദത്തിനുടമ. എന്തുകൊണ്ടും അവനു ചേരുന്ന ഒരു പെണ്ണ് തന്നെ ആണ് കാർത്തിക. സാറയെ പോലെ കാർത്തികക്കും ഒരു സൈലന്റ് നേച്ചർ ആണ്, അതാണ് കണ്ണന് അവളിൽ ഏറ്റവും ഇഷ്ട്ടപെട്ടതും. കണ്ണന്റെ ‘അമ്മ തന്നെയാണ് അവനു വേണ്ടി പെണ്ണിനെ കണ്ടുപിടിച്ചതും.
സമയം ഒരു 12 മണി ആയതോടെ ഞങ്ങൾ കേക്ക് കട്ട് ചെയ്യാൻ തീരുമാനിച്ചു. അത്യാവശ്യം വലുപ്പമുള്ള കാണാൻ അതി മനോഹരമായ ഒരു കേക്ക് ആയിരുന്നു കണ്ണൻ കൊണ്ട് വന്നത്, അതിൽ HAPPY BIRTHDAY MANIKKUTTI എന്ന് എഴുതി ഇരിക്കുന്നു. അതിന്റെ മുകളിൽ 5 ന്റെ ഷേപ്പ് ഉള്ള ഒരു മെഴുകുതിരിയും കത്തിച്ചു വെച്ചിരിക്കുന്നു.
പിറന്നാളിന് ‘അമ്മ കൊടുത്ത വെളുപ്പിൽ ഗോൾഡൻ കളർ ലൈൻ ഉള്ള പാവാടയും ഉടുപ്പും ഇട്ടാണ് മണിക്കുട്ടി നിൽക്കുന്നത് , പെണ്ണ് വളർന്നു വരുംതോറും സാറയുടെ അതെ കാർബൺ കോപ്പി ആകുന്നുണ്ട്. കവിളിലെ നുണക്കുഴി ആണ് രണ്ടുപേർക്കും മെയിൻ ഹൈലൈറ്.
ഞാൻ മണിക്കുട്ടിയേം എടുത്ത് ടേബിളിൽ സെറ്റ് ചെയ്തു വച്ചിരുന്ന കേക്കിനരികിൽ എത്തി. എല്ലാവരും എന്റെയും മണിക്കുട്ടിയുടെയും ഇരു വശങ്ങളിലായി സ്ഥാനം ഉറപ്പിച്ചു. പിന്നെ മണിക്കുട്ടിക്കുവേണ്ടി എല്ലാരും പിറന്നാൾ ഗാനം ആലപിച്ചു. ഞാൻ കത്തി എടുത്ത് മണിക്കുട്ടിയുടെ കൈയിൽ പിടിപ്പിച്ചു കേക്ക് മുറിച്ചു. ആദ്യത്തെ ഒരു പീസ് ഞാൻ തന്നെ എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തപ്പോൾ മണിക്കുട്ടിയും അതുപോലെ എനിക്കും തന്നു
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?