പിന്നെ അവളുടെ മുത്തശ്ശി മാർക്കും മുത്തശ്ശൻ മാർക്കും കണ്ണനും ഒക്കെ അവൾതന്നെ എടുത്ത് കൊടുത്തു.
കളിയും ചിരിയുമായി അങ്ങനെ കേക്കും നുണഞ്ഞു നിന്നപ്പോഴാണ് പുറത്തു ഒരു ജാഗ്ഗുവർഉം അതിനു പുറമെ ഒരു എസ് ക്ലാസ് ബെൻസ് കാറും വന്നു നിന്നത്, ആരെന്നു അറിയാൻ വേണ്ടി എല്ലാരും പുറത്തേക്ക് നോക്കി പുറകിലത്തെ വണ്ടിയുടെ പാസ്സന്ജർ സീറ്റിന്റെ ഡോർ തുറന്നിറങ്ങിയ അപ്രതീക്ഷിത അതിഥിയെ കണ്ട് എല്ലാരും ശെരിക്കും അത്ഭുതപ്പെട്ടു. ജാനകി സുബ്രമണ്യം. ജാനകിയമ്മ.
ഞാൻ പെട്ടെന്ന് തന്നെ അവരുടെ അടുത്തേക്ക് നിറപുഞ്ചിരിയോടെ ചെന്നു.
ജാനകിയമ്മ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ, ശെരിക്കും ഒരു സർപ്രൈസ് ആയിട്ടുണ്ട് കേട്ടോ.
ഉള്ളിലെ ആകാംഷ അടക്കിവെക്കാതെ തന്നെ ഞാൻ അവരോടു ചോതിച്ചു. അപ്പോഴേക്കും ആളാരാണെന്നു മനസിലായി അകത്തു ഉണ്ടായിരുന്ന എല്ലാരും ജാനകിയമ്മയെ സ്വീകരിക്കാൻ വേണ്ടി വെളിയിലേക്ക് വന്നു.
അതിനു അവർ ഒന്ന് ചിരിച്ചു, എന്നിട്ട് എന്റെ അടുത്തേക്ക് വന്നു നിന്ന മണിക്കുട്ടിയുടെ കവിളിൽ തഴുകി.
ഇന്ന് ഈ ചുന്ദരി കുട്ടിയുടെ പിറന്നാൾ അല്ലെ, ഇവൾക്ക് ഒരു സർപ്രൈസ് ഗിഫ്റ് കൊടുക്കാൻ വേണ്ടി വന്നതാ അഭി.
ജാനകിയമ്മ വന്നത് തന്നെ വലിയ സർപ്രൈസ് ആണ്. അതിന്റെ കൂടെ ഇനിയും ഉണ്ടോ സർപ്രൈസ്?
എന്റെ ചോദ്യം കേട്ട് ജാനകിയമ്മ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് മുൻപിൽ കിടന്ന ആ കറുത്ത ജഗ്ഗുവാറിലേക്ക് നോക്കി അപ്പോൾ അതിന്റെ ഡ്രൈവർ സീറ്റ് ഡോർ തുറന്നു വെളിയിൽ ഇറങ്ങിയ ആളെ കണ്ട ഞാൻ ശെരിക്കും ഞെട്ടി,
ചിഞ്ചു,
അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു. ഒരു ചുമപ്പും കറുപ്പും കലർന്ന സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്, അതിൽ അവൾ കൂടുതൽ സുന്ദരിയുമായി തോന്നി എനിക്ക്. പക്ഷെ മുഖത്തു പണ്ടത്തെ ആ ഒരു തെളിച്ചം ഇല്ല.
അവളെ കണ്ട സന്തോഷത്തിൽ മേരിയമ്മ ഓടിപ്പോയി അവളെ കെട്ടിപ്പിച്ചു കരഞ്ഞു അവളും കരഞ്ഞു, സംതോഷത്തിന്റെ ആനത്ത കണ്ണുനീർ. മേരിയമ്മക്ക് പിറകെ ബാക്കിയുള്ളവരും സാറയുടെ അരികിലേക്ക് പോയി, വീട്ടിൽ കയറി വരുന്നവരെ വെളിയിൽ നിർത്തുന്നത് ശെരിയല്ലല്ലോ എന്ന് കരുതി ഞാൻ ജാനകിയമ്മയെയും കുട്ടി വീട്ടിനകത്തേക്ക് കയറി, അവർ
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?