ഹാളിലെ സെറ്റിയിലേക്ക് ഇരുന്നു, ഞാൻ അവർക്ക് അരികിലായി നിന്നു. പെട്ടെന്ന് രണ്ടു കുഞ്ഞി കൈകൾ എന്റെ കാലിനെ കെട്ടിപിടിച്ചു. താഴോട്ട് നോക്കിയപ്പോൾ മണിക്കുട്ടിയായിരുന്നു. അവളുടെ മുഖം കണ്ടിട്ട് പേടിച്ച പോലെ ഉണ്ട്. അവളുടെ പിറകെ സാറയും നിറഞ്ഞു തുളുംബിയ കണ്ണുകളോടെ വുന്നു നിന്നു. അവൾ മണിക്കുട്ടിക്ക് നേരെ രണ്ടു കൈയും നീട്ടുന്നുണ്ടായിരുന്നു, പക്ഷെ അവൾ പോകാൻ കൂട്ടാക്കിയില്ല, എന്നെ ഇരിക്കെ പിടിച്ചു.
ഞാൻ അവളുടെ കൈ വിടുവിച്ചു നിലത്തേക്ക് അവൾക്ക് നേരെ മുട്ടിൽ ഇരുന്നു.
ചാച്ചന്റെ മോൾക്കെന്തുപറ്റി. അവൾ ഒന്നും മിണ്ടിയില്ല പകരം സാറക്ക് നേരെ നോക്കി.
അവളുടെ നോട്ടത്തിന്റെ അർദ്ധം മനസിലായ ഞാൻ അവളോട് പറഞ്ഞു,
അത് മണിക്കുട്ടി അച്ഛനോട് എപ്പോഴും ചൊദിക്കില്ലാരുന്നോ അമ്മഎന്തിയെ എന്ന് ,
മണിക്കുട്ടി ശെരിയാണ് എന്ന അർഥത്തിൽ ഒന്ന് മൂളി.
മണികുട്ടിയുടെ അമ്മയാ ഇത് ,
അമ്മയുടെ അടുത്തേക്ക് ചെല്ല് എന്നും പറഞ്ഞു ഞാൻ അവളെ സാറയുടെ അരികിലേക്ക് പറഞ്ഞുവിട്ടു. ഒരു അൽപ്പം സങ്കോചത്തോടെ മടിച്ചു മടിച്ചാണ് അവൾ സാറാക്കരികിൽ എത്തിയത് . മണിക്കുട്ടി അടുത്ത് എത്തിയപ്പോഴേക്കും സാറ അവളെ വാരിപ്പുണർന്ന് നെറ്റിയിലും കവിളിലും ഒക്കെ നിർത്താതെ ചുംബിച്ചു, സാറ മണികുട്ടിയെ മാറോടു ചേർത്തു ഇറുക്കെ കെട്ടിപിടിച്ചു ശബ്ദം പുറത്തുവരാതെ കണ്ണുനീർ മാത്രം പുറത്തേക്ക് ഒഴുക്കിക്കൊണ്ട് കരയാതെ കരഞ്ഞു. ആ കാഴ്ച കണ്ടുകൊണ്ട് ഞാനും വീട്ടുകാരും ഒന്ന് വിതുമ്പിപ്പോയി. കുറച്ചു കഴിഞ്ഞു സാറ മണികുട്ടിയെ അടർത്തിമാറ്റി അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് മണികുട്ടിയുടെ രണ്ടു തോളിലും കൈവച്ചു. മണികുട്ടിയുടെ മുഖം അപ്പോഴും തെളിഞ്ഞിട്ടില്ല ,
മോൾക്ക് അമ്മെ പേടിയാണോ…..?
അല്ല.
പിന്നെന്താ അമ്മേടെ അടുത്ത് വരാഞ്ഞേ….?
മണിക്കുട്ടി അമ്മയോട് പിണക്കമ.
അതെന്താ…….?
‘അമ്മ ഇത്രയും നാൾ മണികുട്ടിയുടെ അടുത്ത് വന്നില്ലല്ലോ, അത്കൊണ്ട് മണിക്കുട്ടി അമ്മയോട് കൂട്ടില്ല.
മണികുട്ടിയുടെ നിഷ്കളങ്കമായ സംസാരവും മറുപടിയും.
മോൾക്ക് അമ്മയെ കാണാൻ വരായിരുന്നല്ലോ. മുത്തശ്ശിമാരുടെ ഒക്കെ കൂടെ . എന്താ വരാഞ്ഞേ?
ചാച്ചൻ ഇല്ലാതെ മണിക്കുട്ടി എങ്ങോട്ടും പോകില്ല. ഒരു ദിവസം അമ്മയെ
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?