കാണണം എന്ന് പറഞ്ഞു മണിക്കുട്ടി വാശി പിടിച്ചപ്പോൾ ചാച്ചൻ മണികുട്ടയെ കെട്ടിപിടിച്ചു കുറെ കുറെ കരഞ്ഞു , അത് കണ്ടപ്പോ മണികുട്ടിക്കും സങ്കടം വന്നു കരഞ്ഞു, ചാച്ചന് സങ്കടം ആകും എന്ന് കരുതി മണിക്കുട്ടി പിന്നെ അമ്മേനെ കാണണം എന്ന് പറഞ്ഞിട്ടും ഇല്ല. മുഖം വീർപ്പിച്ചു സങ്കടത്തോടെ എന്റെ മോൾ അത്രയും കേട്ടപ്പോൾ അവളെ എന്റെ നെഞ്ചോടു ചേർത്തുപിടിച്ചു ഒന്ന് പൊട്ടിക്കരയാൻ തോന്നി എനിക്ക്, എന്റെ മനസ്സറിഞ്ഞ പോലെ സാറ അത് ചെയ്തു.
സോറി മോളേ , മോൾ അമ്മയോട് ക്ഷമിക്ക്. ഇനി എന്റെ ചക്കര മുത്തിനെ വിട്ട് ‘അമ്മ എങ്ങും പോകില്ല കേട്ടോ, എപ്പോഴും മണികുട്ടിയുടെ കൂടെ തന്നെ കാണും, അത്രയും പറഞ്ഞു സാറ മണികുട്ടിയെ വാരിപ്പുണർന്നു വീണ്ടും ഉമ്മ വെക്കാൻ തുടങ്ങി, ഇപ്പൊ പെണ്ണിന്റെ മുഖത്തു ചെറിയ ഒരു തെളിച്ചം ഒക്കെ ഉണ്ട് .
മെതിയടി പെണ്ണുങ്ങളെ പിറന്നാൾ ദിവസം ആയിട്ട് ഇരുന്നു കെട്ടിപ്പിച്ചു കരഞ്ഞത്, എഴുനേറ്റു വാ സാധ്യ കഴിക്കാം. രംഗം ഒന്ന് മാറ്റുവാൻ വേണ്ടി മേരിയമ്മ എല്ലാരോടും ആയി പറഞ്ഞു.
ഓ കുറച്ചു മുൻപേ ഞങ്ങൾ എല്ലാവരും കണ്ടായിരുന്നു ആരാ കെട്ടിപിടിച്ചതെന്നും കരഞ്ഞതെന്നും…… മേരിയമ്മയുടെ സംസാരം കേട്ട് കണ്ണൻ ആ നിമിഷം തന്നെ മറുപടി പറഞ്ഞു. അത് കേട്ട് എല്ലാരുടെയും മുഖത്തു ഒരു പുഞ്ചിരി വിടർന്നു.
നീ പോടാ, നിനക്ക് ഇന്ന് ചോറ് തരില്ല, ചളിപ്പ് മാറ്റാൻ വേണ്ടി മേരിയമ്മയും തിരിച്ചടിച്ചു.
അയ്യോ ചതിക്കല്ലേ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ മേരിയമ്മേ , മേരിയമ്മയുടെ സ്പെഷ്യൽ ഐറ്റംസ് കഴിക്കാൻ വേണ്ടി രാവിലെ പോലും ഒന്നും കഴിക്കാതെയ ഞാൻ വന്നേക്കുന്നെ.
മ്മ് ഉവ്വ ഉവ്വ.
എന്നാ എല്ലാരും എഴുനേറ്റ് വാ പിറന്നാൾ സദ്യ കഴിക്കാം . എന്ന് പറഞ്ഞു മേരി അമ്മയും അമ്മയും കൂടി സദ്യ വിളമ്പാൻ ഉള്ള തയാറെടുപ്പുകൾക്ക് വേണ്ടി ആ രംഗം വിട്ടൊഴിഞ്ഞു. ഞാനും കണ്ണനും സാറയും ജാനകിയമ്മയും മണിക്കുട്ടിയും ഒഴിച് ബാക്കി എല്ലാരും അവർക്കൊപ്പം പോയി.
ജാനകിയമ്മ മണികുട്ടിയെ അടുത്ത് വിളിച് അവൾക്ക് പിറന്നാൾ സമ്മാനം ആയി കഴുത്തിൽ ഒരു മാല ഇട്ടു കൊടുത്തു. മണിക്കുട്ടി ജാനകിയമ്മയോടു താങ്ക്സ് പറഞ്ഞു, പിന്നെ ജാനകിയമ്മ അവളെ മടിയിൽ പിടിച്ചിരുത്തി കൊഞ്ചിക്കാന് തുടങ്ങി. ഇതെല്ലം കണ്ടുകൊണ്ട് ഞാനും കണ്ണനും മാറി നിൽപ്പുണ്ട്. സാറ അവർക്കരികിൽ തന്നെ കണ്ണുപറിക്കാതെ മണിക്കുട്ടിയെയും നോക്കി ഇരുപ്പുണ്ട്.
ജാനകിയമ്മ അവൾക്ക് പിറന്നാൾ സമ്മാനം കൊടുത്തത് മുതൽ മണിക്കുട്ടിയുടെ മുഖത്തു ഒരു മ്ലാന ഭാവം ഉണ്ട്, അത് കണ്ടുകൊണ്ട് ജാനകിയമ്മ അവളോട്
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?