ചോതിച്ചു .
എന്തുപറ്റി മണിക്കുട്ടി ഒരു വിഷമം.
ഇന്ന് മണികുട്ടിയുടെ പിറന്നാൾ ആയിട്ട് എല്ലാരും മണികുട്ടിക്ക് സമ്മാനം തന്നു, പക്ഷെ ഒത്തിരി നാൾ കഴിഞ്ഞിട്ടല്ലേ ‘അമ്മ മണികുട്ടിയെ കാണാൻ വരുന്നത്, എന്നിട്ട് മണികുട്ടിക്ക് സമ്മാനം ഒന്നും കൊണ്ടുതന്നില്ല.
അത് കേട്ട ഉടനെ തന്നെ സാറ എഴുനേറ്റ് ജാനകിയമ്മയുടെ മടിയിൽ ഇരുന്ന അവളുടെ മുൻപിൽ മുട്ടുകുത്തി ഇരുന്നിട്ട് മണിക്കുട്ടിയുടെ മുഖം രണ്ടു കൈ കൊണ്ടും കോരിയെടുത്തു.
അമ്മേടെ മുത്ത് പറയെടാ എന്റെ മോൾക്ക് എന്ത് സമ്മാനമാ വേണ്ടത്. മോൾ എന്ത് പറഞ്ഞാലും ‘അമ്മ തരും.
അപ്പോഴേക്കും സാറയുടെ കണ്ണുകൾ നനഞ്ഞിരുന്നു.
മണിക്കുട്ടി ഒരു നിമിഷം ഒന്ന് ആലോജിച്ചു.
എന്നാ മണിക്കുട്ടിക്ക് ഒരു കാര്യം കാണണം.
എന്താണേലും പറഞ്ഞോ ‘അമ്മ സാധിച്ചു തരും.
മണിക്കുട്ടിക് അമ്മേടെ ഡാൻസ് കാണണം.
അവളുടെ ആവശ്യം കേട്ട് സാറായുടെയും ജാനകിയമ്മയുടെയും മുഖത്തു ഒരുപോലെ പുഞ്ചിരി വിടർന്നു.
ഡാൻസും പാട്ടും ഒക്കെ ഇനി സാധ്യ കഴിച്ചിട്ട്, എല്ലാരും വന്നേ. ഞങ്ങളെ സാധ്യ കഴിക്കാൻ വേണ്ടി വിളിക്കാൻ വന്ന കാർത്തു പെട്ടെന്ന് ചാടിക്കേറി പറഞ്ഞു,
എന്നാ അമ്മേടെ ഡാൻസിന്റെ കൂടെ കാർത്തു മാമിയുടെ പാട്ടും വേണം. മണിക്കുട്ടി കർത്തുവിനെ നോക്കി പറഞ്ഞു.
അതിനെന്താ ഈ ചുന്ദരികുട്ടിക്ക് വേണ്ടി മാമി പാടിതരാല്ലോ.
ഹോ അങ്ങനെ എങ്കിലും നിന്റെ പാട്ടൊന്നു കേൾക്കാൻ പറ്റുമല്ലോ, നമ്മളൊക്കെ ഒരു പാട്ടു പാടി തരാൻ പറയുമ്പോ എന്താ ജാഡ.
മണിക്കുട്ടിയുടെ ആവശ്യം കാർത്തു അംഗീകരിച്ചത് കണ്ട് കണ്ണന്റെ വക കമന്റ്. അത് കേട്ട് കാർത്തു അവനെ നോക്കി ചിറി കോട്ടി. പിന്നെ എല്ലാരും എഴുനേറ്റ് കഴിക്കാൻ ആയി പോയി. നല്ല അസ്സൽ പാലട പ്രേതമനും കുട്ടി ഒരു ഗംഭീര സദ്യ തന്നെ ആയിരുന്നു അമ്മമാർ രണ്ടും കുടി ഒരുക്കിയത്. സദ്യ കഴിച്ചിട്ട് കുറെ നേരം എല്ലാരോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നിട്ട് ജാനകിയമ്മ പോകാൻ ഇറങ്ങി. പോകുന്നതിനു മുൻപ് എന്നോട് ഒന്ന് തനിച് സംസാരിക്കുകയും ചെയ്തു.
അഭി നാല് വർഷങ്ങൾക്ക് മുൻപ് നീ എന്നെ ഏൽപ്പിച്ച നിന്റെ പകുതിയേ ഞാൻ തിരിച്ചു കൊണ്ട് തന്നിട്ടുണ്ട്. നിനക്ക് അറിയാത്ത കുറെ കാര്യങ്ങൾ കുടി ഉണ്ട് സാറയുടെ ജീവിതത്തിൽ, നീ കരുതിയിരുന്ന പോലെ നൃത്തം എന്ന കലയിലൂടെ ഒരുപാടു ഉയരങ്ങളിൽ എത്തിച്ചേരുക എന്നതല്ല അവളുടെ സ്വപ്നം. ഇപ്പൊ അവൾ നേടിയതിനൊക്കെ ഉപരിയായി കുറെ വലിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ട്
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?