അവൾക്ക്.
അതെന്താ ജാനകിയമ്മേ , എന്താണേലും പറ, ഞാൻ നടത്തിക്കൊടുക്കും.
എന്റെ ചോദ്യത്തിന് ജാനകിയമ്മ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. ശേഷം ഒന്നും പറയാതെ കാറിൽ കേറി പോയി . ആ വണ്ടി കണ്മുന്നിൽ നിന്നും മായുന്നത് വരെ ഞാൻ അതും നോക്കി നിന്ന്, പിന്നെ അകത്തെക്ക് കയറി . അകത്തു കയറിയപ്പോൾ സാറയും, കർത്തുവും മണിക്കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തുടങ്ങുകയായിരുന്നു. ബാക്കി എല്ലാരും കാഴ്ചക്കാർ ആയി ചുറ്റും കുടി ഇരിക്കുന്നു, കണ്ണൻ ഫോൺ ഹോം തിയറ്ററും ആയി കണക്ട് ചെയ്തു കാർത്തു പറഞ്ഞ പാട്ടിന്റെ കരോക്കെ പ്ലേയ് ചെയ്തു. അത് കേട്ട് തുടങ്ങിയപ്പോൾ കാർത്തു പാടുവാൻ തുടങ്ങി, ശെരിക്കും ഒരു കുയിൽ നാദം. പാട്ടിന്റെ ഈണങ്ങൾക്ക് അനുസരിച് സാറ ചിലങ്ക കെട്ടി ചുവടുകൾ വെച്ചു.
ഞാൻ അവളുടെ ഓരോ ചലനങ്ങളും കണ്ണെടുക്കാതെ നോക്കി നിന്നുപോയി. എനിക്ക് അനങ്ങാൻ കുടി കഴിഞ്ഞില്ല കുറച്ചു സമയത്തേക്ക്.
അപ്പോൾ എന്റെ മുന്നിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരുപാടു നാളുകൾക്ക് ശേഷം കണ്ടിട്ടും അവളിൽ വലിയ വ്യത്യാസം ഒന്നും എനിക്ക് തോന്നിയില്ല, എപ്പോഴും മനം നിറയെ അവൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാകും. മറ്റൊന്നും ഞാൻ കണ്ടില്ല കേട്ടില്ല ,എന്തിനു വേണ്ടി എന്നറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു, സങ്കടം വന്നാൽ മാത്രമല്ല സന്തോഷത്തിലും കണ്ണുനനയുമല്ലോ, അനന്ത കണ്ണീർ ആയിരിക്കും. എൻ്റെ കാലുകൾ യാന്ത്രികമായി അവൾക്കരികിലേക്ക് ചലിച്ചു.
പെട്ടെന്ന് കണ്ണൻ എന്നെ പിടിച്ചു നിർത്തി.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?