അവന്റെ ചോദ്യം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. അവന്റെ ചോദ്യത്തിന് മറുപടിയായി നല്ലപോലെ ഒന്നു ഇളിച്ചുകാണിച്ചു.
അയ്യ എന്താ കിണി.
ചെറുതായി ഒന്നു ചമ്മി എങ്കിലും അവൻ്റെ അടുത്തയോണ്ട് കുഴപ്പം ഇല്ല.
ഡാൻസ് കഴിഞ്ഞതോടെ രണ്ടു കലാകാരി മാരെയും എല്ലാരും അഭിനന്ദിച്ചു. അവിടെ വെച്ചു ഞാൻ ഒന്നും പറയാൻ നിന്നില്ല. എല്ലാരും ഒന്ന് മാറിയപ്പോൾ കണ്ണനും കർത്തുവും ഒറ്റക്ക് മാറി നിന്നു കുറുകുന്നത് കണ്ടു ഞാൻ അവർക്കരികിലേക്ക് ചെന്ന് കർത്തുവിനെ ഞാൻ അഭിനന്ദിച്ചു.
കാർത്തു പാട്ട് ശെരിക്കും അടിപൊളി ആയിരുന്നു കേട്ടോ, ഒരു ജൂനിയൂർ ചിത്ര ചേച്ചിയാണ് കേട്ടോ. നീ പിന്നണി ഗാന രംഗത്തു തകർക്കും .
പോ അഭിച്ചേട്ടാ കളിയാക്കാതെ. പുകഴ്ത്തിയത് പെണ്ണിന് ഇഷ്ട്ടപെട്ടു എങ്കിലും അങ്ങനെ അങ്ങു സമ്മതിച്ചു തരാൻ വയ്യല്ലോ. ഞാൻ കർത്തുവിനെ അഭിനന്ദിക്കുന്ന സമയത് കണ്ണൻെ മുഖത്തു ഒരു വെടക്ക് ചിരി വിരിഞ്ഞു. ഇതുനു മുൻപ് ഈ ചിരി എന്നൊക്കെ ഞാൻ കണ്ടിട്ടുണ്ടോ അന്നെല്ലാം അവൻ എനിക്കിട്ട് നല്ല എട്ടിന്റെ പണി തന്നെ തന്നിട്ടുണ്ട്.
നീ എന്താടാ ഇവളെ മാത്രം പുകഴ്ത്തുന്നത് , നിൻ്റെ പൊണ്ടാട്ടിയുടെ ഡാൻസും ഉണ്ടായിരുന്നല്ലോ, അത് നിനക്ക് ഇഷ്ട്ടപെട്ടില്ലേ?
അവന്റെ ചോദ്യത്തിൽ എന്തോ ഒരു പന്തികേട് ഞാൻ മണത്തു അവനെ സംശയ ഭാവത്തിൽ ഒന്ന് നോക്കി.
അല്ല നീ അവളോട് ഒന്നും പറയുന്നത് കണ്ടില്ല അത്കൊണ്ട് ചോദിച്ചതാ.
മ്മ് , ഞാൻ ഒന്ന് മൂളിയിട്ടു കർത്തുവിനെ നോക്കിയിട്ട് കർത്തുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്തും ഒരു കുസൃതി ചിരി, പുറകിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞപ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കി.
അപ്പൊ ദാ നിൽക്കുന്നു തൊട്ടു പിറകിൽ സാറ . എൻ്റെ നാവിറങ്ങി പോയി. ഞാൻ നിന്ന് പരുങ്ങി, അവൾ വന്നിട്ട് എത്രയും നേരം ആയിട്ടും ഞാൻ ഒരു വാക്കുപോലും അവളോട് സംസാരിച്ചില്ല ഒന്ന് നേരെ ചൊവ്വേ നോക്കിയതുപോലും ഇല്ല. അവളാണെങ്കിൽ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നതും ഉണ്ട്. എങ്ങനെ എങ്കിലും ഇപ്പൊ ഇവിടെ നിന്നും ഒന്ന് രെക്ഷപെട്ടാ മതി എന്നും പറഞ്ഞു നിന്നപ്പോൾ ആണ് മണിക്കുട്ടി ഓടിവന്നു എന്റെ മേലേക്ക് ചാടിക്കയറിയത്.
ഞാൻ അവളെയും എടുത്ത് നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞു മുങ്ങി. എൻ്റെ പോക്ക് കണ്ട ആ കണ്ണൻ തെണ്ടി അവിടെ കിടന്നു ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും തിരിഞ്ഞു നോക്കിയില്ല.
അങ്ങനെ ആഘോഷവും പരിപാടികളും വെടിവെട്ടം പറച്ചിലും ഒക്കെ കഴിഞ്ഞു സന്ധ്യ ആയപ്പോഴേക്കും എല്ലാരും സ്ഥലം കാലിയാക്കി. ഈ സമയങ്ങളിൽ ഒന്നും തന്നെ ഞാൻ സാറയുടെ മുന്നിൽ ചെന്നിട്ടില്ല, ഒളിച്ചു നടന്നു എന്ന് വേണമെങ്കിൽ പറയാം, പക്ഷെ നഷ്ടപ്പെട്ടുപോയ എന്തോ ഒന്ന് തിരികെ കിട്ടിയ സന്തോഷം ആയിരുന്നു എനിക്ക്. എല്ലാരും പോയി കഴിഞ്ഞു ഞാൻ കാറും എടുത്ത് ഒന്ന്
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?