അച്ഛാ കാറിൽ പൊണ്ട.
പിന്നെ.
നമ്മക്ക് അച്ഛന്റെ ബുള്ളളറ്റിൽ പോയമതി.
ഞാൻ അവളെ നോക്കി ഒന്ന് ചിരിചിട്ട് താഴെ നിർത്തി, എന്നിട്ട് പോർച്ചിൽ മൂടി ഇട്ടിരുന്നു എന്റെ Bullet 500 എടുത്ത് സ്റ്റാർട്ട് ആക്കി പുറത്തിറക്കി. വണ്ടിയുടെ കുടു കുടു സൗണ്ട് കേട്ടപ്പോഴേ പെണ്ണ് കൈ കൊട്ടി തുള്ളി ചാടി ചിരിക്കാൻ തുടങ്ങി. ഞാൻ അവളെ എടുത്ത് വണ്ടിയുടെ മുൻപിൽ ടാങ്ക് ന് മുകളിൽ ഇരുത്തി കൈ രണ്ടും എടുത്ത് ഹൻഡിലിൽ പിടിപ്പിച്ചു. എന്റെ കൂടെ ഇങ്ങനെ ബിക്കിൽ ഇരുന്നു പോകുന്നത് പുള്ളിക്കാരി ക്ക് ഭയങ്കര ഇഷ്ടം ഉള്ള കാര്യം ആണ്. അമ്മ ഇല്ലാതെ വളരുന്ന കുട്ടി ആയതു കൊണ്ട് അതിന്റെ കുറവ് അറിയിക്കാതെ ആണ് ഇത്രയും കാലം ഞാൻ എന്റെ മോളെ വളർത്തിയത്. അവളുടെ ഇന്ന് വരെ ഉള്ള എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുത്തിട്ടുണ്ട്, ഒന്നോഴിച്ച്. അമ്മയെ കാണണം എന്നുള്ളത് ഒഴിച്ച്.
അച്ഛ പോകാം , മണിക്കുട്ടി എന്റെ കൈയിൽ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
മ്മ് പോകാം.
എന്റെ വീട്ടിൽ നിന്നും 7 കിലോമീറ്റർ മാത്രമേ ഉള്ളൂ സാറയുടെ വീട്ടിലേക്ക്.
അച്ഛാ സ്പീഡിൽ പോ,
പതുക്കെ വണ്ടി ഓടിച്ച് കൊണ്ടിരുന്ന എന്നോട് മണിക്കുട്ടി പറഞ്ഞു. അവളുടെ ആവശ്യ പ്രകാരം ഞാൻ ബുള്ളറ്റ് 60 നും 70 നു ഇടക്ക് സ്പീഡിൽ ഓടിച്ച്. പെണ്ണ് നല്ല കാറ്റടി ഒക്കെ കൊണ്ട് ride ശെരിക്കും enjoy ചെയ്യുന്നുണ്ട്. ഞാനും ഇതൊക്കെ ആസ്വതിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്നൽ 6 വർഷങ്ങൾക്ക് മുൻപ് എന്റെ മുൻപിൽ ഉണ്ടായിരുന്ന ആ വലിയ ലോകവും സന്തോഷങ്ങളും ഒക്കെ നഷ്ട്ടമായി. ജീവിതം തന്നെ വെറുത്തിരുന്നു, പിന്നെ പിന്നെ എന്റെ ലോകം മണിക്കുട്ടി മാത്രമായി മാറി, അവളുടെ സന്തോഷങ്ങൾ ആയി എന്റെയും സന്തോഷങ്ങൾ, കുറ്റബോധത്തിന്റെ ചൂടിൽ ഉരുകി ഒലിച്ചിരുന്ന ഞാൻ ജീവിതം തന്നെ വറുത്ത് ആത്മഹത്യ യെ കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്, എന്നൽ മണിക്കുട്ടിയുടെ മുഖത്തെ ചിരി ഓർത്ത് അവൾക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് ഓർത്തു ജീവിക്കാൻ തുടങ്ങി. ഇപ്പൊ എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ.
അങ്ങനെ ഓരോന്നോക്കെ ആലോചിച്ച് സാറയുടെ വീട്ടിൽ എത്തി. ഞങ്ങളെ പ്രതീക്ഷിച്ച് എന്ന പോലെ അവളുടെ പപ്പയും മമ്മിയും അവിടെ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.
ഞാൻ വണ്ടി മുറ്റത്തേക്ക് ഓടിച്ചു കയറ്റി നിർത്തി മണിക്കുട്ടിയെ എടുത്ത് താഴെ ഇറക്കി. അപ്പാപ്പനേം അമ്മമ്മയേം കണ്ട സന്തോഷത്തിൽ പെണ്ണ് ഓടി അവരുടെ അടുത്തേക്ക് ചെന്നു.പിറകെ ഞാനും ബൈക്കിൽ നിന്നും ഇറങ്ങി ചെന്നു.
അപ്പോഴേക്കും അവർ രണ്ടും കുടു കൊച്ചുമകളുടെ എടുത്ത് കൊഞ്ചിക്കനും കളിപ്പിക്കനും ഒക്കെ തുടങ്ങിയിരുന്നു.
എന്നാലും മണിക്കുട്ടി ഞങ്ങളെ ഒക്കെ മറന്നല്ലോ, എത്ര നാൾ ആയടി ചുന്ദരി നീ ഇങ്ങോട്ടോക്കെ വന്നിട്ട്.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?