പുറത്തു പോയി, എങ്ങോട്ട് ആണ് എന്നൊന്നും അറിയില്ല. കുറെ കാലത്തിനു ശേഷം നല്ല അടിപൊളി പാട്ടൊക്കെ കേട്ട് ഒരു ഈവിനിംഗ് ഡ്രൈവ് , പഴയ പടക്കുതിരയെ മാറ്റി പുതിയ ഒരു Toyota Fortuner ആറു മാസം മുൻപ് ഞാൻ വാങ്ങിയിരുന്നു പക്ഷെ ഇതുവരെ ഈ വണ്ടിയിൽ ഞാൻ ഒരു ഡ്രൈവും ആസ്വദിച്ചിരുന്നില്ല, ചുമ്മാ കയറി ഇരിക്കും ഓടിക്കും അത്രതന്നെ. പക്ഷെ ഒറ്റ ദിവസം കൊണ്ട് മൊത്തം മാറിയ പോലെ ഒരു ഫീലിംഗ്.
ഒരു എട്ടു മണി ആയപ്പോഴേക്കും ഞാൻ തിരികെ വീട്ടിൽ എത്തി വണ്ടി പാർക്ക് ചെയ്‌തു വീട്ടിലേക്ക് കയറി. ചെന്ന പാടെ അമ്മയുടെ ചോദ്യം,
നീ ഈ ഫോണും എടുക്കാതെ എവിടെ പോയതാടാ എത്ര വട്ടം വിളിച്ചു?
‘അമ്മ ചെറിയ കലിപ്പില , പക്ഷെ എന്റെ മുഖത്തെ സന്തോശം കണ്ടപ്പോൾ അതൊക്കെ മാറി.
ഞാൻ ചുമ്മാ ഒരു ഡ്രൈവ് നു പോയതാ അമ്മക്കുട്ടി, ചുടാവാതെ. ഞാൻ നിറ പുഞ്ചിരിയോടെ അമ്മക്ക് മറുപടി നൽകി.
അമ്മയും പുഞ്ചിരിച്ചു. നീ കഴിച്ചോ?
ഇല്ല.
എന്ന പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എടുക്കാം.
മ്മ് , അച്ഛൻ എന്തിയെ.
അവരു മുന്നും കുടി അടുക്കളയിൽ ഉണ്ട്. അമ്മായിഅച്ഛനും മരുമകളും കൂടെ മണികുട്ടിക്ക് എന്തോ സ്പെഷ്യൽ ഉണ്ടാക്കുവാ. എന്താകുവോ എന്തോ?
‘അമ്മ കുടിയില്ലേ.
ഏയ് നിൻ്റെ അച്ഛൻ എന്നെ ആ ഭാഗത്തേക്ക് അടുപ്പിക്കുന്നില്ല.
മ്മ് , ഞാൻ കുളിച്ചിട്ട് വരാം.
നേരെ റൂമിൽ പോയി വിസ്തരിച്ചു ഒരു കുളിയും പാസ് ആക്കി കഴിക്കാൻ വന്നു. ഞാൻ വന്നപ്പോഴേക്കും അച്ഛനും അമ്മയും കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു.ഞാനും അവർക്കൊപ്പം ഇരുന്നു. അപ്പോഴാണ് അടുക്കളയിൽ നിന്നും നമ്മുടെ കഥാനായിക കൈയിൽ ഒരു വലിയ പത്രവും ആയി രംഗ പ്രേവേശനം നടത്തുന്നത്. അവളുടെ സാരിത്തുമ്പിൽ തുങ്ങി മണിക്കുട്ടിയും ഉണ്ട്. ആദ്യത്തെ മടിയൊക്കെ മാറി മണിക്കുട്ടി അവളുടെ അമ്മയോട് അടുത്തിരുന്നു.
മണികുട്ടിയെ ഒരു കസേരയിൽ പിടിച്ചിരുത്തി സാറ തന്നെ എല്ലാര്ക്കും ചപ്പാത്തിയും വെജിറ്റബിൾ കറിയും വിളമ്പി , പിന്നെ മണികുട്ടിയുടെ അടുത്തിരുന്ന് അവൾക്ക് വാരിക്കൊടുത് സാറയും കഴിച്ചു. ഞാൻ ആ കാഴ്ചയും കണ്ണെടുക്കാതെ നോക്കിക്കണ്ടു, ഇടക്ക് സാറ നോക്കിയപ്പോൾ ഞാൻ എന്റെ നോട്ടം മാറ്റി.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?