കഴിച് എഴുനേറ്റ് കൈ കഴുകിയപ്പോഴേ മണികുട്ടിക്ക് ഉറക്കം വരുന്നു എന്നും പറഞ്ഞു പെണ്ണ് എന്റെ തോളിലേക്ക് വലിഞ്ഞു കയറി. അമ്മയ്ക്കും അച്ഛനും നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് അടുക്കളയിലെ പണി ഒക്കെ വേഗം ഒതുക്കി അവരും ഉറങ്ങാൻ പോയി. ഞാൻ മണിക്കുട്ടിയേം തോളിൽ ഇട്ടു കുറെ നേരം വീടിനകത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവൾ ഉറങ്ങിയപ്പോ റൂമിൽ പോയി മോളെ നെഞ്ചിൽ കിടത്തി ഞാനും കിടന്നു. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോഴാണ് സാറ കുളിക്കുവാണെന്നു മനസിലായത്. കുറച്ചു സമയത്തിനുള്ളിൽ ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്ന അവളെ കണ്ടു ഞാൻ ഞെട്ടിപ്പോയി, ഒരു ടവൽ മാത്രം ചുറ്റിയിരിക്കുന്നു അതും അരയുടെ താഴെ വരെ മാത്രം എത്തുന്ന ഒന്ന് , മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നു, ഞാൻ മണികുട്ടിയെ ബെഡിൽ കിടത്തിയിട്ട് വായും പൊളിച് അവളെ നോക്കി ഇരുന്നു. ജീവിതത്തിൽ ആദ്യമായി കാണുന്ന കാഴ്ച അതും മനസ്സിൽ കൊണ്ട് നടക്കുന്ന സ്വന്തം ഭാര്യ തന്നെ, ഒരു വേള എന്റെ കണ്ട്രോൾ നഷ്ട്ടമാകും എന്ന് തോന്നിപ്പോയി. ഒരു വട്ടം കണ്ട്രോൾ പോയതിൻ്റെ കേട് ഇതുവരെ തീർന്നിട്ടില്ല, അപ്പോഴാ വീണ്ടും.
ഞാൻ വേഗം റൂമിൽ നിന്നും പുറത്തിറങ്ങി ഹാളിൽ വന്നു തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനും നോക്കി സെറ്റിയിൽ കിടന്നു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞു ചന്ദ്രോത്സവം സിനിമയിൽ ഇന്ദുലേഖ ശ്രീഹരിയെ ശ്രീ എന്ന് വിളിക്കുന്ന പോലെ വര്ഷങ്ങള്ക്കപ്പുറത്തു നിന്നും ഒരു വിളി എന്നെയും തേടിയെത്തി.
അഭീ………….
ഞാൻ തലചരിച്ചു നോക്കിയപ്പോൾ ദാ നിൽക്കുന്നു നമ്മുടെ നായിക. ഒരു വെളുത്ത നെറ്റി ആണ് വേഷം, മുഖം ആകെ വിഷമത്തിൽ ആണ്. ഞാൻ ചാടിപിടഞ്ഞു എഴുനേറ്റു അവൾക്ക് മുന്നിൽ നിന്നു.
എന്താ അഭി എന്നോട് മിണ്ടാതെ?
അത്….. ഞാൻ……എനിക്ക്…..
എന്ത് പറയണം എന്നറിയാതെ ഞാൻ നിന്ന് വിക്കി.
എന്തെങ്കിലും പറഞ്ഞൊപ്പിക്കുന്നതിന് മുൻപേ എന്നെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഒരു പൊട്ടിക്കരച്ചിലോടെ സാറ എന്റെ നെഞ്ചിലോട്ട് അലച്ചുതല്ലി വീണു.
എനിക്കണേ എന്ത് ചെയ്യണം എന്നറിയില്ല. അവൾ എന്നോട് ചേർന്ന് നിൽക്കുമ്പോൾ സന്തോഷവും എന്നാൽ അവളുടെ കരച്ചിൽ കേട്ടപ്പോ സങ്കടവും ഒരേ സമയം തോന്നി എനിക്ക്. അവളുടെ കരച്ചിൽ ഒന്ന് അടങ്ങുന്നത് വരെ ഞാൻ അവളെ ചേർത്തുപിടിച്ചു. കുറെ നേരം അങ്ങനെ നിന്ന് തേങ്ങി തേങ്ങി കരഞ്ഞു പാവം. ഒന്ന് ശാന്തം ആയപ്പോൾ മുഖം ഉയർത്തി എന്നെ നോക്കി. കവിളുടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഞാൻ കൈ കൊണ്ട് തുടച്ചു മാറ്റി വാത്സല്യത്തോടെ ഞാൻ പെണ്ണിനെ നോക്കി.
പറ അഭി, എന്താ എന്നോട് മിണ്ടാതെ? എന്നെ ഇഷ്ട്ടം അല്ലെ നിനക്ക്? എന്തിനാ
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?