തുടങ്ങി , എൻ്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.
ഇഷ്ട്ടമാണെടാ പൊട്ടാ നിന്നെ എനിക്ക്. എന്റെ ജീവനാ നീ , ആ നീയാ ഇത്രയും നാൾ എന്നെ അകറ്റി നിർത്തിയത്. നീ അടുത്തില്ലാത്ത ഓരോ നിമിഷവും ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ അറിയുവോ നിനക്ക്, ഉരുകുകയായിരുന്നു ഓരോ നിമിഷവും. അവൾ പറയുന്നതൊക്കെ കേട്ടിട്ട് ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു പോയി.
നിനക്ക് അറിയാമോ അഭി പ്ലസ്ടു വിനു നീ പഠിച്ച സ്കൂളിൽ ഞാൻ നിന്റെ ജൂനിയർ ആയി വന്നത്, അന്ന് മുതൽ ആരും അറിയാതെ നിന്നെ മനസ്സിൽ ഇട്ടോണ്ട് നടന്നതാടാ ഞാൻ. ആദ്യം ഒക്കെ പ്രായത്തിൻ്റെ ആണെന്ന് വിചാരിച്ചു തള്ളിക്കളയാൻ നോക്കി പക്ഷെ എന്നെകൊണ്ട് സാധിച്ചിരുന്നില്ല. പിന്നെ കോളേജിൽ വന്നു തുടങ്ങിയതിൽ പിന്നെ നിന്നെ കാണാതെ ഒരു ദിവസം പോലും തള്ളി നിക്കാൻ പറ്റാണ്ടായി എനിക്ക്, നിന്നോടൊപ്പം ഉണ്ടായിരുന്ന ഓരോ സന്ദർഭത്തിലും ഞാൻ ഏത്ര മാത്രം സന്തോഷവതി ആയിരുന്നു എന്നറിയുവോ നിനക്ക്. എന്നും രാവിലെ കോളേജിൽ പോകുമ്പോ കണ്ണനും ഉണ്ടായിരുന്നല്ലോ നമ്മുടെ കൂടെ എന്നെങ്കിലും ഒരു ദിവസം നിന്റെ കൂടെ അല്ലാതെ അവന്റെ ഒപ്പം ഞാൻ പോയിട്ടുണ്ടോ. ഇല്ലല്ലോ. ഞാൻ എൻ്റെ ഇഷ്ട്ടം നിന്നെ അറിയിക്കാൻ ഒരുപാടു ശ്രെമിച്ചതാ പക്ഷെ ………… പക്ഷെ…… എന്നെക്കൊണ്ട് പറ്റിയില്ല. ഒരിക്കൽ നമ്മുടെ യാത്രയിൽ നിൻ്റെ മനസ്സറിയാൻ വേണ്ടി നിന്നോട് മറ്റൊരു രീതിയിൽ അത് അവതരിപ്പിച്ചപ്പോൾ നിനക്ക് അതൊന്നും ഇഷ്ട്ടം അല്ല എന്ന് പറഞ്ഞപ്പോ ഞാൻ ഒരുപാടു വിഷമിച്ചു. പിന്നെ നിന്നോട് എന്റെ ഇഷ്ട്ടം തുറന്നു പറയാൻ എനിക്ക് മനസ് വന്നില്ല, നിന്നെ നഷ്ട്ടം ആകും എന്ന സങ്കടം എൻ്റെ മനസിനെ കീഴടക്കാൻ തുടങ്ങിയപ്പോഴാ ഞാൻ ഡാൻസിലേക്ക് കൂടുതൽ കൂടുതൽ ഫോക്കസ് ചെയ്തത്. എല്ലാം എന്റെ മനസ്സിൽ തന്നെ ഒതുക്കിവെച്ചു കഴിയുമ്പോഴാണ് അന്ന് നീ വീട്ടിൽ വന്നത്, കുറെ നാളുകൾക്ക് ശേശം നിന്നെ കണ്ടപ്പോ എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. നീ അടുത്ത് വരുമ്പോഴൊക്കെ ഞാൻ മറ്റൊരു ലോകത് അകപ്പെടുന്നത് പോലെയാ എനിക്ക് അനുഭവപ്പെട്ടിരുന്നത്. എൻ്റെ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ആണ് നിന്നോടൊപ്പം ചിലവഴിച്ചിട്ടുള്ള ഓരോ നിമിഷങ്ങളും. അത്രത്തോളം എൻ്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്ന നീ എന്നെ തൊട്ടപ്പോ എങ്ങനാടാ ഞാൻ എതിർക്കുന്നെ, നിനക്ക് വഴങ്ങി തരുകയല്ലാതെ മറ്റൊന്നും അപ്പോൾ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നത് തന്നെയാ എൻ്റെ എല്ലാം നിനക്ക് സമർപ്പിച്ചു നിൻ്റെ പെണ്ണായി ജീവിക്കാൻ. അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ശെരിക്കും ഹാപ്പി ആയിരുന്നു അഭി, രാവും പകലും എല്ലാം നിന്നെ കുറിച്ച് മാത്രം ആയിരുന്നു എൻ്റെ ചിന്ത, പക്ഷെ നീ അന്ന് പോയത് ഒരു കുരുന്നു ജീവനെ എൻ്റെ ഉദരത്തിൽ സമ്മാനിച്ചിട്ട് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ ഞാൻ ശെരിക്കും ഭയന്ന് പോയി അഭി. എല്ലാരും അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ ഓർത്തു പേടിച്ചുപോയി. ആ സാഹചര്യത്തിൽ എന്തുചെയ്യണം എന്നറിയാതെ പകച്ചുനിന്നപ്പോഴാ നിങ്ങൾ എല്ലാം കൂടി എന്നെ പെണ്ണ് ചോദിച്ചു വരുന്നത്, വേറെ ഒരു നിവർത്തിയും ഇല്ലാതെ നിൻ്റെ അമ്മയോട് ഞാൻ തുറന്നു പറഞ്ഞു. ‘അമ്മ തന്ന ധൈര്യത്തിലാ അന്ന് എല്ലാരുടെയും മുന്നിൽ വെച്ചു ഞാൻ തുറന്നു പറഞ്ഞത്. അതിലൂടെ നിന്റെ ഭാര്യ ആയി ഈ വീട്ടിലേക്ക് കയറാൻ ദൈവം തന്നെ എനിക്ക് അവസരം ഉണ്ടാക്കി തന്നത് പോലെ തോന്നി , എന്നിട്ടും എനിക്ക് നിന്നോട് മാത്രം അടുക്കാൻ സാധിച്ചില്ല എല്ലായിപ്പോഴും നീ എന്നിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു അത് എന്നെ കുറച്ചൊന്നും അല്ല സങ്കടപ്പെടുത്തിയത്,
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?