പക്ഷെ ഒന്നും ഞാൻ പുറത്തുകാണിച്ചില്ല എന്ന് മാത്രം.
ഇത്രയും പറഞ്ഞശേഷം നെഞ്ചിൽ നിന്നും മുഖം പൊക്കി അവൾ കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി , ഞാൻ അവളുടെ നെറ്റിത്തടത്തിൽ ഒരു മുത്തം കൊടുത്തിട്ട് വീണ്ടും അവളെ കെട്ടിവരിഞ്ഞു,
ഒന്നും… ഒന്നും എനിക്ക് അറിയില്ലായിരുന്നു മോളെ, എന്നോട് ക്ഷമിക്കടാ, നിന്നെ ഫേസ് ചെയ്യാൻ എനിക്ക് പറ്റിയിരുന്നില്ല മോളെ, നീ പറഞ്ഞതിന്റെ അത്രക്കൊന്നും ഇല്ലങ്കിലും എപ്പോഴൊക്കെയോ എൻ്റെ മനസ് നിന്നെ ആഗ്രഹിച്ചിരുന്നു, അതുകൊണ്ടായിരിക്കാം അന്ന് എന്റെ മനസിന്റെ കടിഞ്ഞാൺ നഷ്ട്ടമായിപ്പോയത്, പക്ഷെ നിന്നെ താലികെട്ടി കൊണ്ടുവന്നതിനു ശേഷം എപ്പോഴും ഊണിലും ഉറക്കത്തിലും ഒക്കെ എൻ്റെ മനസ്സിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോഴായിരുന്നു ഞാൻ പ്രണയം എന്ന വികാരത്തെ അറിയാൻ തുടങ്ങിയത്. അതിൻറെ കൂടെ കുറ്റബോധവും എൻ്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് സ്വയം മനസിലാക്കാൻ കഴിഞ്ഞത് അന്ന് ഡെലിവറി സമയത് ഹോസ്‌പിറ്റലിൽ വെച്ചായിരുന്ന്, അന്ന് ഞാൻ അനുഭവിച്ചതൊന്നും ഇന്നോളം എനിക്ക് മറക്കാൻ സാധിച്ചിട്ടില്ല. അന്ന് ഞാൻ തിരിച്ചറിയുക ആയിരുന്നു നീ എൻ്റെ പ്രാണനായി മാറിയിരുന്നു എന്ന്. അത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു.
പിന്നെ എന്തിനാ അഭി ഈ നാലുവർഷം എന്നെ അകറ്റി നിർത്തിയത്?
ഞാൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു,
നിൻ്റെ ആഗ്രഹങ്ങളും നീ കണ്ട സ്വപ്നങ്ങളും ഒന്നും വെറുതെ ആകാതിരിക്കാൻ. നിന്റെ ലക്ഷ്യങ്ങൾ നീ നേടിയെടുക്കാൻ മാത്രം. അത്രയും മാത്രം പറഞ്ഞു ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
പെട്ടെന്ന് തന്നെ ഞാൻ ഇട്ടിരുന്ന ടീഷർട് അവൾ വലിച്ചൂരി എന്നെ സെറ്റിയിലേക്ക് തള്ളിയിട്ട് എൻ്റെ മുകളിൽ കയറി രോമം നിറഞ്ഞ എൻ്റെ നെഞ്ചിൽ മുഖം ചേർത്തുവെച്ചു കിടന്നു. പെട്ടെന്നുണ്ടായ ആ നീക്കത്തിൽ ഞാൻ ഒന്ന് അന്ധാളിച്ചു. പിന്നെ അവളെ തഴുകാൻ തുടങ്ങി.
ഈ ഒരു നിമിഷമാണ് അഭി എൻ്റെ ഏറ്റവും വലിയ ആഗ്രവും സ്വപ്നവും ഒക്കെ.
അത് പറയുമ്പോൾ ഉള്ള അവളുടെ ശബ്ദത്തിലെ ഇടർച്ച എനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നു.
ഞാൻ കൂടുതൽ അവളെ എന്നിലേക്ക് ചേർത്തണച്ചു.
നീ എന്നെ ജനാകിയമ്മയുടെ അടുത്ത് ആക്കിയിട്ട് വന്നതിൽ പിന്നെ ഒരു ദിവസം പോലും ഞാൻ കാരയാതിരുന്നിട്ടില്ല, കണ്ണടക്കുമ്പോഴൊക്കെ നിന്റെയും നമ്മുടെ മോളുടെയും മുഖം മാത്രമായിരുന്നു മനസ്സിൽ. ഇനി എനിക്ക് വയ്യ അഭി, എന്നെ
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?