ഇനിയും ഇങ്ങനെ ശിക്ഷിക്കല്ലേ, എനിക്ക് നിന്നെ വേണം അഭി എന്നും എപ്പോഴും എന്റെ കൂടെത്തന്നെ , അത് മാത്രം മതി എനിക്ക് വേറെ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പെണ്ണ് വീണ്ടും പൊട്ടിക്കരഞ്ഞുപോയി. ഉറവ പൊട്ടിയ കണക്കെ അവളുടെ കണ്ണുനീർ എന്റെ നെഞ്ച് മുഴുവൻ നനച്ചുകൊണ്ടിരുന്നു, കരഞ്ഞു തീരട്ടേ എന്ന് ഞാനും കരുതി. കുറെ കഴിഞ്ഞു അവളുടെ കരച്ചിലും തെങ്ങളുകളും അടഞ്ഞി ഞാൻ നോക്കിയപ്പോൾ കരഞ്ഞു തളർന്ന് എന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ച് പെണ്ണ് ഉറങ്ങിയിരിക്കുന്നു. സമാധാനത്തോടെയും ശാന്തിയോടെയും ഉള്ള ഒരു നിദ്ര, ഞാൻ അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്ത് പിടിച്ചു ആ മുർധാവിൽ ഒരു ചുംബനം അർപ്പിച്ചു, പൗർണമി തിങ്കൾ വിരിയുംപോലെ ഒരു പുഞ്ചിരി ആ മുഖത്തു വിരിയുന്നത് ഞാൻ നിറഞ്ഞ മനസോടെ നോക്കി കിടന്നു. എന്റെ മനസിൽ ഇപ്പോൾ കുറ്റബോധമോ സങ്കടമോ ഒന്നും ഇല്ല, അവളോടുള്ള പ്രണയം മാത്രം നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ഒരുപാട് സന്തോഷം തോന്നുന്നു, ഒറ്റ ദിവസം കൊണ്ട് ജീവിതം വീണ്ടും മാറിയിരിക്കുന്നു.
കണ്ണെടുക്കാതെ ആ മുഖം നോക്കി കിടന്നതല്ലാതെ എനിക്ക് ഉറങ്ങാൻ സാധിച്ചില്ല, ഈ രാത്രി അവസാനിക്കരുതെ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അതിനു വിപരീതമായി രാത്രിയുടെ ദൈർഖ്യം കുറഞ്ഞിരുന്നു, സമയം നോക്കിയപ്പോൾ 4.30 കഴിഞ്ഞു, ഞാൻ മെല്ലെ ചിഞ്ചുവിനെയും കൊണ്ട് എഴുനേറ്റു, സുഖ നിദ്രക്ക് ഇളക്കം തട്ടിയതോടെ പെണ്ണ് വീണ്ടും കുറുകിക്കൊണ്ട് എന്റെ കഴുത്തിൽ കൈ ചുറ്റി മുഖം ചേർത്തുവെച്ചു കിടന്നു അപ്പോഴും അവൾ കണ്ണുകൾ തുറന്നില്ല. ഞാൻ നിലത്തു കിടന്ന എന്റെ ടി ഷർട്ട് എടുത്ത് അവൾക്ക് മുകളിലൂടെ വലിച്ചു കേറ്റി ഇട്ടു. ഇപ്പൊ അതിനുള്ളിൽ എന്നോട് ഒട്ടി കിടക്കുവാണ് പെണ്ണ്, ഞാൻ നോക്കിയപ്പോ ആ മുഖത് ഒരു കള്ള ചിരി കണ്ടു, അപ്പൊ തന്നെ കഴുത്തു ചരിച്ചു അവളുടെ കവിളിൽ ഒരു അമർത്തി ഒരു ഉമ്മ കൊടുത്തു, അത് കിട്ടിയപ്പോ പെണ്ണ് വീണ്ടും കുറുകിക്കൊണ്ട് എന്റെ കഴുത്തിലോട്ടു മുഖം ഒളിപ്പിച്ചു.
ഞാൻ അവളെയും കൈയിൽ കോരി എടുത്ത് കുറച്ചു കഷ്ടപ്പെട്ട് വീടിന്റെ വാതിൽ തുറന്നു വെളിയിൽ ഇറങ്ങി, പുറത്തു നല്ല തണുപ്പ് ഉണ്ട്, ഞാൻ നേരെ എന്റെ വണ്ടിയുടെ അരികിലേക്ക് നടന്നു.
വണ്ടിയുടെ അടുത്ത് ചെന്ന് അവളെ അങ്ങനെ എന്റെ കൈയിൽ വെച്ചുകൊണ്ട് തന്നെ ഡോർ തുറന്നു ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു, അപ്പോൾ അവൾ ഒരു വശം ചരിഞ്ഞു ഇരുന്നു, അപ്പോഴും അവളുടെ കൈയും മുഖംവും എന്റെ കഴുത്തിൽ നിന്നും എടുത്തിട്ടും ഇല്ല അവൾ കണ്ണ് തുറന്നിട്ടും ഇല്ല, ഞാൻ അവൾക്ക് കാതിന്റെ വശത്തായി ചുണ്ട് ചേർത്ത് ഒരു മുത്തം കൊടുത്തു, പെണ്ണ് എന്നെ ഇറുക്കി പിടിച്ചു കഴുത്തിൽ ചുംബിച്ചു,
ഹോ. എന്റെ സകല രോമവും എഴുനേറ്റു നിന്നു.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുൻപോട്ട് എടുത്തു, ഇവിടുന്നു കുറച്ചു അകലെ ആയി വലിയ ഒരു മോട്ടക്കുന്നുണ്ട് എവിടേക്കാണ് ഇപ്പോഴുള്ള ഈ പോക്ക്, പണ്ട് ഞാൻ ഇടക്കിടക്ക് അവിടെ പോകുമായിരുന്നു സൂര്യോദയം കാണുവാനായി, ഞാൻ വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടു. പെണ്ണിനെ ഇങ്ങനെ മടിയിൽ ഇരുത്തി വണ്ടി ഓടിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നാലും ഞാൻ അത് കാര്യം ആക്കിയില്ല, വഴിയിൽ നല്ല ഇരുട്ടും ആണ് , എന്നാൽ മറ്റു വണ്ടികളും ഇല്ല, കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ലക്ഷ്യ സ്ഥാനത് എത്തി, ചുറ്റും നല്ല ഇരുട്ടാണ് സമയം 5 മണി ആയതെ ഉള്ളു, ഞാൻ വണ്ടി ഓഫ് ആക്കി ഗ്ലാസ് എല്ലാം താഴ്ത്തി ഇട്ടു.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?